മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയും മോഡലുമാണ് സാധിക വേണുഗോപാൽ. മോഡലിംഗും പാചക പരിപാടിയും അഭിനയവും ഒക്കെയായി സജീവമായ താരമാണ് സാധിക വേണുഗോപാൽ. തുടക്കം സിനിമയിലൂടെ ആയിരുന്നുവെങ്കിലും ഇടയ്ക്ക് അത്രയധികം അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ല.
എന്നാൽ ഇപ്പോൾ വീണ്ടും അവസരങ്ങൾ ലഭിച്ചുതുടങ്ങിയെന്നും താരം പറയുന്നു. സിനിമയിലും സീരിയലു കളിലു മൊക്കെയായി സജീവമായ താരങ്ങളിലൊരാളാണ് സാധിക വേണുഗോപാൽ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ സിനിമ വിശേഷങ്ങളും മറ്റു വിശേഷങ്ങളുമെല്ലാം പങ്കിടാറുമുണ്ട്.
ഒരു ബ്രേക്കിന് ശേഷം മോഹൻലാൽ ചിത്രമായ ആറാട്ടിലൂടെ വീണ്ടും സിനിമയിൽ സജീവമാവുകയാണ് സാധിക വേണുഗോപാൽ. സിനിമയിൽ ബ്രേക്ക് വന്ന സാധിക വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയത് ജോഷിയുടെ പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയിലൂടെയാണ്. ജോഷിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന പാപ്പാൻ എന്ന ചിത്രത്തിലും സാധിക അഭിനയിക്കുന്നുണ്ട്.
ഇപ്പോൾ കലാഭവൻ മണിക്കൊപ്പം അഭിനയിച്ച ഓർമ്മകൾ പങ്കുവയ്ക്കുകയാണ് താരം ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിൽ. എംഎൽഎ മണി: പത്താം ക്ലാസും ഗുസ്തിയും എന്ന ചിത്രത്തിൽ കലാഭവൻ മണിയുടെ നായിക ആയിട്ടായിരുന്നു സാധിക വേഷമിട്ടത്.
പുതിയ സിനിമകളെക്കുറിച്ചും സൂപ്പർതാരങ്ങൾക്കൊപ്പം പ്രവർത്തിച്ചതിനെക്കുറിച്ചും തുറന്നുപറഞ്ഞുള്ള സാധികയുടെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ്. മോഡലിംഗിലൂടെയായാണ് കരിയർ തുടങ്ങിയതെന്നും സാധിക പറഞ്ഞിരുന്നു.
സാധികയുടെ വാക്കുകൾ ഇങ്ങനെ:
മണിച്ചേട്ടനൊപ്പമുള്ള ഗാനമുണ്ടെന്ന് ആദ്യം തന്നെ പറഞ്ഞിരുന്നു. അതൊക്കെ കേട്ടപ്പോൾ സന്തോഷം ആയിരുന്നു. എല്ലാ കാര്യത്തിലും കഴിവുണ്ട് അദ്ദേഹത്തിന്. ആ സമയത്തൊക്കെ ക്യാമറ ഫേസ് ചെയ്യുമ്പോൾ ഭയങ്കര പേടിയായിരുന്നു. മണിച്ചേട്ടൻ ഭയങ്കര കൂളാണ്. പറഞ്ഞത് ചെയ്യുന്ന പ്രകൃതമായിരുന്നു. ഞങ്ങൾ ബൈക്കിൽ പോവുന്നൊരു രംഗമുണ്ടായിരുന്നു.
എന്താണ് ചെയ്യേണ്ടത് എന്ന് തനിക്ക് അറിയില്ല. ദേഹത്ത് കൈ വെക്കാമോയെന്നൊന്നും അറിയില്ല. നീയെന്താ ഇങ്ങനെ ഇരിക്കുന്നത്, നീയെന്റെ കാമുകിയാണോ അതോ ശത്രുവാണോ എന്നായിരുന്നു മണിച്ചേട്ടൻ ചോദിച്ചത്. അതിന് ശേഷമാണ് താൻ അദ്ദേഹത്തിന്റെ തോളത്ത് കൈ വച്ചത്.
അതേ സമയം ജോഷിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന പാപ്പാൻ എന്ന ചിത്രത്തിലും സാധിക അഭിനയിക്കുന്നുണ്ട്. ജോഷി സാർ തന്നെയാണ് വീണ്ടും സിനിമയിൽ സജീവമാകാൻ കാരണം എന്ന താരം പറയുന്നു. പൊറിഞ്ചു മറിയം ജോസിൽ ജോഷി സാർ കാസ്റ്റ് ചെയ്തതിന് ശേഷമായാണ് കൂടുതൽ അവസരങ്ങൾ ലഭിച്ച് തുടങ്ങിയത്.
ആദ്യമായാണ് അങ്ങനെയൊരു കൊമേഷ്യൽ സിനിമയുടെ ഭാഗമാവുന്നത്. ഇത്രയും വലിയ ഡിറക്റ്ററിനും ക്രൂവിനുമൊപ്പം പ്രവർത്തിച്ചത് എന്ന സാധിക പറയുന്നു. പൊറിഞ്ചുവിന് പിന്നാലെയായാണ് ഫോറൻസിക്കിലേക്ക് വന്നത്. അതിന് ശേഷമായാണ് ആറാട്ടിൽ അഭിനയിച്ചത്. ആറാട്ട് മാസ് മൂവിയാണ്. നിങ്ങളെന്താണോ ട്രയിലറിൽ കണ്ടത് അത് തന്നെയാണ് നിങ്ങൾക്ക് കിട്ടാൻ പോവുന്നത്.
തിയേറ്റർ മൂവിയാണ് അത്. അതാണ് ഒടിടിയെക്കുറിച്ചൊന്നും ചിന്തിക്കാത്തത്. മരക്കാർ കഴിഞ്ഞേ ആറാട്ട് വരുള്ളൂയെന്ന് ഉണ്ണി സാർ നേരത്തെ പറഞ്ഞിരുന്നു. ലാലേട്ടന്റെ എന്റയർ പ്ലേയാണ് ആറാട്ടെന്നുമായിരുന്നു സാധിക പറഞ്ഞത്.