മഞ്ജു വാര്യർക്കൊപ്പം ഉദാഹരണം സുജാതയിൽ അഭിനയിച്ചുകൊണ്ടാണ് അനശ്വര തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ഒരുകൂട്ടം സ്‌കൂൾ വിദ്യാർത്ഥികളുടെ കഥ പറഞ്ഞ ചിത്രത്തിലൂടെയാണ് അനശ്വരയുടെ നായികാ അരങ്ങേറ്റം.
2019 ജൂലൈ 26ന് പുറത്തിറങ്ങിയ ചിത്രം റൊമാന്റിക് കോമഡി ജോണറിൽ ഉൾപ്പെടുന്നതാണ്. ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കീഴടക്കിയ താരമാണ് അനശ്വര രാജൻ.
ALSO READ
തണ്ണീർമത്തൻ ദിനങ്ങളിലൂടെയാണ് അനശ്വര ലീഡ് റോളിൽ പ്രത്യക്ഷപ്പെട്ടത്. തുടർന്ന് നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാൻ താരത്തിന് കഴിഞ്ഞു. മലയാളത്തിന് പുറമെ തമിഴിലും അനശ്വര അഭിനയിച്ചിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിലും സജീവമായ താരത്തിന്റെ വിശേഷങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇന്നിപ്പോൾ ബോളിവുഡ് സൂപ്പർ താരം ജോൺ എബ്രഹാം ചിത്രത്തിൽ നായികയാകാനുള്ള തയ്യാറെടുപ്പിലാണ് അനശ്വര.
ജോൺ എബ്രഹാം മലയാളത്തിൽ ആദ്യമായി നിർമ്മിക്കുന്ന ‘മൈക്ക്’ എന്ന ചിത്രത്തിലാണ് അനശ്വര നായികയായി എത്തുന്നത്. വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രഞ്ജിത്ത് സജീവ് എന്ന പുതുമുഖ താരമാണ് നായകൻ.
ഒരു വ്യക്തിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെയുള്ള കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് ആഷിഖ് അക്ബർ അലിയാണ്.
ALSO READ
ഒരു അത്ഭുതകരമായ യാത്രയുടെ അവസാനം! പ്രിയ സുഹൃത്തിനൊപ്പം ചാർ ധം യാത്രയുടെ വിശേഷങ്ങൾ പങ്കു വച്ച് സാമന്ത
ഒക്ടോബർ 20ന് സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. മൈസൂർ, കട്ടപ്പന, വൈക്കം, ധരംശാല, തുടങ്ങിയ സ്ഥലങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കുക.
സൂപ്പർ ശരണ്യ ആണ് അനശ്വരയുടേതായി ഇനി പുറത്തിറങ്ങാനുള്ള സിനിമ. സിനിമയിൽ കേന്ദ്ര കഥാപാത്രമായാണ് താരം എത്തുന്നത്.