മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ജിഷിൻ മോഹൻ. നിരവധി സൂപ്പർഹിറ്റ് സീരിയലുകളിലൂടെ ആണ് ജിഷിൻ മോഹൻ പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റിയത്. ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പരയായ ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ ആണ് ജിഷിൻ മലയാള സീരിയൽ രംഗത്ത് ശ്രദ്ധേയൻ ആകുന്നത്.
തുടർന്ന് നിരവധി പരമ്പരകളിൽ ജിഷിൻ പ്രധാന വഷങ്ങൾ അവതരിപ്പിച്ചു. പ്രമുഖ സിനിമാ സീരയൽ നടി വരദയെ ആണ് ജിഷിൻ വിവാഹം കഴിച്ചിരിക്കുന്നത്. ഇരുവരുടേയും പ്രണയ വിവാഹം ആയിരുന്നു.
ഏഷ്യാനെറ്റിലെ തന്നെ അമല എന്ന സൂപ്പർഹിറ്റ് സീരിയലിൽ കേന്ദ്രകഥാപാത്രമായ അമലയെ അവതരിപ്പിച്ചത് വരദ ആയിരുന്നു. ഈ സീരിയലിൽ വില്ലനായി എത്തിയ ജിഷിനുമായുള്ള സൗഹൃദമാണ് പിന്നീട് വ്വാഹത്തിലെത്തിയത്.
അതേസമം, ജിഷിൻ ഇപ്പോൾ മണിമുത്ത്, കന്യാദാനം തുടങ്ങിയ പരമ്പരകളിൽ അഭിനയിച്ച് വരികയാണ്. കന്യാദാനം ലൊക്കേഷനിൽ റീൽസ് ചെയ്യാറുണ്ടെന്ന് ജിഷിൻ പറയുന്നു. പൊതുവെ ആർക്കും കരയാൻ ഇഷ്ടമുണ്ടാവില്ലല്ലോ, നമ്മൾ ചിരിക്കുക, മറ്റുള്ളവരെ ചിരിപ്പിക്കുക, അതാണ് എന്റെ അഭിപ്രായമെന്നും താരം പറയുകയാണ്.
കൃത്രിമം ആവാതെ നമ്മൾ നമ്മളായിട്ടങ്ങ് നിന്നാൽ മതിയെനന്നും സീരിയൽ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ ജിഷിൻ പറഞ്ഞു. തന്റെ അഭിനയ ജീവിതം തുടങ്ങിയത് എങ്ങനെയെന്നും ജിഷിൻ വെളിപ്പെടുത്തുന്നുണ്ട്. ഓട്ടോഗ്രാഫ് സീരിയലിലൂടെയാണ് അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്.
താൻ അന്ന് ബാംഗ്ലൂരിൽ ജോലി ചെയ്യുകയായിരുന്നു. രഞ്ജിത്ത് സുഹൃത്തായിരുന്നു. അവനെ കാണാൻ പോയ സമയത്ത് വല്ല ചാൻസുമുണ്ടോയെന്ന് ചോദിച്ചിരുന്നു. അങ്ങനെ അവൻ വിളിച്ചു, അഭിനയിക്കാൻ പോയി. അതിന് ശേഷം കിട്ടുന്നതെല്ലാം ചെയ്‌തെന്നും ജിഷിൻ വിശദീകരിച്ചു.
കുക്കറി ഷോ ആയാലും ഡാൻസായാലും എന്ത് പറഞ്ഞാലും താൻ ചെയ്യും. കൂടാതെ, താൻ വെജിറ്റേറിയനാണ്, നോൺ വെജ് ഐറ്റംങ്ങളും കുക്ക് ചെയ്യാറുണ്ട്. തനിക്ക് ഡ്രൈവിംഗ് ഏറെയിഷ്ടമുള്ള കാര്യമാണ്. എല്ലാ ദിവസവും സിനിമയല്ലെങ്കിൽ വെബ് സീരീസ് കാണാറുണ്ടെന്നും ജിഷിൻ പറയുന്നു.
സുഹൃത്തുക്കളോടൊപ്പം യാത്ര പോവാറുണ്ട്. അഭിനയം മാത്രമല്ല സംവിധാനവും താൽപര്യമുള്ള കാര്യമാണ്. ഇടയ്ക്ക് അസോസിയേറ്റായും പ്രവർത്തിച്ചിരുന്നു. ആർടിസ്റ്റുകൾ അതുംകൂടി അറിഞ്ഞിരുന്നാൽ നല്ലതാണെന്ന് കരുതുന്ന ആളാണ് താനെന്നാണ് ജിഷിൻ അഭിപ്രായപ്പെട്ടത്.
അഭിനയം ഒരു തൊഴിൽ മാത്രമായിരുന്നു മുൻപ്, എന്നാൽ ഇപ്പോൾ ഇഷ്ടത്തോടെയാണ് ചെയ്യുന്നത്. ക്യാമറയ്ക്ക് മുന്നിലായാലും പിന്നിലായാലും ഇഷ്ടത്തോടെയാണ് കാര്യങ്ങൾ ചെയ്യുന്നത്. ഈ മേഖലയിൽ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നതെന്നും സ്വന്തമായി കണ്ടന്റ് ചെയ്യാറുണ്ട്. എഡിറ്റിംഗൊക്കെ ഇഷ്ടമുള്ള കാര്യമാണെന്നും ജിഷിൻ മനസ് തുറക്കുകയാണ്.