മണിയെ കാത്ത് മദ്യപാനികളുടെ ഒരു സദസുണ്ടാകും; വലിയൊരു സുഹൃദ് വലയമുണ്ടായിരുന്നു; ഒരു കാറ് നിറയെ ആളുണ്ടാകും കൂടെ; മണിയെ കുറിച്ച് നിര്‍മ്മാതാവ്

270

കോട്ടയം: മലയാള സിനിമയ്ക്ക് തീരാ ദുഖം നല്‍കി അകാലത്തില്‍ പൊലിഞ്ഞ കലാഭവന്‍ മണി മിമിക്രിയിലൂടെ സിനിമയിലെത്തി വലിയ നേട്ടങ്ങള്‍ വെട്ടിപ്പിടിച്ച നടനായിരുന്നു . ഒടുവില്‍ ജീവിതത്തിന്റെ നല്ലപകുതിയില്‍ ആരോടും പറയാതെ മരണത്തിന്റെ കൈപിടിച്ച് മണി ഏവരെയും ഞെട്ടിച്ചു. പട്ടിണിയില്‍ ജനിച്ച് ഇല്ലായ്മകളോട് പടപൊരുതി, തന്റെ സൗഭാഗ്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവച്ച കലാഭവന്‍ മണി എല്ലാവര്‍ക്കും മണിച്ചേട്ടനായിരുന്നു.

സിനിമയിലെ താരമായിരുന്നില്ല, വെള്ളിത്തിരയ്ക്ക് പുറത്ത് എല്ലാ കാലത്തും സാധാരണക്കാരനായാണ് മണി പെരുമാറിയിരുന്നത്. തന്നെ പാരവെച്ചും കഷ്ടപ്പെടുത്തിയും സിനിമയില്‍ ഒതുക്കാന്‍ ശഅരമിച്ചവരോട് പോലും പരിഭവമില്ലാതെ സ്വന്തം കഴിവു കൊണ്ട് വളര്‍ന്നുവന്ന താരമാണ് കലാഭവന്‍ മണി. സൂപ്പര്‍ നായികമാര്‍ ഒരു കാലത്ത് കൂടെ അഭിനയിക്കില്ലെന്ന് പറഞ്ഞ് മാറ്റി നിര്‍ത്തിയ താരം പിന്നീട് ദേശീയ അവാര്‍ഡിന്റെ വക്കോളമെത്തിയ പ്രകടനം കാഴ്ച വെച്ചു. സിനിമാലോകത്ത് സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ നായകനായും തിളങ്ങി.

Advertisements

നടന്‍ മാത്രമായിരുന്നില്ല കലാഭവന്‍ മണി നല്ലൊരു ഗായകനും സംഗീത പ്രേമിയും കൂടെ ആയിരുന്നു. വാല്‍ക്കണ്ണാടി എന്ന ചിത്രത്തിലെ ഗംഭീര പ്രകടനം മണിയുടെ ആരാധകര്‍ ആരും മറക്കാനിടയില്ല. ഗീതു മോഹന്‍ദാസ് നായികയായി എത്തിയ ചിത്രത്തിന്റെ സംവിധായകന്‍ അനില്‍ ബാബുവായിരുന്നു.

ALSO READ- ഫെയിം കണ്ട് ഒപ്പം കൂടുന്ന ഇത്തിള്‍ കണ്ണികള്‍ ആണ് ഇവര്‍; അടുത്ത സൗഹൃദം അവസാനിപ്പിച്ച് റോബിനും ടോം ഇമ്മട്ടിയും; അമ്പരന്നവരില്‍ ആരതി പൊടി ഫാന്‍സും!

ഇപ്പോള്‍ ആ സിനിമയുടെ ചിത്രീകരണ സമയത്തുള്ള ഓര്‍മ്മകളും കലാഭവന്‍ മണിയെക്കുറിച്ചുള്ള ഓര്‍മ്മകളും പങ്കുവെക്കുകയാണ് നിര്‍മ്മാതാവ് സന്തോഷ് ദാമോദരന്‍. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സന്തോഷ് മനസ് തുറന്നത്. മണി ഈസി ആര്‍ട്ടിസ്റ്റാണെന്നാണ് സന്തോഷിന്റെ വാക്കുകള്‍.

വാല്‍ക്കണ്ണാടി മണി വളരെ റിലാക്സ് ആയിട്ട് ചെയ്ത സിനിമയാണ്. ആ കഥ മുഴുവന്‍ മണിയുടെ മനസിലുണ്ടായിരുന്നു. അസുഖം വരുന്ന മാറ്റം താനെ വരുമായിരുന്നു. ചിലപ്പോള്‍ ചെയ്ത് ചെയ്ത് കേറിപ്പോകും. സംവിധായകന്‍ കട്ട് പറഞ്ഞ ശേഷം പിടിച്ചു നിര്‍ത്തേണ്ടി വരുമായിരുന്നു. തീയേറ്ററില്‍ ഗീതുവിനെ കാലില്‍ കെട്ടി വലിച്ചു കൊണ്ടു പോകുന്നത് കാണാന്‍ പറ്റുന്നില്ല, വയലന്‍സ് കൂടിയോ എന്നൊക്കെ പറഞ്ഞിരുന്നു. ചിത്രത്തിലെ ഒരു പാട്ട് മണി സ്വന്തം പാടിയാണ്. തിരക്കഥയിലുണ്ടായിരുന്നില്ല അത്. മണിയുടെ മനസില്‍ ഉണ്ടായിരുന്നിരിക്കാമെന്നും സന്തോ് പറയുന്നു.

ALSO READ- വെള്ളം കൊണ്ട് തുടച്ചാല്‍ കറി പരക്കില്ലെ? മുണ്ടില്‍ കറി വീണതിന് വഴക്കിട്ടു ബഷീര്‍; തിരുവോണ ദിവസം പൊട്ടിക്കരഞ്ഞ് പെങ്ങള്‍; മഷൂറയ്ക്കും സങ്കടമായ വീഡിയോ പുറത്ത്

ഇത്രയേറെ സൗഹൃദമുള്ള നടന്‍ വേറെയില്ല. പറയാന്‍ പറ്റാത്ത സഹകരണമാണ്. എല്ലാ സിനിമയിലും അങ്ങനെയാണോ എന്നറിയില്ല. എന്നോട് അങ്ങനെയായിരുന്നു. ഒരുപാട് സിനിമകള്‍ ചെയ്യേണ്ടിയിരുന്നതായിരുന്നു. മണി വരുമ്പോള്‍ എപ്പോഴും ഒരു കാറ് നിറച്ചും ആള്‍ക്കാരുണ്ടാകും. കൂടെ പഠിച്ചവരും കൂടെ വളര്‍ന്ന വരുമൊക്കെയായിരിക്കും കാറില്‍. അവരെയും കൊണ്ടാണ് യാത്ര. ചിലരെ ചിലപ്പോള്‍ നാട്ടിലേക്ക് വിട്ട് അച്ഛാറൊക്കെ വരുത്തിക്കുന്നതും പതിവാണ്. എപ്പോഴും ആഘോഷത്തിന്റെ മൂഡിലാണ് താരങ്ങള്‍. എല്ലാ സമയത്തും മൂന്നാലു പേര് റൂമിലുണ്ടാകും. അതില്‍ ഡ്രൈവറുണ്ടാകാം, മാനേജ് ചെയ്യുന്നവരുണ്ടാകാം. ഡ്രൈവര്‍ എന്നൊന്നും പറയാന്‍ പറ്റില്ല. കൂടെ പഠിച്ചവരൊക്കെയാവും അത്. മണി വലിയ മദ്യപാനിയായി എനിക്ക് തോന്നിയിട്ടില്ല. അന്ന് ബിയര്‍ മാത്രമേ കഴിക്കുമായിരുന്നുള്ളൂ. പിന്നെയായിരിക്കും മാറിയത്. നന്നായിട്ട് ഭക്ഷണം കഴിക്കും. വ്യായാമം ഒക്കെ ചെയ്യുന്ന സ്വഭാവമാണ്.

എന്നും മണിയുടെ കൂടെയുണ്ടായിരുന്നത് പഴയ ആള്‍ക്കാരായിരുന്നു. എല്ലാവരും മണി പറയുന്നത് കേള്‍ക്കുന്നവരായിരുന്നു. വീടിനു ചുറ്റുമുള്ളവരും മണിയെക്കൊണ്ട് ജീവിക്കുന്നവരുമായിരുന്നു. ഷൂട്ട് കഴിഞ്ഞ് പോയാല്‍ വീട്ടിലൊരു ഒത്തു ചേരലുമുണ്ടാകും. അവിടേക്ക് പുറത്തു നിന്നുമുള്ളവരൊക്കെ വരുമായിരുന്നു. തമിഴ് സിനിമയിലൊക്കെ പോയി ഉണ്ടാക്കിയ സുഹൃത്തുക്കളേയും വീട്ടിലേക്ക് ക്ഷണിക്കും. അവരൊക്കെ വന്ന് ആഘോഷിച്ചു പോവുകയാണ്. ആഘോഷിക്കുന്നവര്‍ മാറി വരും. പക്ഷെ ആഘോഷിപ്പിക്കാന്‍ ഒരാള്‍ മാത്രമേയുള്ളൂ. ഓരോ ബാച്ച് പോയിവരും. പക്ഷെ മണി അവിടെ തന്നെ ഇരിക്കണമല്ലോ. ഞാന്‍ ഒരു തവണ അവിടെ പോയിട്ടുണ്ട്. വീടൊക്കെ എനിക്ക് കാണിച്ചു തന്നു. പാടിയെന്ന് പറയുന്ന സ്ഥലത്താണ് ആഘോഷമെല്ലാം നടക്കുക.

ഇടയ്ക്ക് എന്നോട് വരണമെന്ന് പറഞ്ഞ് വിളിച്ചതാണ്. അവിടെയൊരു അമ്പലത്തില്‍ ഉത്സവമായിരുന്നു. മണിയായിരുന്നു ആ ഉത്സവം നടത്തിയിരുന്നത്. പുള്ളി ആ ഉത്സവത്തില്‍ ചെണ്ടയൊക്കെ കൊട്ടി മുന്നിലങ്ങനെ നടക്കും. അത് കഴിഞ്ഞ് വന്നു കഴിഞ്ഞാല്‍ മദ്യപാനികളുടെ ഒരു സദസാകും. വലിയൊരു സുഹൃത്ത് വലയമുണ്ടായിരുന്നു. അത്തരത്തിലൊരു ജീവിതമായിരുന്നു താരത്തിന്റേത്. ഒടുവില്‍ അഭിനയിച്ചതിന് പ്രതിഫലം പോലും എന്റെ കയ്യില്‍ നിന്നും വാങ്ങാതെയാണ് പോയത്. ഷൂട്ട് കഴിയുന്ന ദിവസം പ്രതിഫലമൊക്കെ കൊടുത്ത് പിരിയുന്നതാണ് എന്റെ ശീലം.

എന്നാല്‍ മണി അന്ന് എന്റെ മുറിയില്‍ വന്ന് യാത്ര പറഞ്ഞ് ഓടുകയായിരുന്നു. ഞാന്‍ ചെക്ക് കൊടുത്തിട്ട് വാങ്ങിയത് പോലുമില്ല. പറഞ്ഞ് കേട്ടിട്ടുള്ളത് അന്ന് പാട്ടു പാടുന്നതിന് ഏറ്റവും കൂടുതല്‍ കാശ് വാങ്ങിയിരുന്നത് മണിയാണെന്നായിരുന്നു. അന്ന് മലയാളത്തില്‍ ഏറ്റവും വലിയ പാട്ടുകാര്‍ വാങ്ങുന്നതിനേക്കാള്‍ ഒരു രൂപയെങ്കിലും കൂടുതല്‍ വാങ്ങണമെന്ന് മണിയ്ക്ക് വാശിയായിരുന്നു. പക്ഷെ എന്റെ സിനിമയില്‍ പാടിയതിനും കാശ് വാങ്ങിയിരുന്നില്ലെന്നും സന്തോഷ് ദാമോദരന്‍ വെളിപ്പെടുത്തുന്നു.

Advertisement