പൊളിച്ചടക്കി; ഈ ഡാന്‍സ് വീഡിയോയില്‍ ഉള്ള നടിയെ മനസിലായോ ?

114

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ജിസ്മി സോനു. നിരവധി സീരിയലുകളില്‍ വില്ലത്തി കഥാപാത്രത്തെ ജിസ്മി അവതരിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷക മനസ്സില്‍ ഇടം നേടാന്‍ ഈ നടിക്ക് സാധിച്ചു. ഇപ്പോഴിതാ ഈ താരത്തിന്റെ ഒരു ഡാന്‍സ് വീഡിയോ ആണ് ഏറ്റവും ഒടുവില്‍ പുറത്തുവന്നത്.

Advertisements

മഞ്ഞില്‍ വിരിഞ്ഞ പൂവ് താരത്തിന്റെ ഡാന്‍സ് വീഡിയോ എന്ന തലക്കെട്ടോടെയാണ് വീഡിയോ പുറത്തുവന്നത്. മൈ ഫോള്‍ട്ട് എന്ന ചിത്രത്തിലെ ഗാനത്തിനാണ് താരം ചുവടുവെച്ചത്. വീഡിയോ ഇപ്പോള്‍ വൈറല്‍ ആയിരിക്കാണ്. ഇതിനോടകം നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട് താരം. മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലെ നടിയുടെ കഥാപാത്രമെല്ലാം പ്രേക്ഷകശ്രദ്ധ നേടി.


അതേസമയം ജിസ്മിയുടെ രണ്ടാം വിവാഹം ആരാധകര്‍ ആഘോഷിച്ചിരുന്നു. 2020 ല്‍ ആയിരുന്നു താരത്തിന്റെ ആദ്യത്തെ വിവാഹം നടന്നത്. ക്യാമറാമാനായിരുന്ന ഷിന്‍ജിത്ത് ആയിരുന്നു ആദ്യ ഭര്‍ത്താവ് . വളരെ ലളിതമായിട്ടായിരുന്നു ആ വിവാഹം . എന്നാല്‍ ആ വിവാഹത്തിന്റെ സേവ് ദ ഡേറ്റ് വീഡിയോ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 
പിന്നീട് മിഥുനെയാണ് നടി വിവാഹം കഴിച്ചിരിക്കുന്നത് . ഇവരുടെ വിവാഹ ചിത്രങ്ങളും പുറത്തുവന്നിരുന്നു. അതേസമയം ഇത് കണ്ടതോടെ ഏതെങ്കിലും സീരിയല്‍ രംഗമാണോ എന്നും ചിലര്‍ സംശയം ചോദിച്ചിരുന്നു. പിന്നീട് താരങ്ങള്‍ക്ക് വിവാഹ ആശംസകള്‍ അറിയിച്ചുകൊണ്ട് ആരാധകരും എത്തി.

 

 

 

Advertisement