‘അമ്മയോട് അഭിനയിക്കണമെന്ന് ഞങ്ങൾ പറഞ്ഞിട്ടുണ്ട്, ഞാനും കാത്തിരിക്കുകയാണ് തിരിച്ചു വരവ്’: കാളിദാസ് ജയറാം

111

വിടർന്ന കണ്ണുകളുമായി എത്തി മലയാളികളുടെ മനം കവർന്ന താര സുന്ദരി ആയിരുന്നു നടി പാർവ്വതി എന്ന അശ്വതി. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത വിവാഹിതരെ ഇതിലെ എന്ന 1986ൽ പുറത്തിറങ്ങിയ സിനിമയിലൂട മലയാള സിനിമയിലെത്തിയ പാർവ്വതി കുറഞ്ഞ കാലം കൊണ്ട് തന്നെ മികച്ച നിരവധി വേഷങ്ങൾ ചെയ്തിരുന്നു.

മികച്ച ഒരു നർത്തകി കൂടിയായ പാർവ്വതി നടൻ ജയറാമിനെ പ്രണയിച്ച് വിവാഹം കഴിച്ച് സിനിമയിൽ നിന്നും മാറി നിൽക്കുകയാണ് ഇപ്പോൾ. ഇപ്പോൾ മലയാളത്തിന്റെ പ്രിയപ്പെട്ട മാതൃക താരകുടുംബവുമാണ് ജയറാം പാർവ്വതി ദമ്പതികളുടേത്

Advertisements

1992 ൽ ആയിരുന്നു ജയറാമിന്റെയും പാർവതിയുടെയും വിവാഹം. അപരൻ, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, ശുഭയാത്ര, തലയണമന്ത്രം, പാവക്കൂത്ത്, കുറുപ്പിന്റെ കണക്കുപുസ്തകം തുടങ്ങിയ പതിനഞ്ചോളം ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ പാർവതിയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവിനെ സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയാണ് കാളിദാസ് ജയറാം.

ALSO READ- കേസ് വന്നപ്പോൾ എന്റുമ്മയെ കുറിച്ചാണ് ആലോചിച്ചത്; ആത്മഹ ത്യ ചെയ്താലോ എന്ന് വരെ ചിന്തിച്ചു; കെട്ടാൻ പോകുന്ന ആള് കൂടെ നിന്നു: ഷിയാസ് കരീം

തന്റെ പുതിയ ചിത്രം രജിനിയുടെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് കാളിദാസ് തന്റെ അമ്മയും മുൻകാല നടിയുമായ പാർവതിയുടെ തിരിച്ചു വരവിനെ പറ്റി പറയുന്നത്. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ കാളിദാസ് പറയുന്നതിങ്ങനെ, അമ്മയോട് അഭിനയിക്കണമെന്ന് താൻ പറയാറുണ്ടെന്നും നല്ലൊരു സിനിമ വന്നാൽ അമ്മ ചെയ്യുമെന്നും അമ്മയുടെ കൂടെ സിനിമ ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടെന്നുമാണ്.

‘അമ്മയോട് അഭിനയിക്കണമെന്ന് ഞങ്ങൾ പറഞ്ഞിട്ടുണ്ട്. അമ്മയ്ക്ക് നല്ലൊരു സിനിമ വന്നാൽ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ അമ്മയ്ക്ക് ഇഷ്ടം നമ്മുടെ കൂടെ തന്നെ വീട്ടിലിരിക്കുക, ചിൽ ചെയ്യുക അതൊക്കെയാണ്. ഞാനും കാത്തിരിക്കുകയാണ് അമ്മ സിനിമയിൽ തിരിച്ചു വരുന്നത്.’- കാളിദാസ് പറയുന്നു.

‘എനിക്ക് ഭയങ്കര ആഗ്രഹമുണ്ട് അമ്മയുടെ കൂടെ ഒരു സിനിമ ചെയ്യണമെന്ന്. എപ്പോഴെങ്കിലും നടക്കും’-എന്നാണ് കാളിദാസിന്റെ വാക്കുകൾ. അതേസമയം, കഴിഞ്ഞ ദിവസമാണ് കാളിദാസന്റെയും കാമുകി തരുണിയുടെയും വിവാഹ നിശ്ചയം നടന്നത്. ആഘോഷത്തോടെ നടന്ന ചടങ്ങിൽ കാളിദാസിന്റെ സഹോദരി മാളവികയുടെ കാമുകനും പങ്കെടുത്തിരുന്നു.

Advertisement