നടിമാര്‍ എന്നു വിളിച്ചത് തെറ്റാണ് അതുകൊണ്ടു തന്നെ ലാലേട്ടനെ തൂക്കികൊല്ലണം; പരിഹസിച്ച് കലാഭവന്‍ ഷാജോണ്‍

28

കൊച്ചി: മലയാള സിനിമയിലെ വനിത സംഘടനയായ ഡബ്ല്യൂസിസി കഴിഞ്ഞ ദിവസം അമ്മയ്‌ക്കെതിരെ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. അമ്മക്കും പ്രസിഡന്റ് മോഹന്‍ലാലിനുമെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ചായിരുന്നു വാത്താസമ്മേളനം ആരംഭിച്ചത് തന്നെ. സംഭവത്തില്‍ കുറ്റാരോപിതനായ നടനെ സംഘടന സംരക്ഷിക്കുകയാണെന്ന് ഡബ്ല്യുസിസി ആരോപിച്ചു.

Advertisements

ആരോപണവിധേയനെ പുറത്താക്കും എന്ന് സംഭവത്തിന് പിന്നാലെ നടന്ന എക്‌സിക്യൂട്ടീവ് യോഗത്തിനുശേഷം അമ്മ അറിയിച്ചിരുന്നു. ഇയാള്‍ ഇതുവരെ രാജിവെച്ചിട്ടില്ല. പ്രതിയെ പുറത്താക്കിയിട്ടില്ല. സസ്‌പെന്‍ഡ് ചെയ്തിട്ടില്ല. അമ്മ നേതൃത്വം തങ്ങളോട് കള്ളം പറഞ്ഞു.

എന്താണ് അമ്മയുടെ ഉദ്ദേശം? കുറച്ചുദിവസം മുന്‍പ് അമ്മയുടെ പ്രസിഡന്റ് ഞങ്ങളെ നടിമാര്‍ എന്ന് അഭിസംബോധന ചെയ്തു. ഞങ്ങള്‍ മൂന്നുപേരുടെ പേരുപറയാന്‍ പോലും അദ്ദേഹത്തിന് സാധിച്ചിട്ടില്ല. ഇത് ഞങ്ങളെ വളരെയധികം ബുദ്ധിമുട്ടിച്ചെന്നും ഡബ്ല്യൂസിസി ആരോപിച്ചിരുന്നു.

പിന്നീട് ദിലീപ് രാജിവെച്ചു എന്ന വാര്‍ത്തയും പുറത്തു വന്നിരുന്നു. രാജികത്ത് അമ്മ പ്രസിഡന്റ് മോഹന്‍ലാലിനാണ് കൈമാറിയതെന്നാണ് വിവരങ്ങള്‍ പുറത്തുവന്നത്.

മോഹന്‍ലാലിനെതിരെ ഡബ്ല്യൂസിസി അംഗങ്ങള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ബാലിഷമാണ്. നടിയെന്ന് വിളിക്കപ്പെടുന്നത് അധിക്ഷേപമാണെന്ന് കരുതാനാവില്ല. സിനിമയില്‍ അഭിനയിക്കുന്നതിന്റെ പേരിലാണ് നടി എന്ന് പേരുകിട്ടിയത്. മോഹന്‍ലാല്‍ സ്‌റ്റേറ്റ് അവാര്‍ഡ് പരിപാടിക്ക് പോയതിനെതിരെ വിമര്‍ശിക്കുന്നത് എന്തിനാണ്.

ദിലീപ് കുറ്റവാളിയാണോ അല്ലയോ എന്ന് കോടതി തീരുമാനിച്ച ശേഷം പുറത്താക്കണമെന്ന നിലയിലാണ് ജനറല്‍ ബോഡി തീരുമാനമെടുത്തത്. ജനറല്‍ ബോഡി തീരുമാനം മരവിപ്പിക്കണമെന്നാണ് ഡബ്ല്യൂസിസി ആവശ്യം അത് അംഗീകരിക്കാനാവില്ല.

ദിലീപ് ഇക്കഴിഞ്ഞ 10ന് രാജിവെച്ചിരുന്നു. രാജിവെച്ചു എന്ന വിവരം അറിഞ്ഞാണോ പെട്ടെന്ന് വാര്‍ത്താസമ്മേളനം വിളിച്ചതെന്ന് കരുതുന്നു. എന്നെ ചൊല്ലി സംഘടനയില്‍ ഒരു പ്രശ്‌നം വേണ്ട. താന്‍ പോകുന്നുവെന്ന് വ്യക്തമാക്കിയാണ് രാജിക്കത്ത് നല്‍കിയത്. ദിലീപിനെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ പാടില്ലെന്ന് ഒരു നടി പറയുന്നത് കേട്ട് ആരുടെയും ജോലി നിഷേധിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ല എന്ന് സിദ്ദിക്ക് വ്യക്തമാക്കി.

Advertisement