എന്നെ ഒളിച്ചോടാന്‍ സഹായിച്ചത് സുരേഷേട്ടനാണെന്നായിരുന്നു വാര്‍ത്തകള്‍, അതിലെ സത്യാവസ്ഥ ഇതാണ്, തുറന്നുപറഞ്ഞ് ജോമോള്‍

139

മലയാള സിനിമാ അഭിനയ രംഗത്തേക്ക് ബാലതാരമായി എത്തി പിന്നീട് നായികയായി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ജോമോള്‍. മലയാളത്തിന്റെ മഹാനായ എഴിത്തുകാരന്‍ എംടി വാസുദേവന്‍ നായര്‍ രചിച്ച് ക്ലാസ്സിക് ഹിറ്റ്മേക്കര്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ഒരു വടക്കന്‍ വീരഗാഥ എന്ന മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രത്തില്‍ ഉണ്ണിയാര്‍ച്ചയുടെ കുട്ടിക്കാലം അവതരിപ്പിച്ചാണ് ജോമോള്‍ മലയാള സിനിമയിലെത്തിയത്.

വടക്കന്‍ വീരഗാഥയുടെ തകര്‍പ്പന്‍ വിജയത്തെ തുടര്‍ന്ന് പിന്നീട് അനഘ, മൈ ഡിയര്‍ മുത്തച്ഛന്‍ തുടങ്ങിയ ചിത്രങ്ങളിലും ബാലതാരമായി ജോമോള്‍ അഭിനയിച്ചു. സൂപ്പര്‍താരം ജയറാം നായകനായ സ്‌നേഹത്തിലൂടെ നായികാ വേഷത്തിലേക്കും താരം എത്തി.

Advertisements

എംടി ഹരിഹരന്‍ ടീമിന്റെ തന്നെ എന്ന് സ്വന്തം ജാനകിക്കുട്ടി എന്നയിലൂടെ മികച്ച നടിയായി മാറിയ താരം പിന്നീട് നിരവധി സിനിമകളില്‍ നായികയായും സഹനടിയായും എല്ലാംമെത്തി. 2002 ല്‍ ആയിരുന്നു ജോമോള്‍ ചന്ദ്രശേഖര പിള്ളയെ പ്രണയിച്ച് വിവാഹം കഴിച്ചത്. വിവാഹശേഷം അഭിനയത്തില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുകയാണ് താരം.

Also Read: കട്ടക്കലിപ്പില്‍ ഐശ്വര്യ റായ്, അഭിഷേക് ബച്ചനോടും നവ്യയോടും പരസ്യമായി പൊട്ടിത്തെറിച്ച് താരം

ഇപ്പോഴിതാ നടന്‍ സുരേഷ് ഗോപിയെ കുറിച്ച് ജോമോള്‍ പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. സുരേഷ് ഗോപിയുമായി തനിക്ക് വര്‍ഷങ്ങളായുള്ള പരിചയമാണെന്നും അദ്ദേഹം വളരെ നല്ലൊരു മനുഷ്യനാണെന്നും പക്ഷേ അദ്ദേഹവുമായി താന്‍ ഉടക്കയിട്ടുണ്ടെന്നും ജോമോള്‍ പറയുന്നു.

സുരേഷേട്ടന്റെയും തന്റെയും പോയിന്റ് ഓഫ് വ്യൂ ചേരാതെ വരും. അപ്പോള്‍ വഴക്കാവുമെന്നും അദ്ദേഹം ദേഷ്യപ്പെടുമെന്നും താന്‍ കോള്‍ ചെയ്യാറില്ലെന്നും തനിക്കും പിണക്കമുണ്ടെന്ന രീതിയിലാണ് സംസാരിക്കുന്നതെന്നും അദ്ദേഹം ഒരു സിനിമാനടനോ രാഷ്ട്രീയക്കാരനോ ആണെന്ന ഫീല്‍ തനിക്ക് ഇല്ലെന്നും ജോമോള്‍ പറയുന്നു.

Also Read: വന്നതും ഹനാൻ കളി തുടങ്ങി; കയ്യാങ്കളിയിലെത്തി ബിഗ്‌ബോസിലെ പുതിയ ടാസ്‌ക്; രണ്ടിൽ ഒരാൾ പുറത്ത് പോകേണ്ടി വരുമെന്ന് താക്കീത്‌

പറയുന്ന കാര്യങ്ങളെല്ലാം വളരെ രസമായിട്ടാണ് അദ്ദേഹം പറയുന്നത്. തന്നെ ഒളിച്ചോടാന്‍ സഹായിച്ചത് സുരേഷ് ഗോപിയാണ് എന്നൊക്കെ തന്റെ വിവാഹശേഷം വാര്‍ത്തകള്‍ വന്നിരുന്നു. ഇതൊന്നും ശരിയല്ലെന്നും അദ്ദേഹം ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നും സുരേഷേട്ടന്‍ ഇക്കാര്യം അറിഞ്ഞിരുന്നുവെങ്കില്‍ വീട്ടില്‍ പറയുമായിരുന്നുവെന്നും ജോമോള്‍ പറയുന്നു.

Advertisement