സുരേഷ് ഗോപി വടക്കുംനാഥന്റെ തട്ടകം ഏറ്റെടുത്ത് കഴിഞ്ഞു, ഇനി ഇനി ആരുവിചാരിച്ചാലും അത് തടയാനാവില്ല, കെ സുരേന്ദ്രന്‍ പറയുന്നു

131

മലയാളം സിനിമാ പ്രേഷകര്‍ക്ക് ഏറെ പ്രിയങ്കരന്‍ ആയ നടനും ബിജെപിയുടെ പ്രമുഖ നേതാവും ആണ് സുരേഷ് ഗോപി. താരത്തിന്റെ രാഷ്ട്രീയം നിരവധി ശ ത്രു ക്ക ളെയാണ് താരത്തിന് സമ്മാനിച്ചത്. എന്നാല്‍ രാഷ്ട്രീയം മാറ്റി നിര്‍ത്തി സിനിമയിലേയ്ക്ക് ഇറങ്ങുമ്പോള്‍ ഏവര്‍ക്കും പ്രിയങ്കരന്‍ കൂടിയാണ് സുരേഷ് ഗോപി.

Advertisements

കണ്ടിട്ടുള്ളതില്‍ വെച്ച് പച്ചയായ മനുഷ്യന്‍ എന്നാണ് സുരേഷ് ഗോപിയെ പല താരങ്ങളും വിശേഷിപ്പിച്ചിരിക്കുന്നത്. എത്ര തിരക്കാണെങ്കിലും കുടുംബത്തിന് വലിയ പ്രാധാന്യം നല്‍കുന്ന ആള്‍ കൂടിയാണ് അദ്ദേഹം. വരുന്ന തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി വീണ്ടും തൃശ്ശൂരില്‍ മത്സരിക്കുമെന്ന കാര്യത്തില്‍ തീരുമാനമായി കഴിഞ്ഞിരിക്കുകയാണ്. പാര്‍ട്ടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Also Read: വാഴ മുതല്‍ മിനി ബാര്‍ വരെ, ശ്രദ്ധനേടി നടി ഫറ ഷിബ്ലിയുടെ ഹോം ടൂര്‍ വീഡിയോ, അകത്തുള്ള കാഴ്ചകളെല്ലാം വ്യത്യസ്തം

ഇപ്പോഴിതാ സുരേഷ് ഗോപിയെ കുറിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. തൃശ്ശൂരില്‍ പ്രതാപന്റെ വിജയം ഉറപ്പുവരുത്താന്‍ ഏതറ്റം വരെയും പോകുമെന്ന് തങ്ങള്‍ക്ക് അറിയാമെന്നും എന്നാല്‍ സുരേഷ് ഗോപി വടക്കും നാഥന്റെ തട്ടകം ഏറ്റെടുത്ത് കഴിഞ്ഞുവെന്നും ഇനി ആരുവിചാരിച്ചാലും അത് തടയാനാവില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സുരേഷ് ഗോപിക്ക് വേണ്ടി ഇഡി നാടകം കളിക്കുകയാണെന്ന മുന്‍മന്ത്രിയും എംഎല്‍എയുമായ എസി മൊയ്തീന്റെ വാക്കുകള്‍ക്കും സുരേഷ് ഗോപി മറുപടി നല്‍കി. എന്തിനാണ് സുരേഷ് ഗോപിക്ക് വേണ്ടി ഇഡി കളമൊരുക്കുന്നതെന്നും 2019ല്‍ സുരേഷ് ഗോപി മത്സരിച്ചത് ഇഡി കളമൊരുക്കിയിട്ടാണോ എന്നും സുരേന്ദ്രന്‍ ചോദിക്കുന്നു.

Also Read: ഗള്‍ഫില്‍ റിലീസിന് മുമ്പേ കോടികള്‍ വാരി ലിയോ, അഡ്വാന്‍സ് ബുക്കിംഗ് കളക്ഷനില്‍ റെക്കോര്‍ഡ്

ഇഡി കളമൊരുക്കിയിട്ടാണോ സുരേഷ് ഗോപി രാജ്യസഭാംഗമായത്?, ആരെങ്കിലും കളമൊരുക്കിയിട്ടാണോ സുരേഷ് ഗോപിക്ക് സ്ഥാനമാനങ്ങള്‍ ലഭിക്കുന്നതെന്നും തെറ്റുകള്‍ മറക്കാന്‍ മറ്റുള്ളവരെ മുന്നില്‍നിര്‍ത്തി രക്ഷപ്പെടാമെന്നാണ് മൊയ്തീന്‍ കരുതുന്നതെന്നും എന്നാല്‍ രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Advertisement