മലയാളികൾക്ക് ഏറെ സുപരിചിതയാണ് ദിവ്യ പിള്ള. അയാൾ ഞാനല്ല എന്ന ചിത്രത്തിലൂടെയാണ് ദിവ്യ പിള്ളയുടെ അഭിനയ ജീവിതം തുടങ്ങുന്നത്. ഊഴം, മാസ്റ്റർപീസ്, കള തുടങ്ങി നിരവധി സിനിമകളിലാണ് താരം ഇതുവരെയായി വേഷമിട്ടത്. മിസ്റ്റർ ആൻഡ് മിസിസ് റിയാലിറ്റി ഷോയിൽ മെന്ററായി താരമെത്തിയിരുന്നു. ടൊവിനോ തോമസിന്റെ ഭാര്യയായാണ് കളയിൽ ദിവ്യ വേഷമിട്ടത്.
പ്രണയരംഗങ്ങളെ കുറിച്ച് അറിഞ്ഞപ്പോൾ ആശങ്കയുണ്ടായിരുന്നുവെന്നും അതേക്കുറിച്ച് മാതാപിതാക്കളും സുഹൃത്തുക്കളുമായി സംസാരിച്ചിരുന്നുവെന്നും താരം പറയുന്നു. കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു ദിവ്യ പിള്ള വിശേഷങ്ങൾ പങ്കുവെച്ചത്.
Also read
അതിന് വേണ്ടിയല്ല യോഗ ചെയ്യുന്നത്, അതിനൊക്കെ വേറെ പല വഴികളും ഉണ്ടല്ലോ: സംയുക്ത വർമ്മ
നായകനുമായി ഇഴുകിച്ചേർന്ന് അഭിനയിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയായിരുന്നു. എല്ലാ ഇമോഷൻസും അഭിനയിച്ച് ഫലിപ്പിക്കാൻ അഭിനേതാവിന് കഴിയണമെന്ന് സംവിധായകനായ രോഹിത് ബോധ്യപ്പെടുത്തി തന്നതോടെയാണ് ദിവ്യ പിള്ളയുടെ ആത്മവിശ്വാസം കൂടിയത്. ലവ് മേക്കിംഗ് രംഗങ്ങളെക്കുറിച്ച് സംവിധായകൻ പറഞ്ഞപ്പോൾ താരത്തിന് നിരവധി സംശയങ്ങളായിരുന്നു. കാര്യങ്ങളെക്കുറിച്ച് കൃത്യമായി വിശദീകരിച്ചതോടെ ആശയക്കുഴപ്പങ്ങളെല്ലാം മാറുകയായിരുന്നു.
കളയിലെ റൊമാന്റിക് രംഗങ്ങളെക്കുറിച്ച് ആദ്യം സംസാരിച്ചത് അച്ഛനും അമ്മയുമോടുമായിരുന്നു. നീയെത്ര ഹോളിവുഡ് സിനിമകൾ കാണുന്നതാ, എത്ര സ്വഭാവികമായാണ് അവർ ചെയ്യുന്നത് ഇങ്ങനെയായിരുന്നു അച്ഛന്റെ മറുപടി. സിനിമയും അഭിനയവുമൊക്കെ അച്ഛന് ഒരുപാടിഷ്ടമാണ്. നിനക്ക് വിശ്വാസമുണ്ടെങ്കിൽ ചെയ്തോയെന്നായിരുന്നു അമ്മയുടെ മറുപടിയെന്ന് ദിവ്യ പിള്ള പറയുന്നുണ്ട്.
സുഹൃത്തുക്കളോടും ഇതേക്കുറിച്ച് വളരെ കൂൾ ആയാണ് പറഞ്ഞത്. ഇതൊന്നും ഇപ്പോൾ ഒരു പ്രശ്നമേയല്ല. മലയാളത്തിൽ മാത്രമല്ലല്ലോ നീ സിനിമകൾ ചെയ്യുന്നത്. മറ്റേതൊരു ഇമോഷനേയും പോലെയേയുള്ളൂ ഇതും. അഭിനേതാവെന്ന നിലയിൽ ഇത്തരം രംഗങ്ങളും ചെയ്യേണ്ടി വരും. അത് സ്വഭാവികമായങ്ങ് ചെയ്താൽ മതിയെന്നായിരുന്നു സുഹൃത്തുക്കളുടെ മറുപടി.
Also read
എടക്കാട് ബറ്റാലിയനിൽ ടൊവിനോയുടെ സഹോദരി വേഷമായിരുന്നു. കളയിൽ അദ്ദേഹത്തിന്റെ നായികയായാണ് അഭിനയിച്ചത്. വലിപ്പ ചെറുപ്പമില്ലാതെയാണ് കഥാപാത്രങ്ങളെ സ്വീകരിക്കുന്നത്.
മാസ്റ്റർപീസിലെ പോലീസ് കഥാപാത്രവും തനിക്കേറെ പ്രിയപ്പെട്ടതാണെന്ന് ദിവ്യ പറഞ്ഞു. ഊഴത്തിൽ അഭിനയിച്ചപ്പോഴാണ് സിനിമയെക്കുറിച്ച് കൂടുതൽ ആഴത്തിൽ മനസ്സിലാക്കിയത് എന്നും താരം പറഞ്ഞു.