മലയാളികളുടെ മാതൃകാ താരദമ്പതികളായ പാര്‍വതിയുടെയും ജയറാമിന്റേയും മകനായ കാളിദാസ് ജയറാം തെന്നിന്ത്യന്‍ സിനിമാ ആ പ്രിയതാരമാണ്. മാതാ പിതാക്കളുടെ പാതയിലൂടെ തന്നെ സിനിമയിലെത്തിയ കാളിദാസ് മലയാളത്തിലും തമിഴിലുമെല്ലാം ഇന്ന് നിറ സാന്നിധ്യമാണ്. ബാലതാരമായി വന്ന് തന്നെ മികച്ച സിനിമകള്‍ ചെയ്ത് ദേശീയ പുരസ്‌കാരം നേടിയ പ്രതിഭയാണ് കാളിദാസ് ജയറാം. മകന് സിനിമയാണ് എല്ലാമെന്ന് പാര്‍വതി ജയറാം തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.
തമിഴില്‍ പാവ കഥൈകള്‍ എന്ന ചിത്രത്തിലെ സത്താറായി എത്തി താരം കയ്യടി നേടിയിരുന്നു കാളിദാസ്. പിന്നാലെ വന്ന സിനിമകളെല്ലാം തന്നെ മിന്നും വിജയങ്ങളായി മാറുകയും ചെയ്തു. ഇപ്പോഴിതാ തന്റെ പുതിയ ചിത്രമാവുമായി എത്തുകയാണ് കാളിദാസ്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന നച്ചിത്തരം നഗര്‍ഗിരതു ആണ് കാളിദാസിന്റെ പുതിയ സിനിമ.
ബാലതാരമായി മൂന്നോളം സിനിമകള്‍ ചെയ്ത ശേഷം കാളിദാസ് പിന്നീട് പഠനത്തില്‍ ശ്രദ്ധിച്ചു. പിന്നീട് പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് നായികനായി രണ്ടാം വരവ് വന്നത്. മീന്‍ കൊഴമ്പും മണ്‍പാനയുമായിരുന്നു കാളിദാസിന്റെ ആദ്യ സിനിമ. ശേഷം മലയാളത്തില്‍ പൂമരം സിനിമ ചെയ്തുകൊണ്ട് നായകനായി അരങ്ങേറി. ഏഴോളം മലയാള സിനിമകള്‍ കാളിദാസ് മലയാളത്തില്‍ ചെയ്തുവെങ്കിലും അവയൊന്നും വലിയ വിജയം നേടിയില്ല.
എന്നാല്‍ നക്ഷത്തിരം നകര്‍കിരത് മികച്ച പ്രേക്ഷക പ്രിതകരണമാണ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തില്‍ നായികയായി ശ്രദ്ധേയയായ ദുഷറ വിജയനുമായി കാളിദാസ് ജയറാം മറ്റൊരു ചിത്രത്തിലും ഒന്നിക്കുകയാണ്.ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ഈ ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ മലയാളികളുടെ പ്രിയതാരം അമല പോളും എത്തുന്നുണ്ട് എന്നാണ് വിവരം. ആദ്യമായാണ് കാളിദാസ്- അമല ചിത്രം എത്തുന്നത്.
തമിഴിലെ വ്യത്യസ്തമായ ചിത്രങ്ങള്‍ കൊണ്ട് സുപരിചിതനായ പാ രഞ്ജിത്ത് ആണ് കാളിദാസ് ജയറാമിനെ നായകനാക്കി ‘നക്ഷത്തിരം നകര്‍കിരത്’ ഒരുക്കിയത്. കലൈയരശന്‍, ഹരി കൃഷ്ണന്‍, സുബത്ര റോബര്‍ട്ട്, ‘സര്‍പട്ട പരമ്പരൈ’ ഫെയിം ഷബീര്‍ കല്ലറയ്ക്കല്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തി. എ കിഷോര്‍ കുമാര്‍ ആണ് ഛായാഗ്രാഹണം നിര്‍വഹിച്ചത്. തെന്‍മ സംഗീത സംവിധാനം നിര്‍വ്വഹിച്ചു. എഡിറ്റിംഗ് സെല്‍വ ആര്‍ കെ. നീലം പ്രൊഡക്ഷന്‍സ്, യാഴി ഫിലിംസ് എന്നീ ബാനറുകളില്‍ പാ രഞ്ജിത്ത്, വിഘ്‌നേശ് സുന്ദരേശന്‍, മനോജ് ലിയോണല്‍ ജാണ്‍സണ്‍ എന്നിവരാണ് നിര്‍മ്മാണം. തിയറ്ററുകളില്‍ വന്‍ ഹിറ്റായില്ലെങ്കിലും ചിത്രത്തിന് നിരൂപക പ്രശംസയാണ് ലഭിക്കുന്നത്.
അതേസമയം, വിഷാദ രോഗത്തിന് അടിമപ്പെട്ട അമല പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ്. കഡാവര്‍ എന്ന ചിത്രം നിര്‍മ്മിക്കുകയും സുപ്രധാന വേഷം ചെയ്യുകയും ചെയ്ത അമലയുടെ അടുത്ത ചിത്രമായിരിക്കും ബാലാജി മോഹന്റേത്.
കൂടാതെ, ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനാകുന്ന ‘ക്രിസ്റ്റഫറി’ലെ നായികമാരില്‍ ഒരാളാകുകയാണ് അമലാ പോള്‍. എന്തായിരിക്കും അമലാ പോളിന്റെ കഥാപാത്രം എന്ന് പുറത്തുവിട്ടിട്ടില്ല. ഇതൊരു ത്രില്ലര്‍ ചിത്രമായിരിക്കുമെന്ന് മാത്രമാണ് സൂചന. കൂടാതെ, അമലാ പോള്‍ നായികയാകുന്ന മറ്റൊരു മലയാള ചിത്രം ‘ടീച്ചര്‍’ ആണ്. ഫഹദ് നായകനായ ‘അതിരന്’ ശേഷം വിവേക് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ടീച്ചര്‍’.
അനു മൂത്തേടത്താണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചെമ്പന്‍ വിനോദ് ജോസ്, ഹക്കീം ഷാജഹാന്‍, പ്രശാന്ത് മുരളി, അനുമോള്‍, മഞ്ജു പിള്ള, നന്ദു, ഹരീഷ് തേങ്ങല്‍ തുടങ്ങിയവരും അമലാ പോളിനൊപ്പം ചിത്രത്തിലെത്തു. വരുണ്‍ ത്രിപുരനേനിയും അഭിഷേകുമാണ് ചിത്രം നിര്‍മിക്കുന്നത്. വിടിവി ഫിലിംസിന്റെ ബാനറിലാണ് നിര്‍മാണം. ‘ടീച്ചറു’ടെ കഥ സംവിധായകന്‍ വിവേകിന്റേതാണ്.