മലയാള സിനിമാ അഭിനയ രംഗത്തേക്ക് ബാലതാരമായി എത്തി പിന്നീട് നായികയായി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ജോമോള്‍. മലയാളത്തിന്റെ മഹാനായ എഴിത്തുകാരന്‍ എംടി വാസുദേവന്‍ നായര്‍ രചിച്ച് ക്ലാസ്സിക് ഹിറ്റ്മേക്കര്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ഒരു വടക്കന്‍ വീരഗാഥ എന്ന മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രത്തില്‍ ഉണ്ണിയാര്‍ച്ചയുടെ കുട്ടിക്കാലം അവതരിപ്പിച്ചാണ് ജോമോള്‍ മലയാള സിനിമയിലെത്തിയത്.
വടക്കന്‍ വീരഗാഥയുടെ തകര്‍പ്പന്‍ വിജയത്തെ തുടര്‍ന്ന് പിന്നീട് അനഘ, മൈ ഡിയര്‍ മുത്തച്ഛന്‍ തുടങ്ങിയ ചിത്രങ്ങളിലും ബാലതാരമായി ജോമോള്‍ അഭിനയിച്ചു. സൂപ്പര്‍താരം ജയറാം നായകനായ സ്‌നേഹത്തിലൂടെ നായികാ വേഷത്തിലേക്കും താരം എത്തി. എംടി ഹരിഹരന്‍ ടീമിന്റെ തന്നെ എന്ന് സ്വന്തം ജാനകിക്കുട്ടി എന്നയിലൂടെ മികച്ച നടിയായി മാറിയ താരം പിന്നീട് നിരവധി സിനിമകളില്‍ നായികയായും സഹനടിയായും എല്ലാംമെത്തി.
ഇടവേളയ്ക്ക് ശേഷം താരം സിനിമയില്‍ എത്തിയെങ്കിലും സജീവം ആയി എന്ന് പറയാന്‍ പറ്റില്ല. എങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവം ആണ് നടി. കാതല്‍ ദ കോര്‍ എന്ന ചിത്രത്തിലൂടെ ജ്യോതികയ്ക്ക് ശബ്ദം നല്‍കി ജോമോള്‍ ഡബിംഗിലും അരങ്ങേറ്റം കുറിച്ചു.
ഇപ്പോള്‍ ജോമോള്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച ചിത്രങ്ങള്‍ കണ്ട്, ആ സൗന്ദര്യത്തില്‍ മയങ്ങിയിരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍.
also read
ചെറിയ ആഘോഷം ഒന്നുമല്ല; ബോളിവുഡ് താരങ്ങളെ പിക്ക് ചെയ്യാന്‍ അംബാനി ഒരുക്കിയത് കോടികളുടെ കാറുകള്‍
കാതല്‍ ദ കോര്‍ എന്ന ചിത്രത്തിന്റെ സക്സസ് മീറ്റിന് പോകാന്‍ ഒരുങ്ങിയപ്പോള്‍ എടുത്ത ചിത്രങ്ങളാണ് ജോമോള്‍ പങ്കുവച്ചിരിയ്ക്കുന്നത്.
ടി ആന്റ് എം സിഗ്‌നേച്ചര്‍ ഡിസൈന്‍ ചെയ്ത സാരിയില്‍ അതി സുന്ദരിയായി ജോമോളെ കാണാം. ഫെമി ആന്റണിയാണ് മേക്കപ് ചെയ്തത്. അഷ്‌കര്‍ അലി ഹംസയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.