തെന്നിന്ത്യൻ സിനിമാ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് സൂര്യയും ജ്യോതികയും. പ്രണയിച്ച് വിവാഹിതരായ ഇരുവരും സിനിമാ ലോകത്തെ തന്നെ മാതൃകാ ദമ്പതികൾ ആണ് . ഇരുവരുടെയും പ്രണയവും സ്നേഹവും പരസ്പര ബഹുമാനവുമെല്ലാം പല പൊതുവേദികളിൽ വച്ചു ഇവർ പരസ്യമായി പ്രകടിപ്പിച്ചതാണ്.
വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന ജ്യോതിക ഇപ്പോഴിതാ വീണ്ടും സിനിമ അഭിനയത്തിലും നിർമ്മാണത്തിലും എല്ലാം സജീവമാവുകയാണ്. ദിയ, ദേവ് എന്ന് പേരുള്ള രണ്ട് മക്കളും താരദമ്പതികൾക്കുണ്ട്. 2015 ൽ 36 വയദിനിലെ എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമാ ലോകത്തേക്ക് ജ്യോതിക തിരിച്ചെത്തിയത്.
സോഷ്യൽമീഡിയയിലും താരങ്ങളാണ് സൂര്യയും ജ്യോതികയും. ഇതിനോടകം ഒരുപിടി മികച്ച സിനികളും കഥാപാത്രങ്ങളും സമ്മാനിച്ച ജ്യോതിക മലയാളത്തിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ, കാതൽ എന്ന മമ്മൂട്ടി ചിത്രത്തിലെ നായികയായി വീണ്ടും മലയാള സിനിമാ ലോകത്തേക്ക് എത്തിയിരിക്കുകയാണ് ജ്യോതിക. ഈ ചിത്രത്തിനായി ജ്യോതിക വാങ്ങിയ പ്രതിഫലവും താരത്തിന്റെ ആസ്തിയും സംബന്ധിച്ച ചർച്ചകളാണ് കൊഴുക്കുന്നത്.
തിരിച്ചുവരവിൽ ജ്യോതിക ഒരു സിനിമയ്ക്ക് വാങ്ങിക്കുന്ന പ്രതിഫലം നാല് മുതൽ അഞ്ച് കോടി വരെയാണ്. അതുകൊണ്ട് തന്നെ ജ്യോതിക കാതലിനായി വാങ്ങിയത് നാലോ അഞ്ചോ കോടി ആയിരിക്കുമെന്നാണ് തമിഴ്മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ നാല്പത് മില്യൺ ഡോളറാണ് ജ്യോതികയുടെ ആകെ ആസ്തി.
20,000 ചതുരശ്ര അടിയുള്ള ആഡംബര ബംഗ്ലാവിൽ ആണ് ജ്യോതികയും ഭർത്താവ് സൂര്യയും മക്കളും താമസിക്കുന്നത്. അടുത്തിടെയാണ് ചെന്നൈയിലെ ഈ അപ്പാർട്ട്മെന്റ് താരം സ്വന്തമാക്കിയത്. 70 കോടിയാണ് ഇതിന്റെ മതിപ്പുവിലയെന്നാണ് വിവരം.
ഈ ബംഗ്ലാവ് കൂടാതെ, തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ ജ്യോതികയുടെ പേരിൽ സ്ഥലങ്ങളും കെട്ടിടങ്ങളും ഉണ്ട്. ജ്യോതികയുടെ പോലെ തന്നെ ഭർത്താവ് സൂര്യയുടെ അതിസമ്പന്നനാണ് എന്നതിൽ തർക്കമില്ല.
സൂര്യയും ആസ്തിയുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. ഒരു ചിത്രത്തിനായി 25 കോടി വരെയാണ് സൂര്യ വാങ്ങിക്കുന്ന പ്രതിഫലം. പരസ്യ ചിത്രങ്ങൾക്കായി രണ്ട് കോടി രൂപ വരെയാണ് സൂര്യ വാങ്ങുന്നത്. നടന്റെ ഒരു വർഷത്തെ വരുമാനം 30 കോടിയാണെന്നും റിപ്പോർട്ടുകൾ ഉണ്ട്.