ആ സൗന്ദര്യം ഒരു രക്ഷയും ഇല്ല; മക്കള്‍ക്കൊപ്പം ജോമോള്‍, ചിത്രം കാണാം

609

ഓര്‍ത്തിരിക്കാന്‍ കഴിയുന്ന ഒത്തിരി നല്ല കഥാപാത്രം പ്രേക്ഷകര്‍ക്ക് സമ്മാനിച്ച താരമാണ് ജോമോള്‍. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും മാറിനിന്ന ജോമോന്‍ ഇടയ്ക്ക് ചില സിനിമകളൊക്കെ ചെയ്ത് തിരിച്ചു വന്നിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഈ താരം. ഇടയ്ക്ക് തന്റെ നൃത്ത വീഡിയോ പങ്കുവെച്ച് ജോമോള്‍ എത്താറുണ്ട്. ഇപ്പോള്‍ നടി പങ്കിട്ട ഏറ്റവും പുതിയ പോസ്റ്റ് ആണ് വൈറല്‍ ആവുന്നത്.

Advertisements

തന്റെ രണ്ടു പെണ്‍മക്കള്‍ക്കൊപ്പം ഉള്ള ചിത്രമാണ് ജോമോള്‍ പോസ്റ്റ് ചെയ്തത്. ഗൃഹലക്ഷ്മിയുടെ കവര്‍ ഗേള്‍സ് ആയ ചിത്രം. ഓണത്തോട് അടുപ്പിച്ച് എടുത്ത സ്‌പെഷ്യല്‍ ഫോട്ടോഷൂട്ട് ആണ് ഇത്.

Also readവീണ്ടും ട്രോളുകള്‍ ഏറ്റുവാങ്ങാന്‍ സാനിയ എത്തി, ബ്ലാക്കില്‍ തിളങ്ങി നടി

ഈ ഫോട്ടോ കണ്ടാല്‍ അമ്മയും മക്കളും ആണെന്ന് പറയില്ല. ഒറ്റ നോട്ടത്തില്‍ ചേച്ചിയും അനിയത്തിമാരെ പോലെയുണ്ട്. സിനിമ താരങ്ങളെല്ലാം ചിത്രത്തിന് താഴെ കമന്റ് കുറിച്ചു. ജോമോളെ കണ്ടാല്‍ 40 കഴിഞ്ഞ അമ്മയാണെന്ന് പറയില്ലെന്നാണ് ആരാധകരുടെ കമന്റ്. അന്നും ഇന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആവാറുണ്ട് ഈ നടിയുടെ സൗന്ദര്യം.

Also readവന്‍ ഹിറ്റ് ജയിലര്‍, ഗംഭീരം രജനി; ഉലകനായകന്‍ കമല്‍ഹാസന്‍ രജനികാന്തിനെ വിളിച്ച് അഭിനന്ദിച്ചു

പണ്ടത്തെ ജോമോളില്‍ നിന്ന് ഇന്നത്തെ ജോമോളിലേക്ക് നോക്കുകയാണെങ്കില്‍ ലുക്കിന്റെ കാര്യത്തില്‍ വലിയ മാറ്റം ഒന്നും വന്നിട്ടില്ല. പ്രായം ഒട്ടും തോന്നിക്കാത്ത ഒരു നടി കൂടിയാണ് ജോമോള്‍.

ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തില്‍ ഉണ്ണിയാര്‍ച്ചയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ട് ചലച്ചിത്ര രംഗത്തെത്തിയ ജോമോള്‍ ‘മൈഡിയര്‍ മുത്തച്ഛന്‍’ എന്ന സിനിമയിലും ബാലതാരമായ എത്തി. എന്നു സ്വന്തം ജാനകിക്കുട്ടി എന്ന സിനിമയിലൂടെ നായികയായ ജോമോള്‍ക്ക് പ്രസ്തുത ചിത്രത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌ക്കാരവും ലഭിച്ചു. നിറം, ദീപസ്തംഭം മഹാശ്ചര്യം, എന്ന് സ്വന്തം ജാനകിക്കുട്ടി എന്നിവയാണ് ജോമോളുടെ പ്രധാനപ്പെട്ട സിനിമകള്‍.

Advertisement