മോഹന്‍ലാല്‍ സൂര്യ കൂട്ടുകെട്ടിന്റെ കാപ്പാന്‍ റിലീസ് തീരുമാനിച്ചു, മത്സരിക്കുന്നത് പ്രഭാസിന്റെ സഹോയുമായി

31

മോഹന്‍ലാല്‍ സൂര്യ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം കാപ്പാന്‍ ഓഗസ്റ്റില്‍ തിയേറ്ററുകളിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് വിവരം.

Advertisements

എന്നാല്‍ ഇതില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. അങ്ങനെയെങ്കില്‍ പ്രഭാസ് ചിത്രം സഹോയുമായിട്ടാവും കാപ്പാന്റെ ബോക്‌സ് ഓഫീസ് പോരാട്ടം. ബാഹുബലി രണ്ടാം ഭാഗത്തിന് ശേഷം പ്രഭാസ് നായകനായി എത്തുന്ന സഹോ ആഗസ്റ്റ് 15 ന് റിലീസ് ചെയ്യുമെന്ന് നേരത്തെ റിപ്പോട്ടുകളുണ്ടായിരുന്നു.

ഇന്ത്യന്‍ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ അംഗരക്ഷകനും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാകും കാപ്പാനെന്നാണ് സൂചന. ചിത്രത്തില്‍ പ്രധാനമന്ത്രിയായാണ് മോഹന്‍ലാല്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബോളിവുഡ് താരം ബോമന്‍ ഇറാനിയും തമിഴ് യുവതാരം ആര്യയും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. ബോളിവുഡ് തമിഴ് നടി സായിഷ ആണ് ഈ ചിത്രത്തില്‍ നായികാ വേഷം ചെയ്യുന്നത്.
ജില്ലക്കു ശേഷം മോഹന്‍ലാല്‍ വേഷമിടുന്ന തമിഴ് സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

യന്തിരന്‍ 2, കത്തി തുടങ്ങിയ വമ്പന്‍ സിനിമകളുടെ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഹാരിസ് ജയരാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഗവേമിക് യു ആരിയാണ് ക്യാമറ, കലാസംവിധാനം കിരണ്‍.

Advertisement