ഒരുകാലത്ത് ഇന്ത്യ മുഴുവൻ ആരാധകർ ഉണ്ടായിരുന്ന ബോളിവുഡ് താരസുന്ദരി ആയിരുന്നു കാജോൾ. നിരവധി സൂപ്പർഹിറ്റ് ബോളിവുഡ് ചിത്രങ്ങളിൽ വേഷമിട്ട കാജോൾ തെന്നിന്ത്യൻ സിനിമകളിലും അഭിനയിച്ചിരുന്നു. തമിഴടക്കമുള്ള തെന്നിന്ത്യൻ ഭാഷകളിൽ തിളങ്ങിയ താരത്തിന് ഇവിടെയും ആരാധകർ ഏറെയായിരുന്നു.
സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ ബോളിവുഡ് യുവ സൂപ്പർതാരമായിരുന്നു അജയ് ദേവഗണിനെ വിവാഹം കഴിക്കുക ആയിരുന്നു നടി. ബോളിവുഡിലെ മാതൃക ദമ്പതികളാണ് അജയ് ദേവ്ഗണും കാജോളുമെന്നാണ് വിശേഷിപ്പിക്കുന്നത് തന്നെ. ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരുടേയും വിവാഹം. പക്ഷെ ഇപ്പോഴിതാ ഈ ബന്ധത്തിൽ വിള്ളൽ വീണെന്നാണ് ഗോസിപ് കോളങ്ങൾ പറയുന്നത്. അജയ് മടി ഇലിയാന ഡിക്രൂസുമായി പ്രണയ ബന്ധത്തിലാണെന്നാണ് ഗോസിപുകൾ ഉയരുന്നത്. ഇത് കാജോളുമായുള്ള ബന്ധത്തെ തക ർ ത്തെന്നും വാർത്തകളുണ്ട്.
അതേസമയം, ആരാധകരുടെ സംശയങ്ങൾ ബലപ്പെടുത്തി പുതിയൊരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് കാജോൾ. സോഷ്യൽ മീഡിയയിൽ നിന്നും ഇടവേള എടുക്കുന്നുവെന്ന് അറിയിച്ചാണ് താരം രംഗത്തെത്തിയിരിക്കുന്നത്.
ഇൻസ്റ്റഗ്രാമിൽ സജീവമായിരുന്ന താരം എല്ലാ പോസ്റ്റുകളും നീക്കം ചെയ്തതിനുശേഷമാണ് സോഷ്യൽ മീഡിയയിൽ നിന്നും ഇടവേള എടുക്കുന്നുവെന്ന് അറിയിച്ചിരിക്കുന്നത്.
Taking a break from social media. pic.twitter.com/9utipkryy3
— Kajol (@itsKajolD) June 9, 2023
”ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണത്തിലൊന്നിനെ നേരിടുന്നു. ഒരിടവേള അനിവാര്യമാണ്.”-ഇതായിരുന്നു കാജോൾ ഏറ്റവും ഒടുവിലായി കുറിച്ചിരിക്കുന്നത്. ഇക്കാര്യം ആരാധകരെ വലിയ രീതിയിലാണ് വിഷമിപ്പിച്ചിരിക്കുന്നത്.ആരാധകരടക്കം നിരവധിപ്പേരാണ് ഇതിന്റെ കാരണം തിരക്കി കമന്റുകളുമായി എത്തുന്നത്.
അതേസമയം, അജയ് ദേവ്ഗൺ-ഇലിയാന പ്രണയബന്ധമാണ് കാജോളിന്റെ മാനസികാരോഗ്യത്തെ പോലും ബാധിച്ചിരിക്കുന്നതെന്ന് ചിലർ കമന്റിൽ പറയുന്നു. അതേസമയം, ഇത് താരത്തിന്റെ പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്നും കഴമ്പുള്ള കാര്യങ്ങളൊന്നുമില്ലെന്നും കമന്റുകൾ കാണാം.
നടി കൂടിയായ രേവതി സംവിധാനം ചെയ്ത ‘സലാം വെങ്കി’യിലാണ് കാജോൾ അവസാനമായി പ്രത്യക്ഷപ്പെട്ടത്. നെറ്റ്ഫ്ലിക്സ് ചിത്രം ലസ്റ്റ് സ്റ്റോറി രണ്ടാം ഭാഗത്തിലും കാജോൾ പ്രധാനവേഷത്തിലെത്തുന്നു. ജൂൺ 29നാണ് റിലീസ്. കാജോൾ നായികയാകുന്ന ദ് ഗുഡ് വൈഫ് എന്നൊരു സീരിസ് ഹോട്ട്സ്റ്റാറിൽ റിലീസിനൊരുങ്ങുന്നുകയാണ്.