നടനല്ലേ ഉറപ്പായും ഡിവോഴ്‌സ് ചെയ്യുമെന്ന് കമന്റുകള്‍, വിവാഹം കഴിക്കേണ്ട എന്നു വരെ തോന്നിപ്പോയി, നടന്‍ ജിത്തു പറയുന്നു

200

മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ജിത്തു വേണുഗോപാല്‍. ഇന്ന് മിനിസ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്ന ജിത്തു ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന സീത കല്യാണം സീരിയലിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.

ഇപ്പോള്‍ ഏഷ്യാനെറ്റിലെ തന്നെ മൗനരാഗം എന്ന സീരിയലിലാണ് നടന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഒത്തിരി സജീവമാണ് ജിത്തു. തന്റെ വിശേഷങ്ങളെല്ലാം നടന്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

Advertisements

നവംബര്‍ 19നായിരുന്നു താരത്തിന്റെ വിവാഹം. കാവേരിയാണ് ജിത്തുവിന്റെ വധു. സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച സേവ് ദി ഡേറ്റ് വീഡിയോയിലൂടെയാണ് ജിത്തു കാവേരിയെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയത്.

Also Read: ബ്രോക്കര്‍ വഴി വന്ന കല്യാണാലോചന, ആ കാരണം കൊണ്ടാണ് സ്വീകരിച്ചത്, ഇന്ന് നവ്യയുടെ സ്വഭാവം ഇങ്ങനെ, നവ്യ നായരെ കുറിച്ച് അമ്മായിയമ്മ പറയുന്നത് കേട്ടോ

താരത്തിന്റെ മൗനരാഗം സീരിയലിലും വിവാഹ എപ്പിസോഡ് നടക്കുന്നതിനിടെയാണ് ജിത്തു ജീവിതത്തിലും വിവാഹിതനായത്. വിവാഹശേഷം സോഷ്യല്‍മീഡിയയില്‍ നിറസാന്നിധ്യമായിരുന്നു ജീത്തുവും കാവേരിയും.

ഇപ്പോഴിതാ ഒരു അഭിമുഖത്തിന് ലഭിച്ച നെഗറ്റീവ് കമന്റുകളെക്കുറിച്ച് സംസാരിക്കുകയാണ് ജിത്തു. നെഗറ്റീവ് കമന്റുകള്‍ പറയുന്നവരെ മൈന്‍ഡ് ചെയ്യേണ്ടെന്നും അവര്‍ക്ക് മറുപടി കൊടുക്കേണ്ട ആവശ്യമില്ലെന്നും താരം പറയുന്നു.

Also Read: സിനിമയുടെ ഓഫർ വന്നപ്പോൾ ഉർവശിയെ നായികയാക്കാൻ പറഞ്ഞു, ഒന്നിനോടും അമിതമായ മോഹമോ, ഭ്രമമോ എനിക്കില്ല; വരുന്നതെല്ലാം ആരോഗ്യ പ്രശ്‌നങ്ങൾ. കല്പനയുടെ വാക്കുകൾ മരണശേഷവും വൈറലാകുമ്പോൾ

വിവാഹ സമയത്തുള്ള വീഡിയോയ്ക്കും പല കമമന്റുകളും ലഭിച്ചിരുന്നുവെന്നും വിവാഹത്തിന്റെ ടെന്‍ഷനിലായിരുന്നു താന്‍ അപ്പോഴെന്നും വിവാഹശേഷം എപ്പോഴാണ് ഡിവോഴ്‌സ് എന്നൊക്കെയുള്ള കമന്റുകളാണ് വരുന്നതെന്നും ഇതൊന്നും ശ്രദ്ധിക്കാത്തതാണ് നല്ലതെന്നും ജിത്തു കൂട്ടിച്ചേര്‍ത്തു.

Advertisement