ആസ്വദിച്ച് ‘കാജോൺ’ കൊട്ടി മനിക്കെ മാഗേ ഹിതേ എന്ന പാട്ടിന് താളം പിടിച്ച് പൃഥ്വിരാജ്; വീഡിയോ വൈറൽ

57

മലയാളത്തിന്റെ പ്രിയങ്കരനായ നടനും സംവിധയകനും ആണ് പൃഥ്വിരാജ്. കൂടാതെ തന്റെ സ്വരശുദ്ധമായ ശബ്ദം കൊണ്ട് അനേകം പാട്ടുകൾ പാടിയും അദ്ദേഹം നമ്മളെ രസിപ്പിച്ചുണ്ട്. അവസാനമായി പാടിയ അയ്യപ്പനും കോശിയിലെ അടകചാക്കോ എന്ന ഗാനവും വലിയ ഹിറ്റായിരുന്നു. പല സ്റ്റേജ് ഷോകളിലും പൃഥ്വി പാടി ജനങ്ങളെ കയ്യിലെടുക്കാറുമുണ്ട്.

എന്നാൽ ഇപ്പോൾ വ്യത്യസ്തമായൊരു സംഗീതപ്രയോഗവുമായി എത്തിയിരിക്കുകയാണ് താരം. കാജോൺ എന്ന സംഗീതോപകരം വായിച്ച് കൊണ്ടുള്ള പൃഥ്വിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ഡ്രംസ് പോലെ കൊട്ടുന്ന ഉപകരണം ആണ് കാജോൺ. സ്റ്റൂൾ പോലെ അതിൽ ഇരുന്ന് കൊട്ടാം. ഇങ്ങനെ കൊച്ചിയിലെ ചോയ്സ് ഹൗസിൽ കാജോണിന്റെ പുറത്തു ഇരുന്ന് അത് കൊട്ടുന്ന പൃഥ്വിയുടെ വീഡിയോ ആണ് ഭാര്യ സുപ്രിയ ഇൻസ്റ്റാഗ്രാം വഴി പങ്കുവെച്ചത്. ഭാര്യയുടെ പോസ്റ്റ് പൃഥ്വി തന്റെ പേജിൽ റീപോസ്റ്റും ചെയ്തു.

Advertisements

ALSO READ

മലയാള സിനിമയുടെ ചരിത്രവളർച്ചയ്‌ക്കൊപ്പം സഞ്ചരിച്ച പ്രിയ നടൻ മധുവിന് 88-ാം പിറന്നാൾ ; മാധവൻ നായർ എന്ന മധുവിന്റെ അഭിനയ ജീവിതം ഇങ്ങനെ

മണിക്കൂറുകൾക്കുള്ളിൽ വീഡിയോ വൈറലായി. ഒരു ദശലക്ഷത്തിലേറെ പേരാണ് ഇതിനോടകം വീഡിയോ കണ്ടത്. കറുത്ത ആങ്കിൾ ലെങ്ത് ജോഗറും കറുത്ത ടീഷർട്ടും ഗോൾഡ് നിറത്തിലെ ലോഫർ ഷൂസുമാണ് വിഡിയോയിൽ പൃഥ്വിയുടെ വേഷം. ഒരു സിമ്പിൾ കറുത്ത വാച്ചും. അത്യതികം ആവേശത്തോടെ ആസ്വദിച്ച് താളംകൊട്ടുന്ന പൃഥ്വിയെ കണ്ടാലറിയാം ഇത് അദ്ദേഹത്തിന് ഏറെ സന്തോഷം നൽകുന്ന സ്ഥലവും ആൾക്കാരും ആണെന്ന്. അത്രയേറെ ഈസിയും കംഫോർട്ടബിളും ആയാണ് താരം വിഡിയോയിൽ കാണപ്പെടുന്നത്.

‘ജെടിയോടൊപ്പം സംഗീത രാവുകൾ..കൂടെ കിടിലം ഭക്ഷണവും..’ എന്ന കുറിപ്പോടെയാണ് പൃഥ്വിവും സുപ്രിയയും വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.

മനിക്കെ മാഗേ ഹിതേ എന്ന ഹിറ്റ് ശ്രീലങ്കൻ ഗാനത്തിനാണ് പൃഥ്വി വിഡിയോയിൽ താളം കൊട്ടുന്നത്. ഈ പാട്ട് യൂട്യൂബിൽ ഇതിനോടകം 120മില്യൺ വ്യൂസ് പിന്നിട്ടുകഴിഞ്ഞതാണ്. ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചനടക്കം കേട്ട് മതിവരാത്ത ഗാനം ആലപിച്ചത് ശ്രീലങ്കൻ റാപ്പ് ഗായിക യോഹാനി ഡി സിൽവയാണ്.

ALSO READ

എത്ര തിരക്ക് ആണേലും എന്നോട് മിണ്ടാതെ ഇരിക്കില്ല, എന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് എന്റെ ഇക്ക ; പ്രണയത്തെ കുറിച്ചും റാഫിയെ കുറിച്ചും ആരാധകരോട് മനസ്സ് തുറന്ന് മഹീന

പൃഥ്വിയുടെ വീഡിയോയ്ക്ക് ലൈക്കും കമന്റുമായി താരങ്ങളും ആരാധകരും എത്തുന്നുണ്ട്. നടൻ സിദ്ധാർഥിന്റെതായിരുന്നു ശ്രദ്ധേയമായ കമെന്റ്. ‘എനിക്കാ കാജോൺ വേണം.. നിനക്കറിയാല്ലോ..’ എന്ന സിദ്ധാർത്ഥിന്റെ കമന്റിന് ‘എനിക്കറിയാം..’ എന്ന പൃഥ്വിയുടെ ക്യൂട്ട് ഇമോജിയോടുള്ള മറുപടിയും വന്നു..

ഒക്ടോബർ 7 ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യാനൊരുങ്ങുന്നു ഭ്രമം ആണ് പൃഥ്വിരാജിന്റെ റിലീസ് ചെയ്യാനുള്ള ചിത്രം. ഉണ്ണിമുകുന്ദൻ, മംമ്ത മോഹൻ, റാഷി ഖന്ന തുടങ്ങിയവർ ചിത്രത്തിൽ പ്രിഥ്വിക്കൊപ്പം എത്തുന്നുണ്ട് ചിത്രത്തിൽ.

 

Advertisement