അച്ഛന് പിന്നാലെ സിനിമയില്‍ എത്തി പിന്നീട് വലിയൊരു നടനായി മാറിയ താരമാണ് കാളിദാസ് ജയറാം. മലയാളത്തിന് പുറമേ മറ്റു ഭാഷകളിലും തന്റെ കഴിവ് തെളിയിക്കാന്‍ കാളിദാസിന് സാധിച്ചു. ഈ അടുത്താണ് താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്.
തരിണിയാണ് കാളിദാസിന്റെ ഭാവിവധു. പ്രണയവിവാഹമാണ് ഇവരുടേത്. പ്രണയം തുറന്നു പറഞ്ഞത് മുതല്‍ തരിണിയും പ്രേക്ഷകരുടെ പ്രിയപ്പെട്ടവളാണ്. തരിണിക്കൊപ്പം ഉള്ള നിരവധി ഫോട്ടോസ് കാളിദാസ് പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ തരിണിയെ കുറിച്ചും തങ്ങളുടെ പ്രണയത്തെ കുറിച്ചുമെല്ലാം തുറന്നുസംസാരിക്കുകയാണ് കാളിദാസ്.
Also Read: ചക്കിയാണ് എല്ലാം വീട്ടില്‍ പറഞ്ഞുകൊടുത്തത്, അതുകൊണ്ട് കാര്യങ്ങള്‍ എളുപ്പമായി; കാളിദാസ് പറയുന്നു
തങ്ങള്‍ ഒരു സുഹൃത്ത് വഴിയാണ് പരിചയപ്പെട്ടത്. തങ്ങള്‍ക്കുള്ളില്‍ പ്രണയമാണെന്ന് തങ്ങള്‍ മനസ്സിലാക്കുകയായിരുന്നുവെന്നും ഐലവ് യു എന്നൊന്നും പറഞ്ഞിട്ടില്ലെന്നും പിന്നീട് വീട്ടുകാര്‍ തങ്ങളുടെ പ്രണയം കൈയ്യോടെ പൊക്കിയെന്നും തരിണി പറയുന്നു.
തരിണിയുടെ ഫോണ്‍കോള്‍ ഒരിക്കല്‍ കാറിലെ ബ്ലൂടൂത്തില്‍ കണക്ടായിരുന്നു. ആ പേര് വെച്ച് സഹോദരിയാണ് തങ്ങളെ പൊക്കിയതെന്നും അങ്ങനെ കാര്യം വീട്ടില്‍ അവതരിപ്പിച്ചുവെന്നും താന്‍ തന്നെ പറയാന്‍ വിചാരിച്ച കാര്യമായിരുന്നുവെന്നും സഹോദരി പൊക്കിയതോടെ കാര്യങ്ങള്‍ എളുപ്പമായെന്നും തന്റെ മാതാപിതാക്കളെ പോലെ തന്നെയാണ് തരിണിയുടേതെന്നും കാളിദാസ് പറയുന്നു.
അവരും ചില്‍ ആണ്. തങ്ങളുടെ വിവാഹത്തിന്റെ തിയ്യതിയൊന്നും നിശ്ചയിച്ചിട്ടില്ല. അടുത്തവര്‍ഷമായിരിക്കും വിവാഹം. ഇപ്പോള്‍ ഒന്നിച്ചുള്ള സമയം തങ്ങള്‍ ശരിക്കും ആസ്വദിക്കുകയാണെന്നും ഒന്നിച്ചെത്താനുള്ള സമയമൊന്നും തങ്ങള്‍ നഷ്ടപ്പെടുത്താറില്ലെന്നും കാളിദാസ് കൂട്ടിച്ചേര്‍ത്തു.