മമ്മൂക്കയ്ക്ക് ഇഷ്ടമുള്ള സിനിമകള്‍ ചെയ്യാം, നമുക്ക് ഫോളോ ചെയ്യാന്‍ കഴിയില്ല, എനിക്ക് തൊഴിലാണ് സിനിമ, തുറന്നുപറഞ്ഞ് കലാഭവന്‍ ഷാജോണ്‍

52

മലയാളികള്‍ക്ക് വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രിയപ്പെട്ടവനായി മാറിയ താരമാണ് കലാഭവന്‍ ഷാജോണ്‍. ചെറിയ വേഷങ്ങളില്‍ മുന്‍പ് പല സിനിമകളിലും പ്രത്യക്ഷപ്പെട്ടിരുന്ന താരം പിന്നീട് ദൃശ്യത്തിലെ ക്രൂ രനായ പോലീസുകാരനിലൂടെയാണ് മലയാളികളുടെ പ്രിയപ്പെട്ട താരമായി വളര്‍ന്നത്.

Advertisements

നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച അദ്ദേഹം സംവിധായകനായും മാറിയിരിക്കുകയാണ്. മിമിക്രിയിലൂടെയായിരുന്നു കലാഭവന്‍ ഷാജോണ്‍ സിനിമയിലേക്ക് എത്തിയത്. കൂടുതലും നര്‍മ്മം നിറഞ്ഞ വേഷങ്ങളായിരുന്നു താരം ചെയ്തത്.

Also Read:ആ സിനിമ ചെയ്യുമ്പോള്‍ ശരിക്കും ഗര്‍ഭിണിയാവണമെന്ന് തോന്നി, കല്യാണം കഴിക്കാനായിരുന്നു മമ്മിയുടെ മറുപടി, തുറന്നുപറഞ്ഞ് ഷംന ഖാസിം

ഇപ്പോഴിതാ മമ്മൂക്കയെ കുറിച്ച് ഷാജോണ്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. മമ്മൂട്ടിക്ക് ഇഷ്ടമുള്ള സിനിമകള്‍ ചെയ്യാം അദ്ദേഹത്തിന്റെ ഇന്‍ഫ്‌ലൂവന്‍സൊക്കെ വെച്ചിട്ട് നമുക്ക് മമ്മൂക്കയെ ഫോളോ ചെയ്യാന്‍ കഴിയില്ലെന്നും ഇഷ്ടമുള്ള സിനിമ ചെയ്യാനുള്ള പ്രിവിലേജുണ്ടെന്നും ഷാജോണ്‍ പറയുന്നു.

തന്നെ സംബന്ധിച്ചിടത്തോളം അങ്ങനെ ചെയ്യാന്‍ കഴിയില്ല. കാരണം നമ്മളെ സംബന്ധിച്ചിടത്തോളം സിനിമ എന്നത് ഒരു തൊഴില്‍ കൂടെയാണെന്നും അതുകൊണ്ട് നമ്മള്‍ സിനിമ ചെയ്‌തേ പറ്റുള്ളൂവെന്നും അതിനുള്ളില്‍ നിന്നുകൊണ്ട് നല്ല സിനിമകള്‍ സെലക്ട് ചെയ്യണമെന്നും ഷാജോണ്‍ പറയുന്നു.

Also Read:ഗംഗയുടെ നിലവിളി കേട്ട് പേടിച്ച് ഛര്‍ദിച്ചുപോയി, അവളും കരഞ്ഞു, ദുബായി അനുഭവം പങ്കുവെച്ച് കാര്‍ത്തിക് സൂര്യ

നമുക്ക് ഒരേ സമയത്ത് രണ്ടോ മൂന്നോ സിനിമകളില്‍ അഭിനയിക്കാനുള്ള അവസരങ്ങളൊക്കെ വരുമ്പോള്‍ ഒരു നടനെന്ന നിലയില്‍ പെര്‍ഫോം ചെയ്യാന്‍ പറ്റുന്ന സിനിമകള്‍ നോക്കി സെലക്ട് ചെയ്യാമെന്നും ഷാജോണ്‍ പറയുന്നു.

Advertisement