‘പുതുമുഖമല്ലേ അഡ്ജസ്റ്റ് ചെയ്യാന്‍ തയ്യാറാണോ എന്നായിരുന്നു അയാളുടെ ചോദ്യം’; പത്ത് പതിനഞ്ച് മിനിറ്റ് സുവിശേഷ പ്രസംഗമങ്ങ് നടത്തിയെന്ന് ജുവല്‍ മേരി

81

അവതാരകയായി എത്തി പിന്നീട് മലയാളികള്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ജുവല്‍ മേരി. മിനിസ്‌ക്രീന്‍ പരിപാടികളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ ജുവല്‍ മേരി പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു.

മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് എന്ന സൂപ്പര്‍ ഹിറ്റ് റിയാലിറ്റി ഷോയുടെ ആദ്യ സീസണിന്റെ അവതാരകയായിരുന്നു ജുവല്‍ മേരി. പിന്നീട് സിനിമയില്‍ ഉട്ടോപ്യയിലെ രാജാവ് എന്ന ചിത്രത്തിലൂടെയായിരുന്നു ജുവല്‍ മേരിയുടെ അരങ്ങേറ്റം.

Advertisements

ജുവലിന്റെ ആദ്യ സിനിമയായ ഉട്ടോപ്യയിലെ രാജാവിലെ നായകന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി ആയിരുന്നു. പ്രസിദ്ധ സംവിധായകന്‍ കമല്‍ ആയിരുന്നു സിനിമയുടെ സംവിധായകന്‍. 2015 ല്‍ ആയിരുന്നു ഉട്ടോപ്യയിലെ രാജാവ് പുറത്തിറങ്ങിയത്. അതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ സലീം അഹമ്മദിന്റെ പത്തേമാരിയിലും മമ്മൂട്ടിയുടെ നായികയായി ജുവല്‍ മേരി അഭിനയിച്ചു.

ALSO READ- ശാലിനി പണ്ടുതൊട്ടേ എന്റെ സുഹൃത്ത്; അജിത്ത് സാറിനെ പോലൊരു മനുഷ്യനെ ഞാന്‍ വേറെ കണ്ടിട്ടില്ല; അത്രയ്ക്ക് കണ്ടു പഠിക്കാനുണ്ട്: മഞ്ജു വാര്യര്‍

പിന്നീട് ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലുമായി ജുവല്‍ മേരി നിറഞ്ഞു നില്‍ക്കുകയാണ്. സോഷ്യല്‍മീഡിയയിലും സജീവമാണ് താരം. ഇപ്പോഴിതാ കാസ്റ്റിങ് കൗച്ചിന് സമാനമായ അനുഭവം നേരിട്ടത് വെളിപ്പെടുത്തുകയാണ് ജുവല്‍ മേരി.

ഒരു ഫേമസ് നടന്റെ സിനിമയില്‍ അഭിനയിക്കണം എന്ന് പറഞ്ഞായിരുന്നു അയാള്‍ തന്നെ വിളിച്ചതെന്നും, എന്നാല്‍ ദേശാടനക്കിളികള്‍ കരയാറില്ല എന്ന സിനിമയുടെ കഥയാണ് പറഞ്ഞതെന്നും ജുവല്‍ പറയുന്നു. കൂടാതെ, താന്‍ സിനിമയില്‍ പുതിയതല്ലേയെന്നും അതുകൊണ്ട് അഡ്ജസ്റ്റ്മെന്റ് ചെയ്യാന്‍ തയാറാണോയെന്നും അയാള്‍ ചോദിക്കുകയായിരുന്നു എന്നാണ് ജുവല്‍ മേരി വെളിപ്പെടുത്തിയിരിക്കുന്നത്.

ALSO READ- ഹണി റോസ് നല്ല വിനയവുമുള്ള കുട്ടിയാണ്;ദേഷ്യം വന്നാല്‍ ഭദ്രകാളിയും; അന്ന് സിനിമ കിട്ടാതെ ഒരുപാട് കരഞ്ഞു; കാണാത്ത സംവിധായകരില്ല: മാതാപിതാക്കള്‍

ഈ സമയം അയാളോട് ദേഷ്യപ്പെടാനൊന്നും നില്‍ക്കാതെ താന്‍ ഒരു സുവിശേഷ പ്രസംഗം നടത്തി ഉപദേശിച്ച് വിടുകയായിരുന്നെന്നും ജുവല്‍ മേരി പറയുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തിലാണ് ജുവല്‍ തന്റെ മോശം അനുഭവം വെളിപ്പെടുത്തിയത്.

‘കഥയൊക്കെ പറഞ്ഞ് കഴിഞ്ഞിട്ട് പുള്ളി താന്‍ സിനിമയില്‍ പുതിയതല്ലേ, എന്തെങ്കിലും അഡ്ജസ്റ്റ്മെന്റൊക്കെ ചെയ്യാന്‍ പറ്റുമോയെന്ന് ചോദിച്ചു. ഞാനൊരു പതിനഞ്ച് മിനിട്ട് പുള്ളിയോട് സുവിശേഷ പ്രസംഗമൊക്കെ പറഞ്ഞു. ചേട്ടാ നിങ്ങള്‍ ഇങ്ങനെയൊന്നും പറയാന്‍ പാടില്ലെന്നും, ആരോടാണ് പറയുന്നതെന്ന് ഓര്‍ക്കണമെന്നും ഞാന്‍ പറഞ്ഞു.’- എന്നും ജുവല്‍ മേരി പറയുന്നു.

കുറേ ഉപദേശം ഞാന്‍ കൊടുത്തതോടെ അവസാനം പുള്ളിക്ക് തന്നെ മതിയായി. ഇത് ചോദിക്കേണ്ടായിരുന്നു എന്നുവരെ പുള്ളി കരുതി. പിന്നീട് പുള്ളിയുടെ അഡ്രസ് പോലുമുണ്ടായിട്ടില്ലെന്നാണ് താരം പറയുന്നത്.

അയാളെ ചീത്തയൊന്നും പറയാതെ തന്നെ, നിങ്ങള്‍ക്ക് ഇതൊക്കെ എങ്ങനെ കഴിയുന്നു എന്നാണ് ചോദിച്ചതെന്നും ശരിക്കും പറഞ്ഞാല്‍ ഞാന്‍ അന്ന് പേടിച്ച് പോയിരുന്നെന്നതാണ് യാഥാര്‍ഥ്യമെന്നും ജുവല്‍ മേരി പറയുന്നു.

ഇന്നത്തെ അത്രയും ധൈര്യം എനിക്ക് അന്നല്ലായിരുന്നു. എന്നിട്ടും പേടിയും വെപ്രാളവും കൂടിയാണ് അയാളെ ഒരു പതിനഞ്ച് മിനിട്ട് ഞാന്‍ ഉപദേശിച്ചതെന്നും ജുവല്‍ മേരി പറഞ്ഞു.

Advertisement