ഒരു ടവ്വൽ വെച്ച് അത് ചെയ്യാൻ എനിക്ക് താത്പര്യമില്ലായിരുന്നു; സംവിധായകൻ അനുനയിച്ചപ്പോഴാണ് പിന്നീട് ഞാൻ സമ്മതിച്ചത്; വൈറലായി കാജോളിന്റെ വാക്കുകൾ

3309

ബോളിവുഡിലെ ഏറ്റവും ജനപ്രീതിയുള്ള ഹിറ്റ് ജോഡികളാണ്. കാജോളും, ഷാരൂഖും ഒരുമിച്ചഭിനയിച്ച പടങ്ങളെല്ലാം ബോക്‌സ് ഓഫീസിൽ വമ്പൻ ഹിറ്റായിരുന്നു. ഓൺ സ്‌ക്രീനിലെ മികച്ച ജോഡികളായ ഇരുവരും, ഓഫ് സ്‌ക്രീനിൽ നല്ല സുഹൃത്തുക്കളാണ്. ഇരുവരും ഒന്നിച്ച് അഭിനയിച്ചതിൽ ഏറ്റവും മനോഹരമായ സിനിമയായിരുന്നു ദിൽവാലെ ദുല്ഹേനിയ ലേ ജായേംഗ. 1995 ൽ പുറത്തിറങ്ങിയ ചിത്രത്തിന് ഇപ്പോഴു ആരാധകർ ഏറെയാണ്.

ആദിത്യ ചോപ്ര സംവിധാനം ചെയ്ത ചിത്രത്തിലെ പാട്ടുകളും വമ്പൻ ഹിറ്റായിരുന്നു. മാത്രമല്ല ചിത്രത്തിലെ ‘മേരേ ഖ്വാബോൺ മേ’ ഗാനരംഗത്തിലെ കജോളിന്റെ ടവൽ നൃത്തം പ്രേക്ഷക പ്രീതി നേടി. ആദ്യമായിട്ടാണ് കജോൾ അങ്ങനെ ഒരു ടവൽ മാത്രം ധരിച്ച് ഗാനരംഗത്ത് എത്തിയത്. സത്യത്തിൽ ഗാനത്തിൽ അങ്ങനെ ടവൽ ധരിച്ച് ഡാൻസ് ചെയ്യാൻ കജോൾ ആഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യം. ഒരിക്കൽ കജോൾ ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്.

Advertisements

Also Read
ഭാര്യ കരഞ്ഞു നിലവിളിച്ച് ആകെ സീനായി, അമ്മ പടം കണ്ടിട്ട് എന്റെ മോനാണോ ഇത് ചെയ്തത് എന്ന് വിശ്വസിച്ചില്ല; സന്തോഷം പങ്കിട്ട് ജൂഡ് ആന്തണി ജോസഫ്

താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ആ രംഗം ചെയ്യിക്കാൻ സംവിധായകൻ ഒരുപാട് കഷ്ടപ്പെട്ടിരുന്നു. ആ സീൻ ചെയ്യാൻ തന്നോട് ആവശ്യപ്പെട്ടപ്പോൾ ഞാൻ വിസമ്മതിച്ചു. വെറുമൊരു ടവ്വലിൽ ഷൂട്ട് ചെയ്യാം എന്ന ആശയം എനിക്ക് ഇഷ്ടായിരുന്നില്ല, പക്ഷേ സംവിധായകൻ അനുനയിപ്പിച്ചപ്പോൾ ഞാൻ സമ്മതിക്കുകയായിരുന്നു. എന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി ആ പടവും, പാട്ടും മാറി. ആ പടത്തിലൂടെ എനിക്ക് ജനപ്രീതി വർദ്ധിക്കുകയും ചെയ്തു.

ചിത്രത്തിൽ, ‘മേരേ ഖ്‌ബോം മേ ജോ ആയേ’ എന്ന ഗാനം 23 തവണ നിരസിക്കപ്പെട്ടതായിരുന്നു, 24-ാം തവണയാണ് ആ ഗാനം അങ്ങനെ ചെയ്യാമെന്ന് തീരുമാനമാകുന്നത്. ആനന്ദ് ബക്ഷിയായിരുന്നു അതിന്റെ ഗാനരചന.

Also Read
എന്റെ വിചാരം ഭർത്താവിന് എന്നെ എന്തും പറയാമെന്നാണ്; അന്ന് ചേട്ടൻ അങ്ങനെ ചെയ്തത് എന്തുകൊണ്ടെന്ന് അറിയില്ല; നിസ്സഹായാവസ്ഥ പറഞ്ഞ് നവ്യ നായർ

ദിൽവാലെ ദുൽഹനിയ ലേ ജായേംഗേയിൽ സിമ്രാൻ സിംഗ് എന്ന കഥാപാത്രത്തെയാണ് കാജോൾ അവതരിപ്പിച്ചത്. രാജ് മൽഹോത്ര എന്നായിരുന്നു ഷാരൂഖ് ഖാന്റെ കഥാപാത്രത്തിന്റെ പേര്. ഷാരൂഖ് ഖാന്റെ അച്ഛന്റെ വേഷത്തിൽ അനുപം ഖേർ എത്തിയപ്പോൾ കാജോളിന്റെ അച്ഛനായി അംരിഷ് പുരിയാണ് അഭിനയിച്ചത്

Advertisement