നിരവധി ഗ്ലാമർ വേഷങ്ങളിലൂടെ തെലുങ്കിലും തമിഴിലും ശ്രദ്ധനേടിയ നടിയാണ് കാജൽ അഗർവാൾ. കേരളത്തിലടക്കം നിരവധി ഫാൻസുള്ള നടിയാണ് അവർ.
തെന്നിന്ത്യയിലെ തന്നെ ഗ്ലാമർ നടിമാരിൽ മുന്നിലുള്ളതാരം സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രം കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ.
ആദ്യമായി മേക്കപ്പില്ലാത്ത ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം ഇൻസ്റ്റഗ്രാമിൽ. മിക്ക താരങ്ങളും മേക്കപ്പില്ലാതെ പൊതുയിടങ്ങളിൽ പ്രത്യക്ഷപ്പെടാൻ മടികാണിക്കുന്നവരാണ്.
അതവരുടെ ഐഡൻറിറ്റിയുടെ ഭാഗമാണ് താനും. താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ പോലും വലിയ മേക്കോവറോടെ ആയിരിക്കും.
ഇതിൽ നിന്ന് വ്യത്യസ്തമായിട്ടാണ് മേക്കപ്പില്ലാത്ത തന്റെ ക്ലോസ് അപ്പ് ചിത്രം പങ്കുവെയ്ക്കൻ താരം ധൈര്യം കാണിച്ചിരിക്കുന്നത്.
കാജലിന്റെ കുറിപ്പ്
ആളുകൾക്ക് അവരെ സ്വയം തിരിച്ചറിയാൻ സാധിക്കാതെ വരുന്നു. ബാഹ്യ സൗന്ദര്യത്തിൽ ഭ്രമം കണ്ടെത്തുന്ന ഒരു ലോകത്തിൽ നമ്മൾ ജീവിക്കുന്നതിനാലാകാം അല്ലെങ്കിൽ സമൂഹമാധ്യമങ്ങൾ വാഴ്ത്തുന്ന വ്യക്തികളിൽ, വസ്തുക്കളിൽ നമ്മുടെ ആത്മാഭിമാനം മുങ്ങി പോയതിനാലാകാം.
എല്ലാം തികഞ്ഞ ഒരു ശരീരം വാഗ്ദാനം ചെയ്യുന്ന സൗന്ദര്യവർധക വസ്തുക്കൾക്ക് മീതെ കോടികളാണ് നമ്മൾ
ചെലവഴിക്കുന്നത്.
സ്വന്തം സൗന്ദര്യത്തിൽ ഭ്രമിക്കുന്നവരെയാണ് ഇന്ന് എവിടെയും കാണാൻ സാധിക്കുന്നത്. ഒന്നുകിൽ നമ്മൾ ആ കൂട്ടത്തിൽ ചേരാൻ നോക്കും അല്ലെങ്കിൽ അതിൽ നിന്നും പുറന്തള്ളപ്പെടും.
നമ്മൾ ആരാണെന്ന യാഥാർഥ്യത്തെ സ്വീകരിക്കുമ്‌ബോഴാണ് യഥാർഥ സന്തോഷം നമുക്ക് അനുഭവിക്കാൻ സാധിക്കുന്നത്. മെയ്ക്കപ്പിന് നമ്മുടെ ബാഹ്യ സൗന്ദര്യം വർധിപ്പിക്കാൻ സാധിക്കും എന്നാൽ അതിനു നമ്മുടെ വ്യക്തിത്വം നിർചിക്കാനാവില്ല
യഥാർഥ സൗന്ദര്യം തിരിച്ചറിയുന്നത് നിങ്ങളാരാണെന്ന് നിങ്ങൾ തിരിച്ചറിയുന്ന നിമിഷം മുതലാണ്. കാജൽ കുറിച്ചു.