വെറും പതിനാറു വയസു മാത്രമേയുള്ളൂ, അവളെ വെറുതെ വിടു: പൊട്ടിത്തെറിച്ച് കാജോൾ

29

ബോളിവുഡിലെ പ്രിയ താരദമ്പതികളാണ് നടി കാജോൾ അജയ് ദേവ്ഗൺ ജോഡി. ബിടൗണിൽ ഏവരും അസൂയയോടെ നോക്കികാണുന്ന ദാമ്പത്യബന്ധമാണ് ഇരുവരുടേതും.

എന്നാൽ കജോൾ ഇപ്പോൾ പാപ്പരാസികൾക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. മൂത്തമകൾ നൈസയുടെ ബോളിവുഡ് പ്രവേശനം എന്നാണെന്ന് ചിലർ ചോദിച്ചതാണ് കാജോളിനെ ചൊടിപ്പിച്ചത്.

Advertisements

ഇറക്കം കുറഞ്ഞ വേഷം ധരിച്ചുനിൽക്കുന്ന നൈസയുടെ ചിത്രങ്ങൾ പാപ്പരാസികൾ പുറത്തു വിട്ടതോടെയാണ് നൈസയുടെ ബോളിവുഡ് പ്രവേശനം ചർച്ചയായത്.

മകൾക്ക് പതിനാറുവയസേ ആയിട്ടുള്ളൂ. പത്താംക്ലാസ് പരീക്ഷയ്ക്കു വേണ്ടി തയ്യാറെടുക്കുകയാണ്. അവളെ വെറുതേ വിട്ടേക്കൂ. മര്യാദയ്ക്ക് അവൾ പരീക്ഷ എഴുതിക്കോട്ടെ കാജോളിന്റെ അഭ്യർത്ഥന ഇങ്ങനെയായിരുന്നു.

ഒരു ചടങ്ങിനിടെയാണ് ചോദ്യങ്ങളുമായി പാപ്പരാസികൾ കാജോളിനെ വളഞ്ഞത്. നേരത്തേ മകൾക്കെതിരെയുള്ള ബോഡി ഷെയ്മിംഗിനെതിരെ കജോളിന്റെ ഭർത്താവ് അജയ് ദേവ്ഗണും രംഗത്തെത്തിയിരുന്നു.

മകളുടെ ശരീരപ്രകൃതിയെ തീർത്തും അപഹസിക്കുന്ന തരത്തിലുള്ള വാർത്തകളും ചിത്രങ്ങളും അച്ഛനെന്ന നിലയിൽ തന്നെ വളരെ മോശമായി ബാധിക്കാറുണ്ടെന്നും അജയ് പറഞ്ഞിരുന്നു.

Advertisement