ഒന്നിച്ചുള്ള ആ ഫോട്ടോ പങ്കുവെച്ചാണ് താരം എത്തിയത്; പ്രണയിനിയ്ക്ക് പിറന്നാള്‍ ആശംസ അറിയിച്ച് കാളിദാസ്‌

47

അച്ഛനും അമ്മയ്ക്കും പിന്നാലെ സിനിമയിലെത്തിയ താരമാണ് കാളിദാസ് ജയറാം. മലയാളത്തിനു പുറമേ മറ്റുഭാഷകളിലും കാളിദാസ് അഭിനയിച്ചിട്ടുണ്ട്. ഇന്നും അഭിനയത്തിൽ സജീവമാണ് ഈ താരപുത്രൻ. കാളിദാസിന്റെ നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഈ അടുത്തായിരുന്നു കാളിദാസിന്റെ തരിണിയുടെ വിവാഹനിശ്ചയം കഴിഞ്ഞത്.

Advertisements

സഹോദരി ചക്കിയാണ് ഈ പ്രണയം വീട്ടിൽ പറഞ്ഞതെന്ന് കാളിദാസ് തന്നെ വെളിപ്പെടുത്തിയിരുന്നു. കാളിദാസും പ്രണയിനിയും വലിയ ഗോസിപ്പിലൊന്നും പെട്ടിരുന്നില്ല . പ്രണയ കാര്യം കാളിദാസ് തന്നെ തുറന്നു പറയുകയും ചെയ്തു. തരിണിയ്‌ക്കൊപ്പം ഉള്ള നിരവധി ഫോട്ടോസ് ആണ് കാളിദാസ് സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത്. ഇപ്പോഴിതാ തരിണിയുടെ പിറന്നാൾ ദിനത്തിൽ കാളിദാസ് പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

ഒരുമിച്ച് നിൽക്കുന്ന ഒരു റൊമാന്റിക് ചിത്രത്തിനൊപ്പമാണ് കാളിദാസിന്റെ ആശംസക. ‘കുഞ്ഞു കുഴപ്പങ്ങളുണ്ടാക്കുന്നവൾക്ക് ജന്മദിനാശംസകൾ’ എന്നാണ് കാളിദാസിന്റെ പോസ്റ്റ്. അത്രയ്ക്ക് കുഴപ്പക്കാരിയാണോ എന്നാണ് കമന്റിൽ ചിലരുടെ ചോദ്യം.

പോസ്റ്റിന്റെ ക്യാപ്ഷൻ കണ്ടതോടെ നിരവധി കമന്റുകളാണ് ഇതിനു താഴെ വന്നത്. നേരത്തെയും പ്രണയനിക്കൊപ്പമുള്ള നിരവധി ഫോട്ടോസ് നടൻ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നു. അതേസമയം കാളിദാസിന്റെ വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെ തന്നെ മാളവിക ജയറാമിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ഇരുവരുടെ വിവാഹം എന്നാണ് എന്നത് വ്യക്തമല്ല.

 

 

Advertisement