മലയാളത്തിൽ അടക്കം നിരവധി ആരാധകരാണ് നടൻ സൂര്യയ്ക്കും നടി ജ്യോതികയ്ക്കും. പ്രണയിച്ച് വിവാഹം കഴിച്ച ഇവർ ഇന്നും സന്തോഷകരമായ ഒരു കുടുംബജീവിതം നയിക്കുന്നു. പരസ്പരം മനസ്സിലാക്കി അഡ്ജസ്റ്റ് ചെയ്തുമാണ് ഈ കുടുംബം മുന്നോട്ട് പോകുന്നത്. അത് പ്രേക്ഷകർക്ക് നന്നായി തന്നെ അറിയാം. പല വേദിയിൽ വച്ചും തന്റെ ഭാര്യയായ ജ്യോതിക തനിക്ക് നൽകുന്ന സപ്പോർട്ടിനെ കുറിച്ച് സൂര്യ സംസാരിച്ചിട്ടുണ്ട്.
അതുപോലെ സൂര്യ തനിക്ക് നൽകുന്ന പിന്തുണയെ കുറിച്ച് ജ്യോതികയും പറഞ്ഞിട്ടുണ്ട്. അവർ പരസ്പരം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഇത് കണ്ട് ആരാധകർക്ക് പോലും അസൂയ തോന്നിയിട്ടുണ്ട്. ഇപ്പോഴിതാ ദീപാവലി ദിനത്തിൽ താരങ്ങൾ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
ഒരുമിച്ചുള്ള ഫോട്ടോ പങ്കുവച്ച്, ‘ഹാപ്പി ദീപാവലി’ എന്നായിരുന്നു ജ്യോതിക ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ആ ഫോട്ടോ കുറച്ചുകൂടെ സൂം ചെയ്ത് എടുത്ത് സൂര്യയും എത്തി. ‘ജീവിതം എങ്ങനെ ആസ്വദിക്കാം എന്ന് ഞങ്ങളെ പഠിപ്പിച്ചതിന് താങ്ക്യു പൊണ്ടാട്ടീ’ എന്നു പറഞ്ഞുകൊണ്ടായിരുന്നു സൂര്യയുടെ പോസ്റ്റ്.
also read
13 വര്‍ഷം മുമ്പ് ആരാധകരെ അമ്പരപ്പിച്ച അതേ അത്ഭുതം കാട്ടി കമല്‍ഹാസന്‍, പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് വീഡിയോ വൈറല്‍
അതേസമയം ജ്യോതിക ഇപ്പോൾ അഭിനയത്തിൽ സജീവമാണ്. മമ്മൂട്ടിക്കൊപ്പം മലയാള ചിത്രം കാതലിലും ജ്യോതിക അഭിനയിച്ചു. സിനിമ റിലീസിന് ഒരുങ്ങുന്നു.
2006ൽ ആണ് സൂര്യയുമായുള്ള ജ്യോതികയുടെ വിവാഹം കഴിഞ്ഞത്. ഈ ദമ്പതികൾക്ക് ദിയ എന്നു പേരുള്ള മകളും, ദേവ് എന്നു പേരുള്ള മകനുമുണ്ട്. ഇന്നും അഭിനയത്തിൽ ഉണ്ട് ജ്യോതികയും, സൂര്യയും.