എന്റെ കഥയും തിരക്കഥയും മാറ്റി, 22 തവണയോളം തിരുത്തി പുലിമുരുകനും ഒടിയനും ഒക്കെയാക്കി മാറ്റി;മോഹന്‍ലാലിന്റെ ബറോസിന് എതിരെ ജിജോ പുന്നൂസ്

487

മലയാളത്തിന്റെ അഭിമാനമായ സൂപ്പര്‍താരം മോഹന്‍ലാല്‍ അഭിനയിപ്പിച്ച് വിസ്മയിപ്പിക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ഇപ്പോഴിതാ താരം സംവിധാന രംഗത്തും കൈവെയ്ക്കുകയാണ്. ബറോസ് എന്ന ഫാന്റസി ത്രീഡി ചിത്രമാണ് മോഹന്‍ലാല്‍ ഒരുക്കുന്നത്.

എന്നാല്‍ ചിത്രത്തിന്റെ ട്രെയിലറര്‍ പ്രേക്ഷകരിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ വിവാദം പൊട്ടിപുറപ്പെട്ടിരിക്കുകയാണ്. ചിത്രത്തിന് എതിരെ വിമര്‍ശനങ്ങളുമായി ജിജോ പുന്നൂസ് രംഗത്തെത്തി. ജിജോ പുന്നൂസാണ് ബറോസിന് വേണ്ടി കഥയും തിരക്കഥയും ഒരുക്കിയിരുന്നത്. ഇദ്ദേഹം ഇന്ത്യയിലെ ആദ്യ ത്രിഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ സംവിധായകന്‍ കൂടിയാണ്.

Advertisements

മോഹന്‍ലാല്‍ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ചേരുവകള്‍ക്ക് വേണ്ടി തന്റെ കഥയും തിരക്കഥയും നിരവധി തവണ തിരുത്തിയെന്നാണ് ജിജോ പുന്നൂസിന്റെ വിമര്‍ശനം. പുതിയ ബ്ലോഗിലൂടെ ജിജോ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

തന്റെ തിരക്കഥയും കഥയും നിര്‍മാതാവിന്റെയും സംവിധായകന്റെയും ഇഷ്ടത്തിനനുസരിച്ച് 22 തവണയെങ്കിലും മാറ്റിയെഴുതി. പെണ്‍കുട്ടിയാണ് ഇതിലെ പ്രധാന കഥാപാത്രം. ബറോസിന് രണ്ടാം സ്ഥാനം മാത്രമായിരിക്കും ഉണ്ടാവുക. ഇക്കാര്യം പലതവണ പറഞ്ഞതായിരുന്നു.

ALSO READ- എത്ര തവണ പറഞ്ഞിട്ടും മീനയ്ക്ക് അത് മനസിലായില്ല; മീനയെ കുറ്റം പറയുകയല്ല, ഞാന്‍ പറഞ്ഞത് മനസിലാക്കിയില്ല: ജീത്തു ജോസഫ്

എന്നാല്‍ ലാലുമോന്‍ (മോഹന്‍ലാല്‍) തിരക്കഥ മാറ്റി അദ്ദേഹത്തിന്റെ വിജയചിത്രങ്ങളായ പുലിമുരുകന്‍, ഒടിയന്‍, ലൂസിഫര്‍, മരക്കാര്‍ എന്നീ സിനിമകളിലെ കഥാപാത്രത്തെ പോലെയാക്കി ബറോസിനെ മാറ്റി. ആരാധകരെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു ഇത്.

മലയാളി പ്രേക്ഷകരെ എന്റര്‍ടെയ്ന്‍ ചെയ്യിപ്പിക്കാന്‍ കൂടി വേണ്ടിയായിരുന്നു ഈ മാറ്റമെന്ന് എനിക്ക് അറിയാം. ലാലുമോന് 350 സിനിമകളുടെ അനുഭവസമ്പത്തുണ്ടല്ലോ, ഞാനാകെ ഏഴ് പടങ്ങളല്ലേ ചെയ്തിട്ടുള്ളൂവെന്നും അദ്ദേഹം പറയുന്നു.

ആശീര്‍വാദിന്റെ ഒടിടി സിനിമകളുടെ വില്‍പനയൊക്കെ അവസാനിച്ച ശേഷം 2021 നവംബറില്‍ ബറോസ് തുടങ്ങാന്‍ കാരണം ലാലുമോന്റെ താല്‍പര്യമാണ്. പെട്ടെന്നുണ്ടായ ആവേശം പോലെയായിരുന്നു അത്. നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം കഥയും തിരക്കഥയും അഭിനേതാക്കളെയുമെല്ലാം മാറ്റുകയായിരുന്നു. 2021ല്‍ നവംബറിലെ ഷൂട്ടിങിന് താരങ്ങളെ വിദേശത്ത് നിന്നും എത്തിക്കാനോ, എന്തിന് ഗോവയിലേക്ക് ഷൂട്ടിന് പോകാനോ പോലും കഴിയുമായിരുന്നില്ലെന്നും ജിജോ ചൂണ്ടിക്കാണിക്കുന്നു.

ഇതൊക്കെ മോഹന്‍ലാലിന്റെ കാള്‍ഷീറ്റില്‍ നാല് മാസത്തെ ഒഴിവുണ്ടെന്ന് കണ്ട നിര്‍മാതാവ് ചെയ്തതാണെന്നും ഉടന്‍ തന്നെ ഈ ഷൂട്ടിന് വേണ്ടി ശ്രമിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ബറോസില്‍ അടിമുടി മാറ്റങ്ങള്‍ വരുത്തിയെന്നുമാണ് അദ്ദേഹം വിമര്‍ശിക്കുന്നത്.

ALSO READ- ഡിസംബറിലെ അവതാര്‍-2 വിന് ഒപ്പം മോഹന്‍ലാലിന്റെ ബറോസ് എത്തുമോ? ഒടുവില്‍ മറുപടിയുമായി മോഹന്‍ലാല്‍

കൊച്ചിയിലെ ഷൂട്ടിങിന് വേണ്ടി ലാലുമോനും രാജീവ് കുമാറും ചേര്‍ന്ന് സ്‌ക്രിപ്റ്റിലും കഥാപാത്രങ്ങളിലുമെല്ലാം മാറ്റം വരുത്തി. നവോദയ ക്യാമ്പസില്‍ ഇന്‍ഡോര്‍ സെറ്റുകളുണ്ടാക്കിയാണ് പിന്നീട് ഷൂട്ടെല്ലാം നടന്നത്. പ്രോജക്ട് സേവ് ചെയ്യാനുള്ള വളരെ ബുദ്ധിപൂര്‍വമുള്ള നീക്കമായി തന്നെയാണ് ഞാനിതിനെ മനസിലാക്കുന്നത്. ഈ മാറ്റം വരുത്തലുകള്‍ക്കിടയില്‍ രാജീവ് ബറോസിലെ എന്റെ റോളും ഏറ്റെടുത്തു.

ബറോസിന്റെ പുതിയ പതിപ്പില്‍, നിധി വെച്ചിട്ടുള്ള നിലവറക്ക് മുമ്പില്‍ ഭൂതമായ ബറോസ് നടക്കുന്ന റൊട്ടേറ്റിങ് സെറ്റുള്ള സീന്‍ ചെയ്യുക എന്ന ഒറ്റക്കാര്യം മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളുവെന്നും അദ്ദേഹം പറയുന്നു.

ബറോസിന്റെ ഒറിജിനല്‍ തിരക്കഥയോ പ്രൊഡക്ഷന്‍ ഡിസൈനോ സിനിമയില്‍ ഉപയോഗിക്കാത്തതുകൊണ്ട് ആ രീതിയില്‍ തന്നെ ഒരു സിനിമ ചെയ്യാനുള്ള ഞങ്ങളുടെ ശ്രമം തുടരുമെന്നും ജിജോ പുന്നൂസ് പറയുന്നു.

Advertisement