മലയാളികളുടെ പ്രിയപ്പെട്ട നടന്മാരില്‍ മുന്നില്‍ നില്‍ക്കുന്ന നടനാണ് മമ്മൂട്ടി. അഭിനയമികവുകൊണ്ടും പ്രായത്തെ വെല്ലുന്ന സൗന്ദര്യം കൊണ്ടും സിനിമാപ്രേമികളെ വിസ്മയിപ്പിച്ച നടനാണ് അദ്ദേഹം. മമ്മൂട്ടി അഭിനയത്തിലും ബോക്‌സ് ഓഫീസ് കളക്ഷനിലും അമ്പരപ്പിച്ച വര്‍ഷമായിരുന്നു 2023.
അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും വന്‍ ഹിറ്റായിരുന്നു. കോടികളാണ് വാരിയത്. കണ്ണൂര്‍ സ്‌ക്വാഡാണ് മമ്മൂട്ടിയുടെ 2023ലെ വമ്പന്‍ ഹിറ്റ് ചിത്രം. ഒത്തിരി വമ്പന്‍ റിലീസുകള്‍ ഉണ്ടായിട്ടും ഈ ചിത്രം ബോക്‌സ് ഓഫീസില്‍ കുതിച്ചുപാഞ്ഞു.
ഡിനൊ ഡെന്നീസ് തിരക്കഥയും സംവിധാനവും ചെയ്യുന്ന ബസൂക്കയാണ് മമ്മൂക്കയുടെ വരാനിരിക്കുന്ന ചിത്രം. മലയാളി സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്. ക്രൈം ഡ്രാമയായിട്ടാണ് ചിത്രം ഒരുങ്ങുന്നത്.
ഒരു മികച്ച നടന്‍ എന്നതിലുപരിയായി നല്ലൊരു ജീവകാരുണ്യപ്രവര്‍ത്തകന്‍ കൂടിയാണ് മമ്മൂട്ടി. ഇപ്പോഴിതാ മുന്‍മന്ത്രി ജോസ് തെറ്റയില്‍ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ഒരു കൈ ചെയ്യുന്നത് മറുകൈ അറിയരുതെന്ന് കരുതുന്ന മനുഷ്യരില്‍ ഒരാളാണ് മമ്മൂട്ടിയെന്ന് അദ്ദേഹം പറയുന്നു.
ഒരു പാവപ്പെട്ട കുടുംബത്തിന് കൈത്താങ്ങായിരിക്കുകയാണ് മമ്മൂട്ടി. പത്ത് ലക്ഷത്തോളം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയ സൗജന്യമായി നല്‍കിയ മമ്മൂക്ക അതില്‍ ഒരു അസാധാരണത്വം കാണാത്ത ഒരു വലിയ മനുഷ്യസ്‌നേഹിയാണെന്ന് ജോസ് തെറ്റയില്‍ പറയുന്നു.
പത്ത് രൂപയുടെ സഹായം പത്ത് പേര്‍ക്ക് ചെയ്ത് പതിനായിരം നോട്ടീസ് അടിക്കുന്നവരുടെ നാടാണിത്. അതിനിടക്ക് ഒരു പാവപ്പെട്ട കുടുംബത്തിനായി 10 ലക്ഷം രൂപ ആരെയും അറിയിക്കാതെ ചെലവാക്കിയ മമ്മൂക്ക ഇങ്ങനെയാണ് വിസ്മയമായി മാറുന്നതെന്നും ജോസ് തെറ്റയില്‍ പറഞ്ഞു.