നടന്‍ ജയസൂര്യ കഴിഞ്ഞ ദിവസം ഒരു പരിപാടിക്കിടെ നടത്തിയ പ്രസംഗം വൈറലായിരുന്നു. സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ജയസൂര്യയുടെ വാക്കുകള്‍. രണ്ട് മന്ത്രിമാരെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു ജയസൂര്യ പ്രസംഗം നടത്തിയത്.
ഇന്ന് കര്‍ഷകര്‍ അടങ്ങുന്ന സാധാരണക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചായിരുന്നു ജയസൂര്യ സംസാരിച്ചത്. ഇത് വലിയ ചര്‍ച്ചയായി മാറിയിരുന്നു സോഷ്യല്‍മീഡിയയില്‍. ജയസൂര്യയെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.
Also Read: പട്ടുപാവാടയണിഞ്ഞ് സുന്ദരിയായി കല്‍ക്കി, മകളെ ആദ്യമായി ആരാധകര്‍ക്ക് പരിചയപ്പെടുത്തി അഭിരാമി
ഇപ്പോഴിതാ ജയസൂര്യക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ജോയ് മാത്യു. ഇത്തവണത്തെ തിരുവോണ സൂര്യന്‍ ജയസൂര്യയാണെന്ന് ജോയ് മാത്യു സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞു.
രാജവാഴ്ചയാണ് ഇപ്പോഴും. മുതുക് കുനിച്ച് തമ്പാനെ വണങ്ങിയാലേ എന്തെങ്കിലും നക്കാപ്പിച്ച കിട്ടൂവെന്നും കരുതുന്നവര്‍ക്കിടയില്‍ നടത്തിയ ജനകീയ വിചാരണയോടെ ജയസൂര്യ ജയിച്ച സൂര്യനായി മാറിയെന്നും ജോയ് മാത്യു പറഞ്ഞു.
ദുരിതമനുഭവിക്കുന്നവരുടെ നിസ്സഹായാവസ്ഥ അവരെ ബോധിപ്പിക്കുകയാണ് വേണ്ടതെന്ന ശരിയായ തീരുമാനം പ്രവൃത്തിയില്‍ കൊണ്ടുവന്ന ജയസൂര്യാണ് ഇക്കൊല്ലത്തെ തിരുവോണ സൂര്യനെന്നും ജോയ് മാത്യു പറഞ്ഞു.