മലയാള സിനിമയിലെ സൂപ്പര്‍താരം മമ്മൂട്ടി നായകനായി എത്തിയ ചിത്രമായിരുന്നു ന്യായവിധി. ചിത്രം തിയ്യേറ്റില്‍ പരാജയമായിരുന്നു. ഇപ്പോഴിതാ ന്യായവിധി എന്ന ചിത്രത്തെ കുറിച്ച് നിര്‍മ്മാതാവ് ജൂബിലി ജോയ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
മമ്മൂട്ടിക്ക് ഒരു മാറ്റം എന്തായാലും വേണമെന്ന അഭിപ്രായത്തെ തുടര്‍ന്നായിരുന്നു ന്യായവിധി എന്ന ചിത്രമെടുത്തത്. എന്നാല്‍ വിചാരിച്ചതുപോലെ ചിത്രം തിയ്യേറ്ററില്‍ വിജയിച്ചില്ല. മലയാളത്തിലെ മറ്റ് രണ്ട് പ്രധാനപ്പെട്ട സിനിമകള്‍ റിലീസ് ചെയ്ത ദിവസം തന്നെയായിരുന്നു ന്യായവിധിയും തിയ്യേറ്ററിലെത്തിയതെന്ന് ജോയ് പറഞ്ഞു.
Also Read: പുതിയ സിനിമയ്ക്കു വേണ്ടിയുള്ള പരീക്ഷണം ; ഖുശ്ബു തന്റെ പുതിയ ലുക്കിലുള്ള ഫോട്ടോ പങ്കുവെച്ച്
എക്ലാസ് തിയ്യേറ്ററുകളിലായിരുന്നില്ല, ബി ക്ലാസ് തിയ്യേറ്ററുകളിലായിരുന്നു ചിത്രം പ്രദര്‍ശിപ്പിച്ചത്. നല്ല രീതിയിലാണ് ചിത്രം റിലീസ് ചെയ്തതെന്നും എന്നാല്‍ സക്‌സസായില്ലെന്നും മുടക്കുമുതല്‍ തിരികെ ലഭിച്ചത് സാറ്റലൈറ്റ്‌സ് റൈറ്റ്‌സ് വിറ്റതിലൂടെയാണെന്നും ജൂബിലി ജോയ് പറഞ്ഞു.
ചെമ്പില്‍ ജോണിന്റെ നോവലായിരുന്നു ന്യായവിധി. മമ്മൂട്ടിക്ക് അക്കാലത്ത് സ്ഥിരം നായകവേഷങ്ങളില്‍ നിന്നും ഒരു ചെയ്ഞ്ച് വേണമെന്ന് തോന്നിയിരുന്നു. അങ്ങനെയാണ് ആ ചിത്രം ചെയ്യാന്‍ തീരുമാനിച്ചതെന്നും മമ്മൂട്ടിയോട് സംസാരിച്ചപ്പോള്‍ അദ്ദേഹവും ഓകെയായിരുന്നുവെന്നും ജൂബിലി ജോയ് പറഞ്ഞു.
ഐവി ശശിയുടെ ആവനാഴിയുടെയും ജോഷിയുടെ മറ്റൊരു സിനിമയുടെയും റിലീസ് ദിവസമായിരുന്നു ന്യായവിധിയും തിയ്യേറ്ററിലെത്തിയത്. അതുകൊണ്ട് ഈ ചിത്രത്തിന് അത്രത്തോളം സക്‌സസ് ഉണ്ടായില്ലെന്നും വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു.