ഞങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളായുള്ള ബന്ധം, എന്നെ കാണാന്‍ വീട്ടിലേക്ക് വരാന്‍ സുരേഷ് ഗോപിക്ക് ആരുടെയും അനുവാദം വേണ്ട, വൈറലായി കലാമണ്ഡലം ഗോപിയുടെ പോസ്റ്റ്

34

തെരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒരുമാസം മാത്രം ബാക്കിയിരിക്കെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലാണ് തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. അതിനിടെ ഒത്തിരി വിവാദങ്ങളും വിമര്‍ശനങ്ങളും താരത്തെ തേടിയെത്തിയിട്ടുണ്ട്.

Advertisements

സുരേഷ് ഗോപിയും കലാമണ്ഡലം ഗോപിയും തമ്മിലുള്ള പ്രശ്‌നങ്ങളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വാര്‍ത്തകളില്‍ നിറയുന്നത്. തൃശ്ശൂരിലെ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിക്ക് വേണ്ടി സംസാരിക്കാന്‍ പല വിഐപികളും കലാമണ്ഡലം ഗോപിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് മകന്‍ രഘു ഗുരുകൃപ തുറന്നുപറഞ്ഞിരുന്നു.

Also Read:വാരണം ആയിരത്തില്‍ സൂര്യയുടെ കഥാപാത്രം ചെയ്യേണ്ടിയിരുന്നത് ലാലേട്ടന്‍, പക്ഷേ സംഭവിച്ചത് മറ്റൊന്ന്, വെളിപ്പെടുത്തലുമായി ഗൗതം വാസുദേവ് മേനോന്‍

ഇത് വലിയ വിവാദങ്ങളിലേക്കാണ് ചെന്നെത്തിയത്. സുരേഷ് ഗോപി കാണാന്‍ വരുമെന്നും അനുഗ്രഹിക്കണമെന്നും കലാമണ്ഡലം ഗോപിയോട് ഒരു ഡോക്ടര്‍ ആവശ്യപ്പെട്ടുവെന്ന് പറഞ്ഞായിരുന്നു രഘുവിന്റെ പോസ്റ്റ്. ഇത് വൈറലായതോടെ രഘ്ു പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു.

ഇപ്പോഴിതാ കലാമണ്ഡലം ഗോപി പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. സുരേഷ് ഗോപിയെ തന്റെ വീട്ടിലേക്ക് സ്വാഗതം ചെയ്തുകൊണ്ടായിരുന്നു കലാമണ്ഡലം ഗോപിയുടെ പോസ്റ്റ്. സുരേഷ് ഗോപിക്ക് തന്റെ വീട്ടിലേക്ക് വരാനോ കാണാനോ ആരുടെയും അനുവാദം നോക്കേണ്ടെന്നും എപ്പോഴും സ്വാഗതമെന്നും കലാമണ്ഡലം ഗോപിയുടെ പോസ്റ്റില്‍ പറയുന്നു.

Also Read:ചിലപ്പോള്‍ എന്റെ അമ്മാവനാവും, ചിലപ്പോള്‍ കാമുകനും, എന്നാലും ഏട്ടന്‍ കറുത്തിട്ടല്ലേ എന്ന് ചിന്തിച്ചിട്ടുണ്ട്, സലിം കുമാറിനെ കുറിച്ച് മനസ്സുതുറന്ന് കാവ്യ മാധവന്‍

സുരേഷ് ഗോപിയുമായി താന്‍ വളരെ കാലമായി നല്ല ബന്ധം പുലര്‍ത്തി വരികയാണ്. അദ്ദേഹത്തിന് എപ്പോള്‍ വേണമെഹ്കിലും വീട്ടിലേക്ക് വരാമെന്നും തന്നെ സ്‌നേഹിക്കുന്നവര്‍ക്കെല്ലാം തന്നെ കാണാന്‍ വരാമെന്നും പോസ്റ്റില്‍ പറയുന്നു.

Advertisement