25 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമൊരു കണ്ടുമുട്ടല്‍, കുഞ്ചാക്കോ ബോബനൊപ്പമുള്ള ചിത്രവുമായി ജോമോള്‍, ഏറ്റെടുത്ത് ആരാധകര്‍

219

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നടി ജോമോള്‍. നിറത്തിലെ വര്‍ഷയെന്ന കഥാപാത്രത്തിലൂടെ യുവാക്കള്‍ക്കിടയിലും എന്റെ സ്വന്തം ജാനകിക്കുട്ടിക്ക് എന്ന ചിത്രത്തിലൂടെ നിരൂപകരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ജോമോള്‍.

Advertisements

2002ല്‍ വിവാഹത്തോടെ സിനിമാലോകം വിട്ട ജോമോള്‍ പിന്നീട് ടെലിവിഷനിലൂടെ പ്രശസ്തയായിരുന്നു. ഇപ്പോഴിതാ സിനിമാരംഗത്ത് സബ്‌ടൈറ്റിലിംഗ് ചെയ്ത് രണ്ടാമംഗത്തിന് എത്തിയിരിക്കുകയാണ് ജോമോള്‍.

Also Read: എത്രയോ മനുഷ്യര്‍ രക്തസാക്ഷികളായ പ്രസ്ഥാനമാണിത്, ഈ പാര്‍ട്ടിക്കുവേണ്ടി ഒന്നോ രണ്ടോ മൂന്നോ അല്ല പത്ത് തവണ തോല്‍ക്കാനും ഞാന്‍ റെഡിയാണ്, ജെയിക്കിന്റെ മറുപടി ശരിക്കും ഞെട്ടിച്ചു, നടന്‍ സുബീഷ് സുധി പറയുന്നു

ഇതിനിടെ തന്റെ കുടുംബകാര്യങ്ങളും മനോഹരമായി കൊണ്ടുപോകുന്നുണ്ട് താരം. ഇന്ന് സോഷ്യല്‍മീഡിയയിലും സജീവമാണ് താരം. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ ജോമോള്‍ പങ്കുവെച്ച ഒരു ചിത്രമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

നൈന്റീസ് കിഡ്‌സിനെ പഴയ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഒരു ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. കുഞ്ചോക്കോ ബോബനൊപ്പം നില്‍ക്കുന്ന ഒരു ചിത്രമായിരുന്നു ജോമോള്‍ പങ്കുവെച്ചത്.

Also Read: ആ കഥാപാത്രം മമ്മൂക്ക ചെയ്യുമെന്ന് കരുതിയില്ല, ഞാന്‍ ചെയ്യേണ്ടതായിരുന്നു, തുറന്നുപറഞ്ഞ് ആസിഫ് അലി

ഫോട്ടോയില്‍ രണ്ടാളും നിറഞ്ഞ ചിരിയോടെയാണ് ചേര്‍ന്നുനില്‍ക്കുന്നത്. 25 വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷം ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടിയപ്പോള്‍ എന്നായിരുന്നു ജോമോള്‍ ഫോട്ടോയ്ക്ക് നല്‍കിയ ക്യാപ്ഷന്‍.

Advertisement