‘അപ്പ പെട്ടന്ന് കരയുന്ന കൂട്ടത്തിലാണ്, എന്റെ സിനിമകൾ കാണാറില്ല, അമ്മ മാത്രമേ കാണാറുള്ളൂ; സംശയം ചോദിച്ചാൽ രണ്ടുപേരുടേയും കൈയ്യിൽ നിന്നും അടി കിട്ടും’: കാളിദാസ് ജയറാം

229

മലയാളികളുടെ മാതൃകാ താരദമ്പതികളായ പാർവതിയുടെയും ജയറാമിന്റേയും മകനായ കാളിദാസ് ജയറാം തെന്നിന്ത്യൻ സിനിമാ ആ പ്രിയതാരമാണ്. മാതാ പിതാക്കളുടെ പാതയിലൂടെ തന്നെ സിനിമയിലെത്തിയ കാളിദാസ് മലയാളത്തിലും തമിഴിലുമെല്ലാം ഇന്ന് നിറ സാന്നിധ്യമാണ്. ബാലതാരമായി വന്ന് തന്നെ മികച്ച സിനിമകൾ ചെയ്ത് ദേശീയ പുരസ്‌കാരം നേടിയ പ്രതിഭയാണ് കാളിദാസ് ജയറാം. മകന് സിനിമയാണ് എല്ലാമെന്ന് പാർവതി ജയറാം തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

തമിഴിൽ പാവ കഥൈകൾ എന്ന ചിത്രത്തിലെ സത്താറായി എത്തി താരം കയ്യടി നേടിയിരുന്നു കാളിദാസ്. പിന്നാലെ വന്ന സിനിമകളെല്ലാം തന്നെ മിന്നും വിജയങ്ങളായി മാറുകയും ചെയ്തു. ഇപ്പോഴിതാ തന്റെ പുതിയ ചിത്രമാവുമായി എത്തുകയാണ് കാളിദാസ്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന നച്ചിത്തരം നഗർഗിരതു ആണ് കാളിദാസിന്റെ പുതിയ സിനിമ.

Advertisements

ബാലതാരമായി മൂന്നോളം സിനിമകൾ ചെയ്ത ശേഷം കാളിദാസ് പിന്നീട് പഠനത്തിൽ ശ്രദ്ധിച്ചു. പിന്നീട് പഠനം പൂർത്തിയാക്കിയ ശേഷമാണ് നായികനായി രണ്ടാം വരവ് വന്നത്. മീൻ കൊഴമ്പും മൺപാനയുമായിരുന്നു കാളിദാസിന്റെ ആദ്യ സിനിമ. ശേഷം മലയാളത്തിൽ പൂമരം സിനിമ ചെയ്തുകൊണ്ട് നായകനായി അരങ്ങേറി. ഏഴോളം മലയാള സിനിമകൾ കാളിദാസ് മലയാളത്തിൽ ചെയ്തുവെങ്കിലും അവയൊന്നും വലിയ വിജയം നേടിയില്ല.

ALSO READ- അൻപതാം വയസിലേക്ക് കടക്കുന്നതനിടെ ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മയായി; ഇപ്പോൾ ആഘോഷമായി മാമോദീസ ചടങ്ങകളും; സുമ ജയറാമിന്റെ ചിത്രങ്ങൾ വൈറൽ

ഇപ്പോഴിതാ താൻ മലയാള സിനിമയിൽ ശ്രദ്ധേയനായതിനെ കുറിച്ച് ബിഹൈൻവുഡ്‌സിന് നൽകിയ അഭിമുഖത്തിൽ മനസ് തുറന്നിരിക്കുകയാണ് കാളിദാസ് ജയറാം. കാളിദാസ് ജയറാം നായകനാകുന്ന പുതിയ തമിഴ് ചിത്രമാണ് നച്ചത്തിരം നഗർഗിരത്. ഈ ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. കമൽഹാസൻ നായകനായ വിക്രം എന്ന ഹിറ്റ് ചിത്രത്തിന്റെ വിജയത്തിളക്കത്തിൽ നിൽക്കുന്ന കാളിദാസ് ജയറാമിന് ഏറെ പ്രതീക്ഷയുള്ളതാണ് നച്ചത്തിരം നഗർഗിരത്.

ഓഗസ്റ്റ് 31ന് ചിത്രം തിയേറ്ററുകളിൽ എത്തും. പാ രഞ്ജിത്തിന്റേതായി ഏറ്റവും ഒടുവിൽ പുറത്തെത്തിയത് ഒടിടി റിലീസായെത്തി വലിയ പ്രേക്ഷക സ്വീകാര്യത നേടിയ സർപാട്ട പരമ്പരെയാണ്. ‘പാ രഞ്ജിത്തിനെ പോലുള്ള സംവിധായകരുടെ കൂടെ പ്രവൃത്തിക്കാൻ സാധിക്കുന്നത് എന്റെ ഭാഗ്യമാണ്. ഞാൻ അവരെ സെലക്ട് ചെയ്യുന്നതല്ല. അവർ എന്നെ സെലക്ട് ചെയ്യുന്നതാണ്. വിക്രം, പാവൈ കഥൈകൾ എന്നിവ അതിന് ഉദാഹരണമാണ്. നച്ചത്തിരം നഗർഗിരത് സിനിമയിൽ അഭിനയിച്ചപ്പോൾ പാ രഞ്ജിത്ത് സാർ എന്നെ പിഴിഞ്ഞെടുത്തു.’-എന്നാണ് കാളിദാസ് പറയുന്നു.

ALSO READ- ആ പേടിയും നെഞ്ചിടിപ്പും ഇപ്പോഴും ഉണ്ട്, മോഹൻലാലിനെ കുറിച്ച് മഞ്ജു വാര്യർ പറഞ്ഞത് കേട്ടോ

‘കമൽസാറിനെ കാണാനും ലോകേഷിനൊപ്പം വർക്ക് ചെയ്യാനുമാണ് വിക്രം ചെയ്തത്. ഇപ്പോൾ എല്ലാവരും എവിടെപ്പോയാലും പ്രപഞ്ചനെന്ന് വിളിക്കാറുണ്ട്. എനിക്ക് തമിഴ് സിനിമകൾ വർക്കാവുന്നതിൽ ലാംഗ്വേജിന് വലിയ പ്രാധാന്യമുണ്ട്. എന്റെ പാവകഥൈകൾ സിനിമ അമ്മ മാത്രമെ കണ്ടിട്ടുള്ളു. അപ്പ കണ്ടിട്ടില്ല. അപ്പ കുറച്ച് ഇമോഷണലാണ് അതുകൊണ്ടാണ് അദ്ദേഹം കാണാത്തത്.’

‘എന്റെ വീട് അപ്പൂന്റേം എന്ന സിനിമയും അപ്പ മുഴുവൻ കണ്ടിട്ടില്ല. ചെറുപ്പത്തിൽ പോലും സിനിമയിലെ സംശയങ്ങളൊക്കെ ചോദിച്ച് അപ്പയുടേയും അമ്മയുടേയും അടുത്ത് ചെന്നാൽ നല്ല അടികിട്ടും. ഇപ്പോഴും വീട്ടിൽ സിനിമ അധികം ചർച്ച ചെയ്യാറില്ല. അപ്പയുടേയും അമ്മയുടേയും വർക്ക് കണ്ട് തന്നെ നമുക്ക് കുറെ പഠിക്കാനുണ്ട്’-കാളിദാസ് ജയറാം പറയുന്നു.

Advertisement