നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ചവിട്ടിക്കൂട്ടിയവരുടെ കൂട്ടത്തില്‍ മലയാള സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് ഇല്ലെന്ന് എഎംഎംഎ ഭാരവാഹി കൂടിയായ നടന്‍ കലാഭവന്‍ ഷാജോണ്‍.
മലയാളത്തിലെ ഹാസ്യനടന്മാരുടെ കൂട്ടത്തില്‍ മുന്‍പന്തിയില്‍ നിക്കുന്ന ആള്‍ക്കാരില്‍ ഒരാള്‍ ആണ് കലാഭവന്‍ ഷാജോണ്‍. ഹാസ്യത്തിന് പുറമെ നല്ല ഒന്നാന്തരം വില്ലന്‍ വേഷങ്ങളും തനിക്ക് ഇണങ്ങും എന്ന് അദ്ദേഹം തെളിയിച്ചിരുന്നു.
ദിലീപുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഷാജോണ്‍ പല അവസരത്തില്‍ അദ്ദേഹത്തെ പിന്തുണച്ചിരുന്നു. പക്ഷെ വീണു കിടന്ന ദിലീപിനെ ചവിട്ടിയ കൂട്ടത്തില്‍ സിനിമയിലെ സ്ത്രീകളുടെ സംഘടനയായ ഡബ്‌ള്യുസിസി ഉണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ല എന്ന് അദ്ദേഹം ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നു.
”അവര്‍ അദ്ദേഹത്തെ ചവിട്ടി താഴ്ത്താന്‍ ഉദ്ദേശിക്കുന്നോ എന്ന് എനിക്ക് പറയാന്‍ കഴിയില്ല. ആദ്യമായിട്ടാണ് ലോക സിനിമയില്‍ തന്നെ സിനിമയിലെ സ്ത്രീകള്‍ക്ക് വേണ്ടി അങ്ങനെ ഒരു സംഘടന രൂപപ്പെടുന്നത് എന്ന് പറയാം. വളരെ നല്ല കാര്യം ആണ്.
മലയാള സിനിമയിലുള്ള എല്ലാ സ്ത്രീകള്‍ക്കും ഉപകാരപ്പെടണം എന്നാണ് എന്റെ അഭിപ്രായം. അവരുടെ അഭിപ്രായങ്ങള്‍ അലോസരം ഉണ്ടാക്കുന്നൊന്നുമില്ല.” കലാഭവന്‍ ഷാജോണ്‍ പറഞ്ഞു.