ജീവിതത്തില്‍ പ്രണയങ്ങളുണ്ടായിട്ടുണ്ടെന്നും വ്യത്യസ്ത കാരണങ്ങളാല്‍ ഇടയ്ക്ക് വെച്ച് നിര്‍ത്തേണ്ടി വരികയായിരുന്നുവെന്നും കാജല്‍ അഗര്‍വാൾ പറയുന്നു.
ദുഃഖപൂര്‍ണമായ അവസാനമായിരുന്നു തന്റെ പ്രണയത്തിന് ഉണ്ടായിരുന്നതെന്നും താരം പറയുന്നു. അഭിനേത്രിയാവുന്നതിന് മുന്‍പായിരുന്നു ആദ്യത്തെ പ്രണയം.
നന്നായി പോവുമെന്നായിരുന്നു കരുതിയതെങ്കിലും ഇടയ്ക്ക് വച്ച് അതുപേക്ഷിക്കുകയായിരുന്നുവെന്ന് കാജല്‍ പറയുന്നു.
അഭിനേത്രിയായതിന് ശേഷം സമയക്കുറവായിരുന്നു പ്രണയം തകരാനുള്ള കാരണം. ജീവിതത്തില്‍ തന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്ന കാര്യമായിരുന്നു പ്രണയ പരാജയമെന്നും താരം പറയുന്നു.
സിനിമയില്‍ ഇമോഷണല്‍ സീനുകള്‍ക്കായി കരയാന്‍ പറയുമ്പോള്‍ ഇക്കാര്യം മനസിലേക്കെത്തുമെന്നും പിന്നെ കരച്ചില് താനേ വന്നുകൊള്ളുമെന്നും സ്വന്തം ജീവിതത്തിലെ കാര്യവുമായി പരിഗണിക്കുമ്പോള്‍ ആ രംഗങ്ങള്‍ അങ്ങേയറ്റം മനോഹരമാക്കാനാവാറുണ്ടെന്നുമാണ് താരം പറയുന്നത്.