തന്നെ ചതിച്ചവരും വഞ്ചിച്ചവരും സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല, ഞാൻ രക്ഷപെടുമെന്ന്: താൻ അനുഭവിച്ച യാതനകളെ കുറിച്ച് നടൻ ജോജു ജോർജ്

36

മലയാള സിനിമയിൽ ആദ്യം ജൂണിയർ ആർട്ടിസ്റ്റായും പിന്നീട് ചെറിയ കഥാപാത്രങ്ങളിലൂടെയും അതിനുശേഷം നായകനായും തന്റേതായ സ്ഥാനം ഉറപ്പിച്ചിരിക്കുന്ന നടനാണ് ജോസഫ് ജോർജ് എന്ന ജോജു ജോർജ്. എന്നാൽ നിലവിലെ അവസ്ഥയിൽ അത്താനായി താൻ പിന്നിട്ട പാതകൾ അത്ര സുരക്ഷിതവും സുഗമവുമായിരുന്നില്ല എന്ന് വെളിപ്പെടുത്തുകയാണ് ജോജു ഇപ്പോൾ.

നേരത്തെ ജോജു അഭിനയിച്ച ജോസഫ് എന്ന സിനിമയുടെ വൻ വിജയത്തിനുശേഷം ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് തന്റെ ജീവിതത്തിലെ ഇരുണ്ട നാളുകളെക്കുറിച്ച് ജോജു തുറന്ന് പറഞ്ഞത്.

Advertisements

ചെറുപ്പം മുതലേ നടനാകണമെന്ന് ആഗ്രഹമുണ്ടായതു മൂലം പഠനം പോലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഒന്നും ആയിത്തീരുന്നില്ല എന്ന അവസ്ഥ വന്നപ്പോൾ പള്ളീലച്ചനാകുന്നതിനെ കുറിച്ചു പോലും ചിന്തിച്ചെന്നാണ് ജോജു പറയുന്നത്.

ജോജുവിന്റെ വാക്കുകളിങ്ങനെ:

ചെറുപ്പം മുതൽ തന്നെ സിനിമാനടനാകണമെന്ന് ഒരുപാട് ആഗ്രഹിക്കുകയും അതിന്റെ പിന്നാലെ നടക്കുകയും ചെയ്ത ആളാണ് ഞാൻ. സിനിമാഷൂട്ടിങ്ങ് ഉണ്ടെന്നറിഞ്ഞ് പരീക്ഷ എഴുതാതെ ജൂനിയർ ആർട്ടിസ്റ്റാകാൻ പോയ സംഭവമുണ്ട്. പത്തുവർഷത്തോളം ഞാൻ ജൂനിയർ ആർട്ടിസ്റ്റായിരുന്നു.

എന്റെ ഈ സിനിമാഭ്രാന്ത് കണ്ടിട്ട് സുഹൃത്ത് മനശാസ്ത്രജ്ഞന്റെ അടുത്ത് കൊണ്ടുപോയിട്ടുണ്ട്. പക്ഷെ അദ്ദേഹം പറഞ്ഞു, ചികിൽസകൊണ്ട് ഭേദമാകുന്ന സ്റ്റേജൊക്കെ കഴിഞ്ഞു. സിനിമയിൽ ഒന്നും ആകാതിരുന്നപ്പോൾ പള്ളിയിൽ അച്ചനാകുന്നതിനെക്കുറിച്ച് പോലും ചിന്തിച്ചിട്ടുണ്ട്.

പക്ഷെ ആയിരുന്നെങ്കിൽ അത് കഠിനമായേനേ ജോജു പറഞ്ഞു. മമ്മൂട്ടി നായകനായെത്തിയ രാജാധിരാജയിലെ അയ്യപ്പൻ എന്ന വേഷമാണ് ജീവിതം മാറ്റി മറിച്ചതെന്ന് ജോജു പറയുന്നു. അതിനു ശേഷം പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ലെന്നാണ് ജോജു പറയുന്നത്.

അഭിനയ ജീവിതത്തിൽ പല തിരിച്ചടികളും നേരിടേണ്ടി വന്നിട്ടുണ്ടെന്നും എന്നാൽ ചതിച്ചവരും വഞ്ചിച്ചവരും സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല, ഞാൻ രക്ഷപെടുമെന്ന്. ജോജു പറഞ്ഞു. അതേ സമയം ഇപ്പോൾ പൊറിഞ്ചു മറിയം ജോസ്, ചോല, ജൂൺ തുടങ്ങി നിരവധി സിനിമകളിൽ വ്യത്യസ്ത വേഷം ചെയ്ത് മലയാള സിനിമയിൽ മുൻ നിരയിലെത്തിയിരിക്കുകയാണ് ജോജു.

Advertisement