താലി കെട്ടുന്നതിന് തൊട്ടുമുന്‍പും പറഞ്ഞു പിന്‍മാറാന്‍; വിവാഹത്തിന് പിന്നാലെ ജോബിയെ നോക്കി കുഞ്ഞിനെ എന്താ എടുക്കുന്നില്ലേ എന്ന് ചോദിച്ചവരുണ്ട്; ജോബിയും സൂസനും പറയുന്നു

1219

ഉയരക്കുറവ് ഒരു കുറവല്ലെന്നും തനിക്ക് കിട്ടിയ അനുഗ്രഹമാണെന്നും തിരിച്ചറിഞ്ഞ് മിമിക്രി ലോകത്തും സ്റ്റേജ് ഷോകളിലും തിളങ്ങുന്ന താരമാണ് ജോബി. ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഉള്‍പ്പടെ ജോബി പരിചിതനാണ്. ഏറ്റവും മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയും താരം ഞെട്ടിച്ചിരുന്നു. കൂടാതെ വിവിധ സംഘടനകളുടെ മുന്‍നിരയിലും ജോബി ഉണ്ട്. തിരുവനന്തപുരം സ്വദേശിയായ ജോബി ഒരു സര്‍ക്കാര്‍ ഉദ്യാഗസ്ഥനുമാണ്.

ദൂരദര്‍ശന്‍ സീരിയലുകളില്‍ സജീവ സാന്നിധ്യമായിരുന്ന ജോബി കുറച്ചു വര്‍ഷങ്ങളായി സിനിമ സീരിയല്‍ രംഗത്ത് അത്ര സജീവമല്ല. എന്നാല്‍ സിനിമയില്‍ അഭിയനയിച്ച വേഷത്തിന് തന്നെ സംസ്ഥാന പുരസ്‌കാരവും ജോബി സ്‌വന്തമാക്കി.

Advertisements

മണ്ണാങ്കട്ടയും കരിയിലയും എന്ന സിനിമയിലെ ക്യാരക്ടറിനായിരുന്നു പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചത്. അതേസമയം, ഈ വേഷം തന്നെ തേടിയെത്തിയത് ഒരുപാട് സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലാണ്. പലര്‍ക്കും ഞാന്‍ അതില്‍ അഭിനയിക്കുന്നത് ഒട്ടും താല്‍പര്യം ഇല്ലാത്ത കാര്യമായിരുന്നുവെന്നും ജോബി വെളിപ്പെടുത്തിയിരുന്നു.

ALSO READ- മമ്മൂട്ടി പെട്ടെന്ന് ചൂടാകും എന്നാലും എനിക്ക് ഏറ്റവും ഇഷ്ടം മമ്മൂട്ടിയെ ആണെന്ന് ഹരിഹരൻ, അതിന് ഒരു കാരണവുമുണ്ട്

ഇപ്പോഴിതാ താനും ഭാര്യയും തന്റെ ഉയരക്കുറവിന്റെ പേരില്‍ പരിഹാസം ഏറ്റുവാങ്ങിയ സന്ദര്‍ഭങ്ങളെ കുറിച്ച് പറയുകയാണ് താരം. സീ കേരളം ചാനലിലെ ഞാനും എന്റാളും എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് ജോബിയുടെയും ഭാര്യ സൂസന്റെയും തുറന്നുപറച്ചില്‍.

ജോബിയെ വിവാഹം ചെയ്തതിന് ശേഷം ഒരുപാട് കളിയാക്കലുകള്‍ കേള്‍ക്കേണ്ടി വന്നെന്നും ആദ്യം വിഷമം തോന്നിയെങ്കിലും പിന്നെ അത് മാറിയെന്ന് പറയുകയാണ് ഭാര്യ സൂസന്‍.

അന്ന് വിവാഹ ദിനത്തില്‍ കെട്ടാനായി താലി കയ്യില്‍ എടുത്ത് നില്‍ക്കുമ്പോഴും വേണമെങ്കില്‍ പിന്മാറാം തനിക്ക് കുഴപ്പമില്ല എന്നാണ് ജോബി പറഞ്ഞതെന്ന് സൂസന്‍ വെളിപ്പെടുത്തുന്നു.

ALSO READ- തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച അഭിനയം കാഴ്ചവെച്ചിട്ടും നിസാര കാരണം പറഞ്ഞ് അന്ന് മോഹൻലാലിന് ദേശീയ അവാർഡ് നിഷേധിച്ചു, സംഭവം ഇങ്ങനെ

അതേസമയം താനല്ലെങ്കില്‍ ജോബി ചേട്ടന് മറ്റൊരു ആള്‍ വന്നേ പറ്റൂ, അപ്പോള്‍ അത് എന്തുകൊണ്ട് താനായിക്കൂടാ എന്നായിരുന്നു മറുപടി നല്‍കിയതെന്നും സൂസന്‍ തുറന്നുപറയുന്നു.

വിവാഹശേഷം ഒരുപാട് പരിഹാസങ്ങള്‍ നേരരിട്ട കാര്യവും സൂസന്‍ വെളിപ്പെടുത്തുന്നുണ്ട്. ആദ്യമായി മറ്റൊരു വിവാഹത്തിന് പോയപ്പോള്‍ തന്റെ ഒപ്പം നടക്കുന്ന ജോബിയെ നോക്കി എന്തെ കുഞ്ഞിനെ എടുത്തില്ലേ എന്ന് ചോദിച്ചവരുണ്ട്.

അക്കാര്യം ആദ്യം കേട്ടപ്പോള്‍ തനിക്ക് വളരെ വിഷമം തോന്നി. പിന്നീട് ആലോചിച്ചപ്പോള്‍, താന്‍ എന്തിനാണ് വിഷമിക്കുന്നത്. തനിക്ക് ഇഷ്ടപ്പെട്ട ആളെയല്ലേ വിവാഹം ചെയ്തത് എന്ന ബോധ്യം വന്നെന്നും സൂസന്‍ മറുപടി നല്‍കുന്നു.

Advertisement