സോഷ്യല്‍മീഡിയയ്ക്ക് ഏറെ പരിചിതരായ കപ്പിളാണ് ജിസ്മയും വിമലും. ഇരുവരുടേയും വെബ് സീരീസും വ്ലോഗും എല്ലാം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. ജിസ്മയുടെ മേയ്ക്കോവറാണ് തുടക്കത്തില്‍ ഏറെ ശ്രദ്ധേയമായിരുന്നത്. പിന്നീട് ഇരുവരുടേയും അഭിനയവും സോഷ്യല്‍മീഡിയ ഏറ്റെടുക്കുകയായിരുന്നു.
സൂര്യ ടിവിയില്‍ വെച്ച് ആങ്കറിങ് ചെയ്യുന്ന കാലത്താണ് വിമലും ജിസ്മയും പരിചയപ്പെട്ടത്. എന്നാല്‍ ആ കാലത്ത് ഒന്നും പ്രണയം ഉണ്ടായിരുന്നില്ലെന്നും നല്ല സുഹൃത്തുക്കളായിരുന്നെന്നും ഇരുവരും പറയുന്നു. പിന്നീട് ലോക്ക്ഡൗണ്‍ കാലത്ത് 2020 ഡിസംബറിലാണ് ഇരുവരും പ്രണയിച്ചു തുടങ്ങിയത്.
അടുത്തിടെയായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. ഇപ്പോഴും ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്, അതാണ് ഞങ്ങളുടെ ബന്ധത്തിന്റെ സൗന്ദര്യമെന്നാണ് ഇരുവരും പറയുന്നത്. ഇപ്പോഴിതാ ശരീരഭാരം കുറച്ചതിനെ പറ്റി സംസാരിക്കുകയാണ് ജിസ്മയും വിമലും.
ഒന്നരമാസം കഷ്ടപ്പെട്ട് വര്‍ക്കൗട്ട് ചെയ്താണ് ജിസ്മ 25 കിലോ ഭാരം കുറച്ചത്. ആദ്യമൊക്കെ തങ്ങള്‍ യൂട്യൂബ് ചാനലുകള്‍ കുറേ തുടങ്ങിയെങ്കിലും എല്ലാം പൊട്ടിപ്പോയിരുന്നുവെന്നും പിന്നീടാണ് ജിസ്മയുടെ ഫിറ്റ്നസ് വീഡിയോ ഇട്ടതെന്നും അത് മികച്ച ഒരു തുടക്കമായിരുന്നു തങ്ങള്‍ക്ക് തന്നതെന്നും ജിസ്മയും വിമലും പറയുന്നു.
ചെറുപ്പം മുതലേ തനിക്ക് മോഡലാവാനും അഭിനയിക്കാനുമൊക്കെ ഇഷ്ടമായിരുന്നു. അമ്മയോട് ഇക്കാര്യം പറയുമ്പോള്‍ തന്നെ കൊണ്ട് പറ്റും പരിശ്രമിക്കൂ എന്നായിരുന്നു പറഞ്ഞുകൊണ്ടിരുന്നത്. ഒരു സിനിമയില്‍ അവസരം കിട്ടിയപ്പോള്‍ ശരിക്കും ഷോക്കായി എന്നും പക്ഷേ സംവിധായകന് തന്നെ കണ്ടപ്പോള്‍ പറഞ്ഞത് നല്ല പ്രായക്കൂടുതല്‍ പോലെ തോന്നുന്നുവെന്നായിരുന്നുവെന്നും ജിസ്മ പറയുന്നു.
സിനിമയില്‍ അഭിനയിക്കണമെങ്കില്‍ 25 കിലോ കുറക്കണമെന്ന് പറഞ്ഞു. അത് കേട്ടപ്പോള്‍ വിഷമം തോന്നിയെന്നും പലരും ശരീരഭാരത്തിന്റെ പേരില്‍ തന്നെ കളിയാക്കിയിട്ടുണ്ടെന്നും അങ്ങനെയാണ് വണ്ണം കുറക്കാമെന്ന് തീരുമാനിച്ചതെന്നും ജിസ്മ പറയുന്നു .
അതോടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചു. താന്‍ പുറത്തുനിന്ന് ജങ്ക് ഫുഡ് കഴിച്ചിട്ടല്ല വണ്ണം വെച്ചത്. ജനിച്ചപ്പോള്‍ തന്നെ ഓവര്വെയിറ്റായിരുന്നുവെന്നും അതിനാല്‍ വണ്ണം കുറക്കാനാവുമോയെന്ന് പേടിച്ചിരുന്നുവെന്നും അനിയനാണ് നല്ല വ്യായാമങ്ങളൊക്കെ പറഞ്ഞുതന്നതെന്നും അങ്ങനെ 25 കിലോ കുറച്ചുവെന്നും സഹിക്കാനാവാത്ത സങ്കടത്തില്‍ നിന്നാണ് ഈ നിലയിലേക്ക് എത്തിയതെന്നും ജിസ്മ പറയുന്നു.