മലയാളികളെ ഒന്നടങ്കം തീരാ ദുഃഖത്തില്‍ ആക്കിയ ഒന്നായിരുന്നു പ്രിയ നടന്‍ കലാഭവന്‍ മണിയുടെ അകാലത്തില്‍ ഉള്ള വേര്‍പാട്. ദാരിദ്ര്യത്തില്‍ നിന്നും മിമിക്രിയിലേക്കും അവിടെ നിന്നും സിനിമയിലേക്കും എത്തി തെന്നിന്ത്യന്‍ സിനിമയിലെ മികച്ച നടന്‍മാരില്‍ ഒരാളായി കലാഭവന്‍ മണി മാറിയിരുന്നു.
മിമിക്രി വേദികളിലൂടെയാണ് കലാഭവന്‍ മണി സിനിമയിലെത്തുന്നത്. കോമഡിയായിരുന്നു കലാഭവന്‍ മണിയെ ജനപ്രിയന്‍ ആക്കി മാറ്റുന്നത്. പിന്നീട് നായകനായും സഹനടനായും വില്ലനായുമെല്ലാം കൈയ്യടി നേടിയ മണി മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും നിറ സാന്നിധ്യമായിരുന്നു.
നാടന്‍ പാട്ടുകളെ മലയാളി ജീവിതത്തിന്റെ ഭാഗമാക്കി മാറ്റാനും കലാഭവന്‍ മണിയ്ക്ക് സാധിച്ചു. ചാലക്കുടിയില്‍ ഓട്ടോറിക്ഷ ഓടിച്ച് ജീവിതം പോറ്റിയിരുന്ന മണിയുടെ നാടന്‍ പാട്ടുകള്‍ ആയിരുന്നു ആദ്യം മലയാളി മനസ്സിനെ കീഴടക്കിയിരുന്നത്. ലോകത്തിന്റെ ഏത് കോണിലാണെങ്കിലും കലാഭവന്‍ മണിയുടെ പാട്ട് കേട്ടാല്‍ മലയാളിയുടെ മനസ് നിറയുമായിരുന്നു.
ഒരു ശരാശരി മലയാളിയുടെ ജീവിതത്തോട് ഇത്രത്തോളം ചേര്‍ന്നു നിന്ന മറ്റൊരു താരം മലയാള സിനിമയില്‍ ഉണ്ടായാട്ടില്ല എന്നു തന്നെ വേണമെങ്കില്‍ പറയാം. മണിയെ പോലെ തന്നെ ഭാര്യയും മകളുമടങ്ങുന്ന മണിയുടെ കുടുംബവും മലയാളികള്‍ക്ക് ഏറെ പരിചിതമാണ്.
പെട്ടെന്നുണ്ടായ മണിയുടെ മരണം കുടുംബത്തെയും ഏറെ തളര്‍ത്തിയിരുന്നു. മണിയുടെ വിയോഗത്തിന്റെ വേദനയില്‍ നിന്നും ഇന്നും ഭാര്യയും മകളും മുക്തരായിട്ടില്ല. മുമ്പ് മണിയുടെ ഭാര്യ മണിയുടെ വിയോഗത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുന്നത്.
Also Read: ഞാൻ ചെറിയൊരു പരിപാടി ചെയ്തിരിക്കയാണ്, അത് കൊണ്ടാണ് മുഖം കാണിക്കാതെ ഇരുന്നത് ; അഭിരാമി സുരേഷ്
മണയുടെ മരണ കാരണം പുറത്തുവരണം എന്നുതന്നെയായിരുന്നു നിമ്മി പറയുന്നത്. എല്ലാവരെയും സഹായിക്കുന്ന ഒരാളായിരുന്നു മണിയെന്നും താനും മകളും മണിയ്ക്ക് ഈ കാര്യത്തില്‍ എതിരല്ലായിരുന്നുവെന്നും അദ്ദേഹത്തിന്റെ സന്തോഷം കാണാനായിരുന്നു തനിക്ക് ഇഷ്ടമെന്നും നിമ്മി പറയുന്നു.
മണി മരിച്ച ശേഷം ഒത്തിരി വാര്‍ത്തകള്‍ വന്നിരുന്നു. അതില്‍ തങ്ങളുടെ ദാമ്പത്യ ജീവിതം പരാജയമായിരുന്നുവെന്നൊക്കെ വാര്‍ത്തകളുണ്ടായിരുന്നുവെന്നും മണി മരിച്ചപ്പോള്‍ താന്‍ കരഞ്ഞില്ല എന്നൊക്കം വാര്‍ത്തയായി വന്നിരുന്നുവെന്നും എന്നാണ് നമ്മുടെ ലോകം ഇങ്ങനെയായി പോയതെന്നും നിമ്മി പറയുന്നു.