മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത നടിമാരിൽ ഒരാളാണ് പാർവതി ജയറാം. ഒരുകാലത്ത് തുടരെത്തുടരെ നിരവധി നായിക കഥാപാത്രങ്ങളെ പാർവതി അവതരിപ്പിച്ചു. ഇതെല്ലാം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇന്ന് അഭിനയത്തിൽ ഇല്ലെങ്കിൽ പോലും പാർവതിയോടുള്ള ഇഷ്ടത്തിൽ ഒരു കുറവും സംഭവിച്ചിട്ടില്ല. താരത്തിന്റെ പഴയ ചിത്രങ്ങൾ ഇപ്പോഴും ആവർത്തിച്ചു കാണുന്നവരുണ്ട്.
അതേസമയം വിവാഹത്തോടെയാണ് പാർവതി അഭിനയത്തിൽ നിന്ന് മാറി നിൽക്കാൻ തുടങ്ങിയത്. 1993 പുറത്തിറങ്ങിയ ചെങ്കോൽ ആണ് താരത്തിന്റെ ഒടുവിൽ റിലീസ് ചെയ്ത ചിത്രം. പിന്നീട് സിനിമയിൽ പാർവതി അഭിനയിച്ചിരുന്നില്ല.
അതേസമയം നടിയുടെ ഭർത്താവും നടനുമായ ജയറാമും മകൻ കാളിദാസ് ജയറാമും സിനിമയിൽ സജീവമാണ്, മകൾ മാളവിക ജയറാം വൈകാതെ തന്നെ സിനിമയിൽ എത്തും. അതേസമയം മക്കളോട് പലപ്പോഴും അമ്മയുടെ തിരിച്ചുവരവിനെ കുറിച്ച് ആരാധകർ ചോദിച്ചിട്ടുണ്ട്. ഇപ്പോൾ ഒരു അഭിമുഖത്തിൽ അതിനു മറുപടി പറഞ്ഞിരിക്കുകയാണ് കാളിദാസ്.
also read
അങ്ങനെ ഒന്നും ആര്‍ക്കും സിനിമയിലേക്ക് വരാന്‍ പറ്റില്ല, അതിന് കഷ്ടപ്പെടണം, ചക്കി വരാനുള്ള സാധ്യത കുറവാണ്; കാളിദാസ്
അമ്മ സിനിമയിലേക്ക് തിരിച്ചു വരണം എന്ന് തന്നെയാണ് തൻറെ ആഗ്രഹമെന്ന് കാളിദാസ് പറഞ്ഞു. അമ്മയ്ക്കൊപ്പം എനിക്കൊരു സിനിമ ചെയ്യണം. അമ്മയ്ക്ക് നല്ലൊരു സിനിമ വന്നാൽ ചെയ്യണമെന്ന ആഗ്രഹമുണ്ട്. ഞാനും അമ്മ സിനിമയിലേക്ക് തിരിച്ചു വരുന്നത് കാത്തിരിക്കുകയാണ് കാളിദാസ് ജയറാം പറഞ്ഞു.