വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയതാരമായി മാറിയ നടനാണ് ടൊവീനോ തോമസ്. ചെറിയ ചെറിയ വേഷങ്ങൾ ചെയത് തുടങ്ങി പിന്നീട് മലയാള സിനിമയിലെ യുവ സൂപ്പർതാരങ്ങളിൽ ഒരാളായി മാറിയ നടനാണ് ടൊവിനോ തോമസ്. അഭിനയത്തിനോടുള്ള ആഗ്രഹവും വർഷങ്ങളായുള്ള കഠിന പ്രയത്‌നവുമാണ് ടൊവിനോയെ ഇന്നു കാണുന്ന താര പദവിയിൽ എത്തിച്ചത്.
യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന താരമാണ് ടൊവിനോ തോമസ്.
താരതമ്യേന ചെറിയ വേഷങ്ങളിലൂടെയായിരുന്നു ടോവിനോ തോമസിന്റെ തുടക്കം. പിന്നീട് മലയാള സിനിമയിലെ യുവതാരങ്ങളിൽ പ്രധാനിയായി മാറുകയായിരുന്നു.
സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കൾ ആയിരുന്നു ടൊവിനോയുടെ ആദ്യസിനിമ. സഹനടനായി നിരവധി സിനിമകളിൽ അഭിനയിച്ച ശേഷമാണ് ടൊവിനോ പിന്നീട് നായക വേഷങ്ങൾ ചെയ്തുതുടങ്ങിയത്. മലയാള ത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജ് നായകനായി ആർഎസ് വിമൽ സംവിധാനം ചെയ്ത് 2015 ൽ പുറത്തിറങ്ങിയ എന്ന് നിന്റെ മൊയ്തീൻ എന്ന സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു നടന്റെ കരിയറിൽ വലിയ വഴിത്തിരിവായി മാറിയത്. സിനിമയിൽ ബന്ധങ്ങൾ കുറവായതിനാൽ പിന്നണിയിൽ പ്രവർത്തിച്ച് സിനിമയിലെത്തിയ ആളാണ് ടൊവിനോ തോമസ്.
എഞ്ചീനിയറായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു ടൊവിനോ സിനിമയിലേക്കെത്തിയത്. ജോലി ഉപേക്ഷിച്ച് സിനിമയിലേക്ക് വരുന്നത് മണ്ടത്തരമാവുമെന്ന് പലരും പറഞ്ഞെങ്കിലും കുടുംബാംഗങ്ങൾ മനസിലാക്കി തന്റെ കൂടെ നിന്നുവെന്ന് ടൊവിനോ പറഞ്ഞിരുന്നു. കുടുംബസമേതമായുള്ള ടൊവിനോയുടെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ സർപ്രൈസായി ഭാര്യയും മക്കളും കടന്നു വന്നതും ശ്രദ്ധേയമായി.
ഭാര്യ ലിഡിയയെ വിവാഹം ചെയ്തതിന് ശേഷം ഒന്നിച്ച് എന്ന് നിന്റെ മൊയ്തീനിലെ ലൊക്കേഷനിലേക്കാണ് നമ്മളൊന്നിച്ച് പോയതെന്ന് താരം പറയുന്നു. പിന്നീട് ഒരുപാട് സ്ഥലങ്ങളിൽ ഒന്നിച്ച് യാത്ര ചെയ്യുന്നുണ്ട്. പേഴസണൽ ലൈഫ്, ഫാമിലി, ഫ്രണ്ട്സ് എല്ലാം ടൊവി ഒന്നിച്ച് മാനേജ് ചെയ്യുന്നുണ്ട്. അതെങ്ങനെയാണെന്നായിരുന്നു ലിഡിയ ടൊവിയോട് ചോദിച്ചത്.
എനിക്കെല്ലാം ഇംപോർട്ടന്റാണ്. എല്ലാം ബാലൻസ് ചെയ്ത് കൊണ്ടുപോവുകയെന്നത് എളുപ്പമുള്ള കാര്യമല്ല. ഫാമിലിയോടും സുഹൃത്തുക്കളോടും നമുക്ക് എക്സ്‌ക്യൂസ് ചോദിക്കാം. സിനിമയിൽ അത് പറ്റില്ലല്ലോയെന്നായിരുന്നു ടൊവിനോ പറയുന്നത്. പൊതുവെ ഐ മിസ് യൂ എന്ന് പറയുന്നവരല്ല ഞങ്ങളെന്നും ഞാൻ അധികം വിളിക്കാറില്ല, ചാറ്റിലൂടെയാണ് കാര്യങ്ങൾ ചോദിക്കുന്നത്. പിള്ളേരാണ് വീഡിയോ കോൾ ചെയ്യുന്നതെന്നും താരം വെളിപ്പെടുത്തുന്നുണ്ട്.
ഇങ്ങോട്ട് വിളിക്കുമ്പോൾ സംസാരിക്കാറുണ്ട്. ടൊവി പണ്ടത്തെപ്പോലെ തന്നെയാണ്. ദേഷ്യം കുറഞ്ഞിട്ടുണ്ടെന്നാണ് തോന്നുന്നത്. അന്ന് ഞാൻ ഷോർട്ട് ടെംപേർഡായിരുന്നു. പറഞ്ഞത് തെറ്റായെന്ന് മനസിലായാൽ സോറി പറയാറുണ്ട്. ഒരു സെലിബ്രിറ്റിയുടെ ഭാര്യ എന്ന രീതിയിൽ മാറ്റം വരരുതെന്നാഗ്രഹിച്ചിരുന്നു. ഞാൻ മരിക്കുന്ന സിനിമകളൊന്നും മോൾക്ക് ഇഷ്ടമില്ല.
മായാനദി, എടക്കാട് ബറ്റാലിയൻ, ലൂക്ക സിനിമകളൊന്നും ഇവൾക്ക് ഇഷ്ടമില്ല. ലൂക്കയിൽ പോയ്സൺ തരുന്നത് അഹാനയാണല്ലോ, കുറച്ചുകാലം അഹാനയോട് അക്കാരണം കൊണ്ട് ദേഷ്യമായിരുന്നു. ഞങ്ങൾ പറഞ്ഞ് മനസിലാക്കിയപ്പോഴാണ് അത് മാറിയതെന്നും ഇരുവരും പറയുന്നു.