ഭാര്യ കരഞ്ഞു നിലവിളിച്ച് ആകെ സീനായി, അമ്മ പടം കണ്ടിട്ട് എന്റെ മോനാണോ ഇത് ചെയ്തത് എന്ന് വിശ്വസിച്ചില്ല; സന്തോഷം പങ്കിട്ട് ജൂഡ് ആന്തണി ജോസഫ്

336

മലയാളി സിനിമാപ്രേമികൾക്ക് ഏറെ പ്രിയങ്കരനായ സംവിധായകന്മാരിൽ ഒരാളാണ് ഇന്ന് ജൂഡ് ആന്തണി ജോസഫ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ 2018 തിയ്യേറ്ററുകളിലെത്തി ഒമ്പത് ദിവസം കൊണ്ട് നൂറ് കോടി ക്ലബിലെത്തിയിരിക്കുകയാണ്. ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മലയാള ചിത്രമാണ് 2018.

പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് ചിത്രം സ്വീകരിച്ചത്. തന്റെ ചിത്രം പ്രേക്ഷകർ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് ജൂഡ് ആന്തണി ജോസഫിപ്പോൾ. അദ്ദേഹം തന്റെ ഹാർഡ് വർക്ക് വിജയിച്ചതിന്റെ സന്തോഷത്തിലാണ് ഇപ്പോഴെന്നാണ് പ്രതികരിക്കുന്നത്.

Advertisements

സംവിധായകൻ ഇപ്പോൾ സിനിമയെ കുറിച്ച് വീട്ടുകാരുടെ റെസ്‌പോൺസ് എന്താണ് എന്ന് വെളിപ്പെടുത്തിയതാണ് സോഷ്യൽമീഡിയയിലടക്കം ചർച്ചയാകുന്നത്. ഭാര്യയ്ക്ക് ഇത് അറിയാമായിരുന്നു. എല്ലാം പറഞ്ഞിട്ടുണ്ട്. അവൾക്ക് പറഞ്ഞു കേട്ട അറിവ് മാത്രമേ ഉണ്ടായിരുന്നുള്ളു. ആദ്യം ട്രെയിലർ കാണിച്ചു കൊടുത്തു. അവൾ ആദ്യം ചോദിച്ചത് ഇത്രേം വലിയ ലെവലിൽ ആണോ പടം വന്നിരിക്കുന്നത് എന്നായിരുന്നുവെന്ന് ജൂഡ് പറയുന്നു.]

ALSO READ- എന്റെ വിചാരം ഭർത്താവിന് എന്നെ എന്തും പറയാമെന്നാണ്; അന്ന് ചേട്ടൻ അങ്ങനെ ചെയ്തത് എന്തുകൊണ്ടെന്ന് അറിയില്ല; നിസ്സഹായാവസ്ഥ പറഞ്ഞ് നവ്യ നായർ

അപ്പോൾ, ഇതൊക്കെ സാമ്പിൾ ആണ് ബാക്കി വരും എന്നാണ് മറുപടിയായി പറഞ്ഞത്. എന്നാൽ താൻ തള്ളിമറിക്കുവാണെന്നാണ് അവൾ കരുതിയത്. പക്ഷെ തീയറ്ററിൽ ഇരുന്നു പടം കണ്ടിട്ട് കരഞ്ഞു നിലവിളിച്ച് ആകെ സീനായി.

അമ്മ ഈ പടം കണ്ടിട്ട് എന്റെ മോനാണോ ഇത് ചെയ്തത് എന്ന് വിശ്വസിക്കാനാവാത്ത പോലെ നിന്നു. ശരിക്കും ഹാർഡ് വർക്ക് ചെയ്തിട്ട് കിട്ടുന്ന ഒരു സന്തോഷമുണ്ടല്ലോ അതായിരുന്നു ശരിക്കുമെന്നാണ് ജൂഡ് പറഞ്ഞത്.

ALSO READ- സെറ്റിൽ ഭക്ഷണം വിളമ്പുന്നത് രണ്ട് വിഭാഗമായി; ചെറിയ നടിയായത് കൊണ്ട് കിട്ടുന്ന വിലയും സൗകര്യങ്ങളും കുറയും: അനാർക്കലി

ഓം ശാന്തി ഓശാന, ഒരു മുത്തശി കഥ, സാറാസ് പോലുള്ള ചിത്രങ്ങൾ ചെയ്ത ജൂഡിന്റെ വലിയ ക്യാൻവാസിലുള്ള സിനിമയിൽ പ്രേക്ഷകർക്കും തുടക്കത്തിൽ സംഷയമുണ്ടായിരുന്നു. എന്നാൽ ചിത്രം തീയേറ്ററിലെത്തിയതോടെ കഥ മാറുകയായിരുന്നു. ഹെവി എന്നാണ് ചിത്രത്തെ പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്.

2018 ൽ വിനീത് ശ്രീനിവാസൻ, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, അപർണ ബാലമുരളി, തമിഴ് യുവതാരം കലയരശൻ, നരേൻ, ലാൽ, ഇന്ദ്രൻസ്, അജു വർഗീസ്, തൻവി റാം, ശിവദ, ഗൗതമി നായർ തുടങ്ങി വൻ താരനിരയാണ് അണിനിരന്നത്.

Advertisement