എന്തെ കുഞ്ഞിനെ എടുത്തില്ലേ എന്ന് സൂസനെ നോക്കി ചോദിച്ചവരുണ്ട്; താലി കയ്യില്‍ എടുത്ത് നില്‍ക്കുമ്പോഴും വേണമെങ്കില്‍ പിന്മാറാമെന്ന് പറഞ്ഞെന്ന് ജോബി

316

ഉയരക്കുറവ് ഒരു കുറവല്ലെന്നും തനിക്ക് കിട്ടിയ അനുഗ്രഹമാണെന്നും തിരിച്ചറിഞ്ഞ് മിമിക്രി ലോകത്തും സ്‌റ്റേജ് ഷോകളിലും തിളങ്ങുന്ന താരമാണ് ജോബി. ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഉള്‍പ്പടെ ജോബി പരിചിതനാണ്. ഏറ്റവും മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയും താരം ഞെട്ടിച്ചിരുന്നു. കൂടാതെ വിവിധ സംഘടനകളുടെ മുന്‍നിരയിലും ജോബി ഉണ്ട്.

ഇപ്പോഴിതാ താനും ഭാര്യയും തന്റെ ഉയരക്കുറവിന്റെ പേരില്‍ പരിഹാസം ഏറ്റുവാങ്ങിയ സന്ദര്‍ഭങ്ങളെ കുറിച്ച് പറയുകയാണ് താരം. സീ കേരളം ചാനലിലെ ഞാനും എന്റാളും എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് ജോബിയുടെയും ഭാര്യ സൂസന്റെയും തുറന്നുപറച്ചില്‍.

Advertisements

ജോബിയെ വിവാഹം ചെയ്തതിന് ശേഷം ഒരുപാട് കളിയാക്കലുകള്‍ കേള്‍ക്കേണ്ടി വന്നെന്നും ആദ്യം വിഷമം തോന്നിയെങ്കിലും പിന്നെ അത് മാറിയെന്ന് പറയുകയാണ് ഭാര്യ സൂസന്‍.

ALSO READ- ഇപ്പോൾ പ്രിയ മണിയുടെ താമസം ഒറ്റയ്ക്ക്, ഇൻസ്റ്റയിൽ പേരും മാറ്റി, പ്രിയ മണിയും ഭർത്താവ് മുസ്തഫയും പരിഞ്ഞതായി തെലുങ്ക് മാധ്യമങ്ങൾ, സത്യം തിരക്കി ആരാധകർ

അന്ന് വിവാഹ ദിനത്തില്‍ കെട്ടാനായി താലി കയ്യില്‍ എടുത്ത് നില്‍ക്കുമ്പോഴും വേണമെങ്കില്‍ പിന്മാറാം തനിക്ക് കുഴപ്പമില്ല എന്നാണ് ജോബി പറഞ്ഞതെന്ന് സൂസന്‍ വെളിപ്പെടുത്തുന്നു.

അതേസമയം താനല്ലെങ്കില്‍ ജോബി ചേട്ടന് മറ്റൊരു ആള്‍ വന്നേ പറ്റൂ, അപ്പോള്‍ അത് എന്തുകൊണ്ട് താനായിക്കൂടാ എന്നായിരുന്നു മറുപടി നല്‍കിയതെന്നും സൂസന്‍ തുറന്നുപറയുന്നു.

ALSO READ- മോഹൻലാലിന് ഒപ്പം ആ സിനിമയിൽ അഭിനയിക്കാൻ നടി മുത്തുമണി സംവിധായകന് മുന്നിൽ വച്ച ഡിമാൻഡ് കേട്ടോ

വിവാഹശേഷം ആദ്യമായി മറ്റൊരു വിവാഹത്തിന് പോയപ്പോള്‍ തന്റെ ഒപ്പം നടക്കുന്ന ജോബിയെ നോക്കി എന്തെ കുഞ്ഞിനെ എടുത്തില്ലേ എന്ന് ചോദിച്ചവരുണ്ട്.

അക്കാര്യം ആദ്യം കേട്ടപ്പോള്‍ തനിക്ക് വളരെ വിഷമം തോന്നി. പിന്നീട് ആലോചിച്ചപ്പോള്‍, താന്‍ എന്തിനാണ് വിഷമിക്കുന്നത്. തനിക്ക് ഇഷ്ടപ്പെട്ട ആളെയല്ലേ വിവാഹം ചെയ്തത് എന്ന ബോധ്യം വന്നെന്നും സൂസന്‍ മറുപടി നല്‍കുന്നു.

Advertisement