കൊച്ചി: മലയാളചലച്ചിത്രം ടേക്ക് ഓഫിനും നടി പാര്‍വ്വതിക്കും അവാര്‍ഡ് നല്‍കാനുള്ള തീരുമാനം അട്ടിമറിച്ചെന്ന് വെളിപ്പെടുത്തല്‍. ഈ വിഷയത്തില്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂറിനെതിരേ ജൂറി അംഗം വിനോദ് മങ്കരെയാണ് വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയത്.
മികച്ച നടിക്കുള്ള പുരസ്‌കാരം പാര്‍വതിക്കും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ടേക്ക്ഓഫിനും നല്‍കാനുള്ള ജൂറി തീരുമാനം അവസാന നിമിഷം അട്ടിമറിച്ചെന്നാണ് വിനോദ് മങ്കരയുടെ വെളിപ്പെടുത്തല്‍.
‘എല്ലാവരും അവസാനം വരെ പാര്‍വതിക്കനുകൂലമായാണ് സംസാരിച്ചത്. പാര്‍വതിയെ മാത്രമല്ല ടേക്ഓഫിനെയും പിന്തുണച്ചു. അതെന്തു കൊണ്ടാണ് മാറിപ്പോയതെന്ന് നമ്മള്‍ വരും ദിവസങ്ങളില്‍ അറിയേണ്ട കാര്യമാണ്’, വിനോദ് മങ്കര പറഞ്ഞു. ശേഖര്‍ കപൂറിനെപ്പോലൊരു സംവിധായകന്‍ ഇതു ചെയ്യാന്‍ പാടില്ലായിരുന്നു.
ആദ്യ ഘട്ടത്തില്‍ എവിടെയും ശ്രീദേവി മികച്ച നടിക്കുള്ള പട്ടികയില്‍ ഉണ്ടായിരുന്നില്ല. തന്റെ ആദ്യ ചിത്രത്തിന്റെ നായികയായതു കൊണ്ടാണോ സര്‍ക്കാര്‍ ഇടപെടല്‍ കൊണ്ടാണോ തീരുമാനം മാറിയതെന്ന അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
‘അവസാന നിമിഷത്തിലുള്ള മാറ്റങ്ങളാണിവ, മിനിസ്ട്രിയില്‍ നടന്നോ അതോ ജൂറിചെയര്‍മാന്റെ പരിധിയില്‍ നടന്നോ എന്ന് പറയാനാവില്ല. അതു വെളിപ്പെടുകയുമില്ല’.പ്രഖ്യാപനം ഉണ്ടായപ്പോഴാണ് അട്ടിമറിച്ചെന്ന് മനസ്സിലായതെന്നും വിനോദ് മങ്കര പറഞ്ഞു. മാതൃഭൂമി ന്യൂസിനോടാണ് വിനോദ് മങ്കര ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.