തമിഴകത്തിന്റെ യുവ സൂപ്പർതാരം സൂര്യയും മലയാളത്തിന്റെ താര ചക്രവർത്തി മോഹൻലാലും ഒന്നിക്കുന്ന കെവി ആനന്ദിന്റെ കാപ്പാൻ തിയേറ്ററുകളിലെത്തുന്നത് ഉറ്റുനോക്കുകയാണ് ആരാധകർ.
കേരളത്തിലെയും തമിഴ്നാട്ടിലെയും സിനിമാ ആസ്വാദകർ ഒരു പോലെ കാത്തിരിക്കുന്ന ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ടോമിച്ചൻ മുളകുപാടമാണ്.
സംവിധാനത്തിൽ സൂര്യയും മോഹൻലാലും ഒന്നിക്കുന്ന കാപ്പാനിന്റെ കേരള വിതരണാവകാശം മുളകുപാടം ഫിലിംസ് സ്വന്തമാക്കി.
വൻ തുകയ്ക്കാണ് വിതരണാവകാശം നേടിയതെന്നാണ് സൂചന. ഓഗസ്റ്റ് 30നാണ് ചിത്രത്തിന്റെ ആഗോള റിലീസ്. പ്രധാനമന്ത്രി ചന്ദ്രകാന്ത് വർമ എന്ന കഥാപാത്രത്തെയാണ് കാപ്പാനിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എൻഎസ്ജി കമാൻഡോ ആയി സൂര്യയും എത്തുന്നു.
ആര്യയാണ് വില്ലൻ വേഷത്തിൽ എത്തുന്നത്. ചെന്നൈ, ഡൽഹി, കുളു മണാലി, ലണ്ടൻ, ന്യൂയോർക്ക്, ബ്രസീൽ എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയിരുന്നു.
100 കോടി ചെലവിൽ ലൈക പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. സയേഷ സൈഗാളാണ് നായിക. ബോമാൻ ഇറാനി, സമുദ്രക്കനി, പ്രേം, ശങ്കർ കൃഷ്ണമൂർത്തി എന്നിവരാണ് മറ്റ് താരങ്ങൾ.