കാര്‍ത്തിക്കൊപ്പം ആദ്യമായി ഏട്ടത്തിയമ്മ ജ്യോതിക നായികയായെത്തുന്നു

98

പാപനാശത്തിന് ശേഷം ജിത്തു ജോസഫ് ഒരുക്കുന്ന തമിഴ് ചിത്രം ഒരുങ്ങുകയാണ്. കാര്‍ത്തി നായകവേഷത്തില്‍ എത്തുന്ന സിനിമയെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ അടുത്തിടെയായിരുന്നു പുറത്തുവന്നത്.

Advertisements

ഇപ്പോഴിതാ ചിത്രത്തില്‍ ജ്യോതികയും എത്തുമെന്നാണ് അറിയുന്നത്.കാര്‍ത്തിക്കൊപ്പം തുല്ല്യ പ്രാധാന്യമുളള നായികാ വേഷത്തിലാണ്‌ ജ്യോതിക എത്തുന്നതെന്നാണ് അറിയുന്നത്.

ഇതാദ്യമായാണ് സൂര്യയുടെ സഹോദരന്‍ കൂടിയായ കാര്‍ത്തി ജ്യോതികയ്‌ക്കൊപ്പം ഒരു ചിത്രത്തില്‍ ഒരുമിച്ച് അഭിനയിക്കുന്നത്.

ജിത്തു ജോസഫിനൊപ്പം റെനില്‍ ഡിസില്‍വ,മണികണ്ഠന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്.

ചിത്രത്തിന്റെ നായികയെക്കുറിച്ചോ മറ്റു അണിയറ പ്രവര്‍ത്തകരെക്കുറിച്ചോ ഉളള വിവരം ലഭ്യമല്ല. ദേവ് എന്ന സിനിമയ്ക്ക് ശേഷമാണ് കാര്‍ത്തിയുടെ പുതിയ ചിത്രം തമിഴില്‍ ഒരുങ്ങുന്നത്.

ഫെബ്രുവരി 14ന് വാലന്റൈന്‍സ് ഡേയില്‍ പ്രദര്‍ശനത്തിനെത്തിയ ദേവിന് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ലഭിച്ചത്.

അതേസമയം കാട്രിന്‍ മൊഴി എന്ന ചിത്രമായിരുന്നു ജ്യോതികയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. വിദ്യാ ബാലന്റെ ബോളിവുഡ് ചിത്രം തുമാരി സുലുവിന്റെ തമിഴ് പതിപ്പായിരുന്നു കാട്രിന്‍ മൊഴി.

Advertisement