അതുവരെ മലയാളികൾ കാണാത്ത തരത്തിലുള്ള ഒരു ദു ര ന്തമായിരുന്നു 2018ലെ പ്രളയം. നിലയ്ക്കാത്ത പെയ്ത മഴ വീടുകളെ വിഴുങ്ങി തുടങ്ങിയതോടെ എന്തു ചെയ്യണമെന്നറിയാതെ ഓരോരുത്തരും പകച്ചു. ആർക്കും മുന്നൊരുക്കങ്ങളുണ്ടായിരുന്നില്ല ആ പ്രളയത്തെ ചെറുക്കാൻ.
അന്ന് കേരളം അതിജീവിച്ചത് ഒറ്റക്കെട്ടായി നിന്നാണ്. മത്സ്യത്തൊഴിലാളികളും സന്നദ്ധ പ്രവർത്തകും നാട്ടുകാരും ഉദ്യോഗസ്ഥരും എല്ലാം ഒരേ മനസോടെ പ്രവർത്തിച്ചാണ് പ്രളയത്തെ നേരിട്ടത്. ഒരു വിഭാഗീയതയും ആരും ഓർക്കാനോ പറയാനോ നിൽക്കാതെ നടത്തിയ രക്ഷാശ്രമങ്ങൾ ഇപ്പോഴിതാ സിനിമയായി മലയാളികൾക്ക് മുന്നിലെത്തിയിരിക്കുകയാണ്.
2018 എന്ന സിനിമ റിലീസായതോടെ വീണ്ടും അന്നത്തെ ദിനങ്ങൾ ഓർക്കുകയാണ് ഓരോ മലയാളിയും. ഓരോരുത്തരും ഹീറോയായി മാറിയ ആ കാലത്തെ കുറിച്ചാണ് ഈ സിനിമ പറയുന്നത്. അതേപറയുകയാണ് നടൻ ടൊവിനോ തോമസ്. സിനിമയുടെ വിജയാഘോഷത്തിനിടെയാണ് ടൊവിനോയുടെ തുറന്നുപറച്ചിൽ. 2018 പല തവണ മുടങ്ങിപ്പോകുമായിരുന്ന ഒരു സിനിമയാണെന്നും താരം പറഞ്ഞു.
2018 സിനിമയെ കുറിച്ച് പറയുകയാണെങ്കിൽ പല തവണ മുടങ്ങിപ്പോകുമായിരുന്ന ഒരു സിനിമയായിരുന്നു ഇത്. ഈ സിനിമയുടെ എല്ലാ ക്രെഡിറ്റ്സും ജൂഡിനാണെന്നും ടൊവിനോ പറഞ്ഞു. ജൂഡ് നൂറ് ശതമാനം ആത്മാർത്ഥതയോടെ ഈ സിനിമയെ സമീപിച്ചതിന്റെ റിസൾട്ടാണ് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്ന പോസിറ്റീവ് റെസ്പോൺസുകൾ. സോഷ്യൽ മീഡിയ സജീവമായ ഇക്കാലത്ത് നൂറ് ശതമാനം പോസിറ്റീവ് റിസൾട്ട് ലഭിക്കുന്നത് ആദ്യമായിട്ടാണെന്നും താരം പറഞ്ഞു.
കൊറോണയുടെ കാലത്തൊക്കെ സ്‌ക്രിപ്റ്റ് ഒരുപാട് തവണ എഡിറ്റ് ചെയ്താണ് ജൂഡ് തയ്യാറായത്. സത്യത്തിൽ താൻ ഇതിന്റെ സ്‌ക്രിപ്റ്റ് വായിച്ച് കാരവാനിൽ ഇരുന്ന് കരഞ്ഞിട്ടുണ്ട്. പക്ഷെ ആരോടും പറഞ്ഞിട്ടില്ലെന്നും ടോവിനോ പറഞ്ഞു
ഈ സിനിമയുടെ കാര്യങ്ങൾ സംസാരിക്കാൻ വേണ്ടി ജൂഡ് വന്ന സമയത്ത് താനിതെങ്ങനെയാണ് ഈ പ്രളയം എക്സിക്യൂട്ട് ചെയ്യാൻ പോകുന്നത് എന്ന് ചോദിച്ചിരുന്നു. അന്ന് ജൂഡ് പറഞ്ഞത് തന്റടുത്ത് ഒരു ടെക്നിക്കുണ്ടെന്നായിരുന്നു. അന്ന് പക്ഷെ തന്റടുത്ത് പോലും ആ ടെക്നിക് പറഞ്ഞില്ല. താൻ പിൻമാറുമെന്ന് കരുതിയിട്ടാകും.
തന്നെ വിശ്വസിച്ച് കൂടെ നിന്നാൽ അടിപൊളിയായിട്ട് ചെയ്യാമെന്നാണ് ജൂഡ് അന്ന് പറഞ്ഞത്. ആ ആത്മാർത്ഥതയിലും കോൺഫിഡൻസിലും വിശ്വാസമുണ്ടായിരുന്നെന്നും ടൊവിനോ പറഞ്ഞു. ഇടക്കിടക്ക് ഇത് സംസാരിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. അതിനിടക്ക് മിന്നൽ മുരളിയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്തും ഇത് സംസാരിച്ചിരുന്നു.
എങ്കിലും ഈ സിനിമ എപ്പോൾ തുടങ്ങുമെന്ന കാര്യത്തിൽ കൺഫ്യൂഷനായിരുന്നു. പിന്നെ കുറെ സാഹചര്യങ്ങൾ അതിജീവിച്ച് ഷൂട്ടിങ് തുടങ്ങിയപ്പോഴാണ് ആ ടെക്നിക് മനസിലായത്. പക്ഷെ ആ ടെക്നിക് കാരണമാണ് ഇത് കണ്ടുകൊണ്ടിരിക്കുന്ന എല്ലാവർക്കും നൂറ് ശതമാനം ആ ഫീൽ കിട്ടുന്നതെന്നും ടൊവിനോ വിശദീകരിച്ചു.