മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ജിസ്മി. ഇതില്‍ സോന ആയിട്ടായിരുന്നു ജിസ്മി എത്തിയത്. നടിയുടെ കഥാപാത്രം ചുരുങ്ങിയ സമയം കൊണ്ട് തന്നെ ശ്രദ്ധ നേടി. എന്നാല്‍ ഇപ്പോഴിതാ സീരിയല്‍ നിന്ന് പിന്മാറുന്നതിന്റെ സങ്കടത്തിലാണ് ജിസ്മി.
സീരിയലിന്റെ അവസാന എപ്പിസോഡ് ചിത്രീകരിക്കുന്നതിന്റെ ഒരു വീഡിയോയും താരം പങ്കുവെച്ചു. ഇതേക്കുറിച്ച് പറയുമ്പോള്‍ ആദ്യം തന്നെ നടിയുടെ കണ്ണ് നിറയുന്നുണ്ട്. ഇതില്‍ നിന്ന് പിന്മാറുന്നതില്‍ തനിക്ക് എത്രമാത്രം സങ്കടം ഉണ്ട് എന്നത് താരത്തിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്.
എന്നെ സ്‌നേഹിച്ചതിനും പിന്തുണച്ചതിനും നന്ദി. പ്രസവത്തിന് വേണ്ടി സോനയെന്ന കഥാപാത്രം താന്‍ വിടുകയാണ് എന്നും ജിസ്മി വ്യക്തമാക്കുന്നു. ആദ്യം ദൈവത്തിന് നന്ദി. ഇത്രയധികം എന്നെ പിന്തുണച്ചവര്‍ക്കെല്ലാം നന്ദി. അച്ഛനോടും എന്റെ കുടുംബത്തോടും, സോനയെന്ന കഥാപാത്രത്തിലേക്ക് തെരഞ്ഞെടുത്ത മഞ്ഞില്‍ വിരിഞ്ഞ പൂവിന്റെ നിര്‍മാതാവ്, ഡയറക്ടര്‍ എന്നിവരോട് തീര്‍ത്താല്‍ തീരാത്ത നന്ദിയെന്നും എഴുതിയിരിക്കുന്നു നടി ജിസ്മി.
തുടര്‍ന്നും നിങ്ങളുടെ പിന്തുണയും പ്രാര്‍ത്ഥനയും തനിക്ക് വേണം എന്നും ജിസ്മി ആവശ്യപ്പെടുന്നു. ഞാന്‍ ഒരു അമ്മയാകാന്‍ പോകുവാ. നല്ല ആരോഗ്യമുള്ള ഒരു കുഞ്ഞ് തനിക്ക് ജനിക്കാന്‍ പ്രാര്‍ത്ഥിക്കണം. പൂര്‍വാധികം ശക്തിയോടെ ഞാന്‍ തിരിച്ചുവരും. അതിന് ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പിന്തുണ തനിക്ക് ഉണ്ട് എന്നും എഴുതിയിരിക്കുകയാണ് ജിസ്മി.