‘എല്ലാം തീരുമാനിക്കുന്നത് ഞാനെന്ന ആ ഹുങ്ക് ആര്‍ക്കും നല്ലതല്ല; നാളെ എനിക്കിത് നെഗറ്റീവായേക്കാം; എന്നാലും പറയും’; മനസ് തുറന്ന് ജോണി ആന്റണി

57

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ സംവിധായകനും നടനും ആണ് ജോണി ആന്റണി. ട്രെന്‍സ് സെറ്ററായി മാറിയ സിഐഡി മൂസയിലൂടെ സിനിമയില്‍ തുടക്കം കുറിക്കുകയും പിന്നീട് പല ജോണറില്‍ ഉള്ള സിനിമകളിലൂടെ ശ്രദ്ധ നേടുകയും ചെയ്ത ജോണി ആന്റണി എന്ന സംവിധായകന്‍. പിന്നീട അദ്ദേഹം ഒരുപിടി സൂപ്പര്‍ഹിറ്റ് സിനിമകള്‍ മലയാളത്തിന് സമ്മാനിച്ചെങ്കിലും ഇപ്പോള്‍ അഭിനയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ഇപ്പോഴിതാ പലപ്പോഴും ആദ്യ ദിനത്തിലെ സിനിമാ നിരൂപണം റിവ്യൂ ബോം ബിം ഗാണെന്ന അമികസ്‌ക്യൂറിയെ പരാമര്‍ശത്തില്‍ വലിയ ചര്‍ച്ച നടക്കുകയാണ്. ഈ വിഷയത്തില്‍ പ്രതികരിക്കുകയാണ് ജോണി ആന്റണി. കഴിഞ്ഞദിവസം കേരള പോ ലീ സ് ആദ്യമായി സിനിമാ നിരൂപണത്തിന്റെ പേരില്‍ കേ സു മെടുത്തിരുന്നു.

Advertisements

സിനിമ റിലീസ് ചെയ്ത ആദ്യ ദിവസങ്ങളില്‍ തന്നെ സോഷ്യല്‍മീഡിയയില്‍ എത്തുന്ന നെഗറ്റീവ് റിവ്യൂകള്‍ വലിയ രീതിയില്‍ സിനിമകളെ ബാധിക്കുന്നുണ്ടെന്നാണ് സിനിമാ മേഖലയിലെ പ്രമുഖര്‍ പറയുന്നത്. ഈ പ്രശ്‌നത്തില്‍ ഹൈക്കോടതിയും പോലീസുമെല്ലാം ഇടപെട്ടതോടെ സോഷ്യല്‍മീഡിയയിലും ചര്‍ച്ച കനക്കുകയാണ്.

ALSO READ- ‘എന്നെ മോശമായിട്ട് അനുകരിക്കുന്ന ഒരാളാണ് അസീസ് നെടുമങ്ങാട്’, പലരും നമ്മളെ കൊണ്ട് പേരെടുക്കുന്നു പൈസ കിട്ടുന്നു, ജീവിക്കുന്നു: അശോകന്‍

പലപ്പോഴും സിനിമ ഇറങ്ങി കഴിഞ്ഞ് ആദ്യ പ്രദര്‍ശനത്തിന് ശേഷം തന്നെ അതിനെ അടിച്ചാക്ഷേപിക്കുന്ന രീതിയാണ് ഇപ്പോള്‍ നിലവിലുള്ളത് എന്ന് ജോണി ആന്റണി പറയുന്നു. പുതിയ ചിത്രം തോല്‍വി എഫ്‌സി യുടെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് ജോണി ആന്റണി മനസ് തുറന്നത്.

‘റിവ്യൂസും സിനിമയെ കുറിച്ചുള്ള അഭിപ്രായം പറയുന്നതുമെല്ലാം സിനിമ ഉണ്ടായ കാലം മുതലേയുള്ള ഒന്നാണ്. സ്വന്തം കയ്യില്‍ നിന്ന് പൈസ മുടക്കി സിനിമ കണ്ടിട്ട് അതില്‍ വ്യക്തിപരമായ അഭിപ്രായം പറയുന്നതില്‍ ഒരു തെറ്റുമില്ല.’- എന്ന് ജോണി ആന്റണി പറയുന്നു.

‘ ില ആളുകള്‍ക്ക് ഇഷ്ടപ്പെടാത്ത സിനിമ മറ്റു ചിലര്‍ക്ക് ഇഷ്ടമാവാറുണ്ട്. എന്നാല്‍ ഒരു സിനിമ ഇറങ്ങി കഴിഞ്ഞ് ആദ്യ പ്രദര്‍ശനത്തിന് ശേഷം തന്നെ അതിനെ അടിച്ചാക്ഷേപിക്കുന്ന രീതിയാണ് ഇപ്പോള്‍ നിലവിലുള്ളത്. വ്യക്തിപരമായി അഭിനേതാക്കളെയോ സിനിമയിലെ മറ്റുള്ളവരെയൊ വേദനിപ്പിക്കുന്ന തരത്തില്‍ അവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്.’- എന്നും ജോണി ആന്റണി കു റ്റ പ്പെ ടുത്തി.

ALSO READ- ”പലപ്പോഴും എനിക്ക് അയാളുടെ പ്രേതം കയറാറുണ്ട്, ഷൈന്‍ യഥാര്‍ഥത്തില്‍ അങ്ങനെയൊന്നും അല്ല, എല്ലാം ഒരു എന്റര്‍ടെയ്ന്‍മെന്റ്”: സുരേഷ് ഗോപി

എല്ലാവര്‍ക്കും ഒരു പരസ്പരം ബഹുമാനമില്ലേ. അതിനെ മാനിക്കണം.സിനിമാ താരങ്ങളെ മറ്റു പേരുകളിട്ട് വിളിക്കുന്ന പ്രവണതയെല്ലാം എങ്ങനെയാണ് ഫിലിം റിവ്യൂ ആവുന്നതെന്നും അതിനുള്ള അവകാശം ആരാണ് കൊടുത്തിട്ടുള്ളതെന്നും ജോണി ആന്റണി ചോദ്യം ചെയ്തു. സിനിമ കണ്ടാല്‍ അതിനകത്ത് കുറ്റങ്ങളും കുറവുകളും തീര്‍ച്ചയായും ഉണ്ടാവും. അത് തീര്‍ച്ചയായും പറയുക തന്നെ വേണം. അത് കേള്‍ക്കാന്‍ സിനിമ എടുക്കുന്നവര്‍ ബാധ്യസ്ഥരുമാണെന്ന് അദ്ദേഹം വിശദീകരിച്ചു.

‘ഞാന്‍ പറയുന്നത് മനഃപൂര്‍വം നമ്മളെ ഇല്ലാതാക്കുന്ന രീതിയിലുള്ള, ഞങ്ങളാണ് ഇനി സിനിമയുടെ ഭാവിയും എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് എന്ന തരത്തിലുള്ള പ്രകടനങ്ങള്‍ ഇനി നിരൂപണം നടത്തുന്നവരുടെ ഭാഗത്ത് നിന്ന് ഉണ്ടാവരുതെന്നാണ്.

കാരണം ഒരുപാട് കഷ്ടപ്പെട്ട് സിനിമ ഉണ്ടാക്കുന്നവരും, അത് കണ്ട് വിലയിരുത്തുന്ന യഥാര്‍ത്ഥ പ്രേക്ഷകരുമാണ് സിനിമ നിലനിര്‍ത്തുന്നത്. ഞങ്ങളാണ് എല്ലാം തീരുമാനിക്കുന്നതെന്ന ഹുങ്ക് ആര്‍ക്കും നല്ലതല്ല. നാളെ എനിക്കിത് നെഗറ്റീവായിട്ട് ബാധിക്കുമായിരിക്കും, പക്ഷെ ബാധിച്ചാലും സത്യം പറയണമല്ലോ. അതുകൊണ്ടാണ് ഞാന്‍ പറയുന്നതെന്നും താരം വിശദീകരിച്ചു.

Advertisement