ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളായിരുന്നു ജ്യോതിര്‍മയി. ഒരുപിടി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ മികച്ച വേഷങ്ങള്‍ അവതരിപ്പിച്ച ജ്യോതിര്‍മയിക്ക് ആരാധകരും ഏറെയായിരുന്നു. അറിയപ്പെടുന്ന മോഡല്‍ ആയിരുന്ന ജ്യോതിര്‍മയി ചില സീരിയലുകളിലും ടിവി പരിപാടികളിലും മുഖം കാണിച്ചിരുന്നു.
സുരേഷ് ഗോപിയേയും ശ്രീനിവാസനേയും പ്രധാന കഥാപാത്രങ്ങളാക്കി രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത് 2000 ല്‍ പുറത്തിറങ്ങിയ പൈലറ്റ് എന്ന ചിത്രത്തിലൂടെയാണ് ജ്യോതിര്‍മയി സിനിമയില്‍ തുടക്കം കുറിക്കുന്നത്. തൊട്ടിപിന്നാലെ ലാല്‍ജോസിന്റെ ദീലീപ് ചിത്രം മീശമാധവനിലെ വേഷത്തിലൂടെ താരം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് താരരാജാക്കന്‍മാരായ മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ള സൂപ്പര്‍താരങ്ങള്‍ക്ക് ഒപ്പം താരം വേഷമിട്ടു.
പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ അമല്‍ നീരദിനെയാണ് ജ്യോതിര്‍മയി വിവാഹം കഴിച്ചത്. ജ്യോതിര്‍മയുടെ രണ്ടാം വിവാഹമാണ് അമല്‍ നീരദുമായി. സുഹൃത്തുക്കളായിരുന്ന ഇരുവരും ജീവിതത്തിലും ഒന്നിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിവാഹശേഷം അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ് താരം.
എന്നാല്‍ പൊതു വേദികളിലെല്ലാം സജീവമാണ്. ഇപ്പോഴിതാ ജ്യോതിര്‍മയിയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം വൈറലായിക്കൊണ്ടിരിക്കുന്നത്. കേരള മീഡിയ അക്കാദമിയുടെ ഒരു പരിപാാടിയില്‍ പഹ്‌കെടുക്കാനെത്തിയപ്പോഴുള്ള ചിത്രങ്ങളാണിത്.
ജ്യോതിര്‍മയി, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് സ്റ്റൈലിഷായി എത്തിയിരിക്കുന്നത്. നേരത്തെയും ഈ ലുക്കില്‍ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താരത്തെ കണ്ട് ഞെ്ട്ടിയിരിക്കുകയാണ് ആരാധകരൊന്നടങ്കം. നേരത്തെ തലമുണ്ഡനം ചെയ്ത ജ്യോതിര്‍മയിയുടെ ചിത്രങ്ങളും ആരാധകരെ ഞെട്ടിച്ചിരുന്നു.